കൊറോണ മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് ശബളം നൽകാനുള്ള ചരിത്രപരമായ തീരുമാനവുമായി ബ്രിട്ടീഷ് സർക്കാർ; ഇന്ന് ധനമന്ത്രി പ്രഖ്യപിച്ച തീരുമാനങ്ങൾ ഇവയാണ്…

കൊറോണ മൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് ശബളം നൽകാനുള്ള ചരിത്രപരമായ തീരുമാനവുമായി ബ്രിട്ടീഷ് സർക്കാർ; ഇന്ന് ധനമന്ത്രി പ്രഖ്യപിച്ച തീരുമാനങ്ങൾ ഇവയാണ്…
March 21 01:00 2020 Print This Article

ലണ്ടൻ: കൊറോണ വൈറസിനെ തോൽപ്പിക്കാൻ തീരുമാനിച്ചുറച്ചു ബ്രിട്ടീഷ് ഭരണകൂടം. വൈറസിന്റെ വളർച്ചയുടെ ഗ്രാഫിന്റെ ഗതി തിരിച്ചിറക്കാൻ ലഭ്യമായ എല്ലാ ആയുധവും പുറത്തെടുത്ത ഒരു വാർത്താസമ്മേളനമാണ് അൽപം മുൻപ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ധനകാര്യ മന്ത്രിയും ചേർന്ന് നടത്തിയത്. ഇന്ന് വരെ ലോകത്തിലെ ഒരു സർക്കാരും ചെയ്യാൻ ശ്രമിക്കാത്ത അല്ലെങ്കിൽ ശ്രമിക്കുന്നതിന് മുൻപ് രണ്ടുവട്ടം ആലോചിക്കുന്ന നടപടികളാണ് ബ്രിട്ടീഷ് എക്കണോമിയെ പിടിച്ചുനിർത്താൻ വേണ്ടി സർക്കാർ പുറത്തെടുത്തിരിക്കുന്നത്.

പ്രധാന തീരുമാനങ്ങൾ ഇവയാണ് 

യുകെയിലെ ചെറുതും വലതുമായ എല്ലാ ബിസിനസ് സ്ഥാപനങ്ങൾക്കും അവർ തന്റെ ജോലിക്കാർക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ 80 ശതമാനം ഗ്രാന്റ് ആയി നൽകുന്നു. ഒരു മാസം 2500 പൗഡ് വരെയുള്ള ശമ്പളത്തിന് 80% ഗ്രാന്റ് ലഭിക്കുകയുള്ളു. എംപ്ലോയർ ജോലിയിൽ നിലനിർത്തുന്ന ജോലിക്കാർക്കാണ് ഇത്തരത്തിൽ സർക്കാർ ഗ്രാന്റ് ലഭിക്കുന്നത്. HMRC വഴിയാണ് ഇത് നടപ്പിലാക്കുന്നത്.

ഈ വരുന്ന ജൂൺ മാസം വരെയുള്ള ചെറുകിട വൻകിട ബിസിനസുകളുടെ വാറ്റ് ഡിഫർ ചെയ്‌തതോടൊപ്പം ഒരു വർഷത്തെ പലിശരഹിത ലോണും ലഭ്യമാണ്.

യൂണിവേഴ്‌സൽ ക്രെഡിറ്റ് അലവൻസ് £1000 ഉയർത്തുകളും ചെയ്‌തു. അതിനോടൊപ്പം സെൽഫ് അസ്സസ്സ്മെന്റ് ചെയ്യാൻ ഉള്ള സമയപരിധി അടുത്ത വർഷ ആരംഭത്തിലേക്ക് മാറ്റുകയും ചെയ്‌തിരിക്കുന്നു.

സെൽഫ് എംപ്ലോയ്‌മെന്റ് വിഭാഗത്തിൽ പെടുന്നവർക്ക് യൂണിവേഴ്‌സൽ ക്രെഡിറ്റിന് അർഹതയുണ്ടായിരിക്കും. അതായത് സ്റ്റാറ്റ്യൂട്ടറി സിക്ക് പേയ്‌മെന്റിന് തതുല്യമായ തുകയാണ് നൽകുന്നത്. വാടകയ്ക്ക് താമസിക്കുന്നവർക്കായി ഒരു ബില്യൺ പൗണ്ടാണ് വകയിരുത്തിയിരിക്കുന്നത്.

വൻകിട ചെറുകിട ബിസിനസ്സുകൾക്കു ആവശ്യമായ പണം ലഭ്യമാക്കുന്ന പുതിയ പദ്ധതി അടുത്ത ആഴ്ച്ച പുറത്തിറക്കുന്നു.

ഇന്ന് അർദ്ധരാത്രി മുതൽ യുകെയിലെ എല്ലാ ഹോട്ടലുകളും, ബാറുകളും പബ്ബുകളും അടക്കണം എന്ന നിർദ്ദേശം വന്നിരിക്കുന്നു. അതായത് ഒരാൾക്കും ഉള്ളിൽ സെർവ് ചെയ്യാൻ പാടുള്ളതല്ല. ടേക്ക് എവേക്കു (TAKE AWAY)  ഇത് ബാധകമല്ല. മലയാളികൾ നടത്തുന്ന ചില ഹോട്ടലുകൾക്ക് ഈ തീരുമാനം പ്രതികൂലമാകും എന്നാണ് പുറത്തുവരുന്ന വിവരം.

നിശാ ക്ലബുകൾ, തിയറ്ററുകൾ, ജിമ്മുകൾ എന്നിവയും ഇന്ന് മുതൽ പ്രവർത്തിക്കാൻ പാടുള്ളതല്ല.

എല്ലാ ജനങ്ങളും ഇതിനോട് സഹകരിക്കണമെന്നും, ഇത് നാഷണൽ ഹെൽത്ത് സെർവിസിനെ സംരക്ഷിക്കാനും ജനങ്ങളുടെ ജീവൻ രക്ഷിക്കാനും വേണ്ടിയാണ് എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എടുത്തുപറഞ്ഞു.

ഇന്നലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് പുറത്തിറക്കിരുന്നു… 0.25% നിന്നും ൦.1% ആയി കുറച്ചിരുന്നു.

ഇറ്റലിൽ മരിച്ചവരുടെ എണ്ണം ഇന്നും ഉയർന്ന് 4032 എത്തി. 627 പേരാണ് ഇന്ന് മരിച്ചത്… ബിബിസി റിപ്പോർട്ട്.

ലോകത്താകമാനം ഇതുവരെ മരിച്ചത് 10,000 കടന്നു.. രോഗബാധിതർ 2,50,000 റിൽ എത്തിയപ്പോൾ രോഗം ഭേദമായവർ 80,000 ആണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles