ഫാ. ടോമി എടാട്ടിനെ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പുതിയ പിആർഒ ആയി മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു .

ഫാ. ടോമി എടാട്ടിനെ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പുതിയ പിആർഒ ആയി മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചു .
February 25 01:03 2020 Print This Article

ബിനു ജോർജ്

പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പുതിയ പിആർഓ ആയി ഫാ. ടോമി എടാട്ട് നിയമിതനായി. രൂപതയുടെ സ്ഥാപനം മുതൽ പിആർഒ ആയി പ്രവർത്തിച്ചിരുന്ന ഫാ. ബിജു കുന്നക്കാട്ട് ബ്രിട്ടനിലെ തന്റെ ശുശ്രൂഷ ദൗത്യം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയ സഹചര്യത്തിലാണ് പുതിയ പിആർഒ ആയി ഫാ. ടോമി എടാട്ടിനെ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിയമിച്ചത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത മീഡിയ കമ്മീഷൻ ചെയർമാൻ, ലണ്ടൻ റീജിയണൽ കോ-ഓർഡിനേറ്റർ എന്നീ സുപ്രധാന പദവികൾ വഹിക്കുന്ന ഫാ. ടോമി എടാട്ട് എയ്‌ൽസ്‌ഫോർഡ് സെന്റ്. പാദ്രെ പിയോ മിഷൻ, ലണ്ടൻ സെന്റ് മാർക്ക് മിഷൻ എന്നിവയുടെ ഡയറക്ടർ കൂടിയാണ്. കൂടാതെ മരിയൻ മിനിസ്ട്രി യുകെയുടെ സ്പിരിച്വൽ ഡയറക്ടർ എന്ന നിലയിലും സേവനം അനുഷ്ഠിക്കുന്നു.

തലശേരി രൂപതാംഗമായ ഫാ. ടോമി എടാട്ട് 2016 ൽ ഉപരിപഠനത്തിനായാണ് യുകെയിലെത്തിയത്. യുകെയിൽ മനഃശാസ്ത്രത്തിൽ ബിരുദാനന്തരപഠനം പൂർത്തിയാക്കിയ ഫാ. ടോമി ഈ വിഷയത്തിൽ റിസർച്ച് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. യുകെയിലെ പ്രശസ്ത ധ്യാനഗുരുവും പ്രഭാഷകനുമായ ഇദ്ദേഹം യുകെയിൽ അങ്ങോളമിങ്ങോളമായി നിരവധി വചനശുശ്രൂഷകൾക്ക് ആത്മീയ നേതൃത്വം കൊടുത്തുവരുന്നു. മുതിർന്നവർക്കും കുട്ടികൾക്കും ടീനേജഴ്‌സിനുമായി ക്‌ളാസുകളും ട്രെയിനിംഗ് പ്രോഗ്രാമുകളും കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യം നേടിയ വ്യക്തിത്വം കൂടിയാണ് ഫാ. ടോമി. തലശേരി രൂപതയിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് മലബാർ മേഖലയിൽ നിരവധി കർഷക മുന്നേറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള അച്ചൻ ഗാനരചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ എന്നീ നിലകളിലും പ്രശസ്തനാണ്‌.

രൂപതയുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വാർത്തകളും വിവരങ്ങളും ഇനി ലഭ്യമാകുന്നത് പുതിയ പിആർഒ വഴിയായിരിക്കുമെന്ന് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ അറിയിച്ചു. ഏറ്റെടുക്കുന്ന കാര്യങ്ങൾ തികഞ്ഞ ആത്മാർത്ഥതയോടെ കുറ്റമറ്റതായി ചെയ്തു ഫലപ്രാപ്തിയിലെത്തിക്കുന്ന ടോമി അച്ചന്റെ പ്രവർത്തനശൈലി രൂപതയുടെ മുമ്പോട്ടുള്ള പ്രയാണത്തിൽ മുതൽകൂട്ടാകും എന്നതിൽ സംശയമില്ല.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles