ജിസിഎസ്ഇയില്‍ തിളങ്ങി മലയാളി കുട്ടികള്‍; മിന്നുന്ന വിജയം കരസ്ഥമാക്കിയവര്‍ നിരവധി പേര്‍

ജിസിഎസ്ഇയില്‍ തിളങ്ങി മലയാളി കുട്ടികള്‍; മിന്നുന്ന വിജയം കരസ്ഥമാക്കിയവര്‍ നിരവധി പേര്‍

മലയാളം യുകെ ന്യൂസ് ടീം

യുകെയിലെത്തിയ മലയാളികളുടെ രണ്ടാം തലമുറ തങ്ങള്‍ ഒരു തരത്തിലും പിന്നിലാകാന്‍ ഒരുക്കമല്ല എന്നുറക്കെ പ്രഖ്യാപിച്ച് കൊണ്ട് സ്കൂള്‍, കോളേജ് തലങ്ങളില്‍ മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ച വച്ച് കൊണ്ടിരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് എ ലെവല്‍ പരീക്ഷയുടെ റിസള്‍ട്ട് വന്നപ്പോള്‍ മലയാളി കുട്ടികള്‍ ഇംഗ്ലീഷുകാരെ ഉള്‍പ്പെടെ പിന്നിലാക്കി മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. ഇപ്പോള്‍ ജിസിഎസ്ഇയുടെ റിസല്‍ട്ട് വന്നപ്പോഴും തങ്ങളുടെ മിന്നുന്ന പ്രകടനം ആവര്‍ത്തിച്ചിരിക്കുകയാണ് മലയാളി കുട്ടികള്‍. ജിസിഎസ്ഇയില്‍ മികച്ച വിജയം നേടിയ ചിലരെ താഴെ പരിചയപ്പെടാം.

പതിനൊന്ന് വിഷയങ്ങളില്‍ എ സ്റ്റാറും ഫര്‍തര്‍ മാത്തമാറ്റിക്സില്‍ എ ഹാറ്റും വാങ്ങി അലന്‍ ഫിലിപ്പ്

ഇത്തവണത്തെ ജിസിഎസ്ഇ പരീക്ഷയിലെ ഏറ്റവും മികച്ചതെന്നു നിസ്സംശയം പറയാവുന്നതാണ് ഡോര്‍സെറ്റിലെ അലന്‍ ഫിലിപ്പ് നേടിയത്. ഡോര്‍സെറ്റിലെ ബോണ്‍മൗത്തില്‍ താമസിക്കുന്ന ശ്രീ തോമസ് ഫിലിപ്പിന്റെയും ശ്രീമതി മരിയ ചുമ്മാറിന്റെയും ഏക മകന്‍ കരസ്ഥമാക്കിയത് പതിനൊന്ന് വിഷയങ്ങളിലും എ സ്റ്റാറും ഫര്‍തര്‍ മാത്തമാറ്റിക്സില്‍ എ ഹാറ്റും.

പൊളിറ്റിക്‌സ് ഇഷ്ട വിഷയമായ അലന്റെ നോട്ടം ലോകത്തിലെ തന്നെ പ്രമുഖ യൂണിവേഴ്‌സിറ്റിയായ ഓസ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലേക്കാണ്. ബോണ്‍മൗത്തിലെ തന്നെ സെന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ പഠിക്കുന്ന അലന്‍ പഠനത്തിലെന്നപോലെ തന്നെ പഠ്യേതര വിഷയങ്ങളിലും മുന്‍പന്തിയിലാണ്. സെന്റ് പീറ്റേഴ്‌സ് സ്‌കൂളിന്റെ തന്നെ ബാര്‍ മോക്ക് ട്രയല്‍ ടീമില്‍ വര്‍ഷങ്ങളായി അംഗമായുള്ള അലന്‍ ഉള്‍പ്പെടുന്ന ടീമിന് യുകെയില്‍ നിന്നും നവംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ എംപയര്‍ ബാര്‍ മോക്ക് ട്രയല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് സെലക്ഷന്‍ കിട്ടിയിട്ടുണ്ട്.

alan family

മികച്ച ഗായകന്‍ കൂടിയായ അലന്‍ സ്‌കൂളിലെ ബെസ്‌ററ് പോപ്പ് സിംഗര്‍ കൂടിയാണ്. യുക്മ കലാമേളകളിലെ സ്ഥിരം സമ്മാനജേതാവായ അലന്‍ മലയാളത്തിലും തമിഴിലും ഹിന്ദിയിലും ആംഗലേയത്തിലും ഒരുപോലെ തന്റെ പ്രാവീണ്യം തെളിയിക്കുന്നുണ്ട് . സംഗീതത്തില്‍ മാത്രമല്ല അഭിനയരംഗത്തും അലന്‍ തന്റെ വ്യക്തി പ്രഭാവം തെളിയിച്ചിട്ടുണ്ട്. സ്‌കൂളിന്റെ പ്രധാന ഡ്രാമ ടീമില്‍ അംഗമായ അലന്‍ സ്‌കൂള്‍ ഡ്രാമയില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് കൈകാര്യം ചെയ്തു പോരുന്നത്. വളരെ ചെറുപ്പത്തിലേ തന്നെ കരാട്ടെയില്‍ ബ്‌ളാക്ക് ബെല്‍റ്റ് നേടിയിട്ടുള്ള അലന് എല്ലാക്കാര്യത്തിനും പൂര്‍ണ്ണ പിന്തുണ മാതാപിതാക്കളാണ്.

ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ അംഗവും മുന്‍ പ്രസിഡന്റ് കൂടിയുമായ ശ്രീ തോമസ് ഫിലിപ്പ് തിരുവനന്തപുരം ആകാശവാണിയില്‍ സീനിയര്‍ പ്രോഗ്രാം എക്‌സിക്യു്റ്റിവ് ആയാണ് നാട്ടില്‍ ജോലി ചെയ്തിരുന്നത്. കിടങ്ങൂര്‍ മുളക്കല്‍ കുടുംബാംഗമായ തോമസ് ഫിലിപ്പിന്റെ ഭാര്യ മരിയ റോയല്‍ ബോണ്‍മൗത്ത് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുന്നു. അരീക്കര കൊണ്ടാടം പടവില്‍ കുടുംബാംഗമാണ്.

പത്ത് എ സ്റ്റാറും ഒരു എയും കരസ്ഥമാക്കി വെയില്‍സിന് അഭിമാനമായി ഏഞ്ചല്‍ കുര്യാക്കോസ്

വെയില്‍സിലെ മലയാളികളുടെ അഭിമാനമുയര്‍ത്തി പത്ത് എ സ്റ്റാറും ഒരു എയും നേടിയിരിക്കുകയാണ് അബരീസ്വിത്തില്‍ നിന്നുള്ള ഏഞ്ചല്‍ കുര്യാക്കോസ് എന്ന കൊച്ചു മിടുക്കി. പഠനത്തോടൊപ്പം കലാ, സാഹിത്യ, കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഏഞ്ചല്‍ കാഞ്ഞിരപ്പള്ളി മേക്കാട്ട്‌ പറമ്പില്‍ ടോണി ജോസഫിന്‍റെയും പൊന്‍കുന്നം നടുവിലേടത്ത് മിനി ടോണിയുടെയും മൂത്ത മകളാണ്. ഏക സഹോദരന്‍ അഡോണ്‍ കുര്യാക്കോസ് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു.

image

പഠനത്തോടൊപ്പം പഠനേതര വിഷയങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏഞ്ചല്‍ സാഹിത്യാഭിരുചി കാത്ത് സൂക്ഷിക്കുന്ന ഒരു കൊച്ചു കവയത്രി കൂടിയാണ്. യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍ ദേശീയ തലത്തില്‍ നടത്തിയ രണ്ട് സാഹിത്യ മത്സരങ്ങളിലും കവിതാ രചനയില്‍ ഒന്നാം സ്ഥാനം നേടിയിട്ടുമുണ്ട് ഈ കൊച്ച് മിടുക്കി.

എട്ട് എ സ്റ്റാറുമായി പ്രസ്റ്റണില്‍ നിന്നൊരു മലയാളി വിജയ ഗാഥ; ജാസിന്‍ ഫിലിപ്പ് ഡോക്ടറാകാന്‍ ഉറച്ചു

യുകെയില്‍ ജി.സി.എസ്.സി ഫലം പുറത്ത് വന്നപ്പോള്‍ അഭിമാനാര്‍ഹമായ വിജയം നേടി മലയാളി കുട്ടികളില്‍ പ്രസ്റ്റണിനടുത്ത് ചോര്‍ളിയില്‍ താമസിക്കുന്ന പുളിങ്കുന്ന് കാനാശ്ശേരില്‍ സിന്നി ജേക്കബ്ബ്, സിനി സിന്നി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളായ ജാസിന്‍ ഫിലിപ്പ് നേടിയത് 8 A സ്റ്റാറും 2 A യും 1 ബിയും. പ്രസ്റ്റണിലെ ഹോളി ക്രോസ് കാത്തലിക് ഹൈസ്‌കൂളില്‍ നിന്നുമാണ് ജാസിന്‍ വിജയം നേടിയത്.

jasin family

സയന്‍സ് മുഖ്യവിഷയമായെടുത്ത് മെഡിസിന് ചേരാന്‍ ആഗ്രഹിക്കുന്ന ജാസിന്‍ റണ്‍ഷോ കോളേജില്‍ എന്റോള്‍ ചെയ്തു. അക്കൗണ്ടന്റായ സിന്നിയും, റോയല്‍ പ്രെസ്റ്റണ്‍ ഹോസ്പിറ്റലില്‍ നഴ്‌സായ സിനിയും മകന്റെ മികച്ച വിജയത്തില്‍ വളരെയധികം സന്തോഷത്തിലാണ്. ജാസിന്റെ ഇളയ സഹോദരന്‍ ജസ്വിന്‍ 10 ല്‍ പഠിക്കുന്നു.സിന്നിയും കുടുംബവും ഫ്രണ്ട്‌സ് ഓഫ് പ്രസ്റ്റണ്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരാണ്.

പതിനൊന്ന് എ സ്റ്റാറുമായി സൗത്ത് എന്‍ഡ് ഓണ്‍ സീയിലെ അലന്‍ ബേബി

സൗത്തെന്‍ഡ് ഓണ്‍ സിയില്‍ താമസിക്കുന്ന അലന്‍ ബേബിക്ക് ജി സീ എസ് സീ പരീക്ഷയില്‍ ഉന്നത വിജയം..സൗത്തെന്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ആയ ബേബി ജേക്കബ് – ലിസ്സി ജേക്കബ് ദമ്പതികളുടെ മകനാണ് അലന്‍. നാട്ടില്‍ കോട്ടയം വൈക്കം വെള്ളൂര്‍ സ്വദേശിയാണ് ബേബി ജേക്കബ്. ഒരു എ സ്റ്റാര്‍ വിത്ത് ഡിസ്റ്റിക്ഷ്ന്‍. 10 എ സ്റ്റാര്‍സ് 2എ യും ആണ് അലന് കിട്ടിയത്.

alan b

സൗത്ത് ഏന്‍ഡ് ബോയ്‌സ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ആണ് അലന്‍. സൗത്ത് ഏന്‍ഡ് എയര്‍ പോര്‍ട്ടില്‍ ആണ് ബേബി വര്‍ക്ക് ചെയ്യുന്നത്. ലിസ്സി സൗത്തെന്‍ഡ് ഹോസ്പിറ്റലില്‍ നേഴ്സ് ആയി ജോലി നോക്കുന്നു. ക്‌നാനായക്കാര്‍ ആണ്. സ്‌കൂള്‍ ചെസ്സ് ടീം അംഗമാണ്. സൗത്ത് ഏന്‍ഡ് മലയാളി അസോസിയേഷന്‍ കള്‍ച്ചറല്‍ പ്രോഗാമുകളിലും അലന്‍ പങ്കെടുക്കാറുണ്ട്

ഒന്‍പത് എ സ്റ്റാറുമായി ലിവര്‍പൂളില്‍ നിന്നും ജിലി ജിസന്‍

ലിവര്‍പൂളില്‍ ഒമ്പത് എസ്റ്റാറും മൂന്ന് എ യും പിന്നെ അഡീഷണലായി എടുത്ത് മാത്സിനും എ പ്ലസ് നേടി ജിലി ജിസണ്‍താരമായി. അങ്കമാലി മൂക്കന്നുര്‍ സ്വദേശിയായ ജിസന്‍ സെബാസ്റ്റിയന്റെയും പോളി ജിസന്റെയും മകളാണ്. ഹാവെന്റ് കോളജില്‍ ചേര്‍ന്ന് ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, മാത്സ് വിഷയങ്ങള്‍ പഠിക്കാനാണ് ജിലിയുടെ ആഗ്രഹം. സഹോദരി ജെയിന്‍ ജിസണ്‍ ഇതേ വിഷയങ്ങളില്‍ ഹാവെന്റ് കോളജില്‍ എ.ലെവലിന് പഠിക്കുന്നു.

jili

എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ വാങ്ങി അശ്വിന്‍ എബ്രഹാം

നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന അശ്വിന്‍ എബ്രഹാം പഠിച്ച എല്ലാ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ വാങ്ങിയാണ് വിജയിച്ചത്. സുല്ലിവാന്‍ ഗ്രാമര്‍ സ്‌കൂളിലെ മികച്ച വിദ്യാര്‍ത്ഥിയായ അശ്വിന്‍ 11 വിഷയങ്ങള്‍ക്കാണ് പഠിച്ചത്.അശ്വിന്റെ മാതാവ് സിനി ഫോര്‍സീസണ്‍ ഹെല്‍ത്ത് കെയറിലെ സ്റ്റാഫ് നേഴ്സാണ്. പിതാവ് സജി എബ്രഹാമും ഫോര്‍ സീസണ്‍ ഹെല്‍ത്ത് കെയറില്‍ ജോലി ചെയ്യുന്നു. അശ്വിന്റെ ഏക സഹോദരി ആഷ്ലി 5 ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. കോട്ടയം ജില്ലയിലെ മീനടം സ്വദേശികളാണ് അശ്വിന്റെ മാതാപിതാക്കള്‍.

aswin
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി സെക്രട്ടറി കൂടിയായ സജിയും ഭാര്യ സിനിയും മകന്റെ മികച്ച വിജയം ദൈവാനുഗ്രഹവും ഒപ്പം കഠിനാദ്ധ്വാനത്തിന്റെ ഫലം ആണെന്ന് പറയുന്നു.സയന്‍സ് മാത്സ് വിഷയങ്ങളില്‍ അതേ സ്‌കൂളില്‍ എ ലെവല്‍ ചെയ്യുന്ന അശ്വിന്‍ ഉന്നത പഠനം ഏതാകണമെന്ന് തീരുമാനിച്ചിട്ടില്ല. പഠനത്തോടൊപ്പം ഡ്യൂക്ക് ഓഫ് എഡില്‍ സില്‍വര്‍ നേടിയിട്ടുള്ള അശ്വിന്‍ പിയാനോയിലും ചാരിറ്റി പ്രവര്‍ത്തനത്തിലും കൂടി ശ്രദ്ധിക്കുന്നു.
12 വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ കരസ്ഥമാക്കി വിഗനില്‍ നിന്നുള്ള ലിയ അസ്സി

ഇത്തവണത്തെ ജിസിഎസ്ഇ പരീക്ഷയില്‍ എഴുതിയ 12 വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ കരസ്ഥമാക്കിയിരിക്കുകയാണ് വിഗനില്‍ നിന്നുള്ള ലിയ അസ്സി. ബോള്‍ട്ടന്‍ ഇന്‍ഡിപെന്‍ഡന്റ് ഗേള്‍സ് ഗ്രാമ്മര്‍ സ്‌കൂളിലാണ് ലിയ ഏഴാം ക്ലാസ്സ് മുതല്‍ പഠിച്ചത്. വിഗനില്‍ താമസിക്കുന്ന മൂങ്ങാമാക്കല്‍ അസിയുടെയും സാലിയുടെയും മൂത്ത മകളാണ് ലിയ.

liya

ലിയയ്ക്ക് രണ്ടു സഹോദരിമാരുണ്ട്. ലിമ, ടെസ്സാ, യുകെയിലെ തന്നെ ഏറ്റവും നല്ല കോളേജുകളിലൊന്നായ വിന്‍സ്റ്റന്‍ലി കോളേജില്‍ ചേര്‍ന്ന് മാത്സ്, കെമിസ്ട്രി, ബയോളജി ആന്റ് ഗ്രാഫിക്സില്‍ എ ലെവല്‍ പഠിക്കാനൊരുങ്ങുകയാണ് ലിയ.

12 വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി സൗത്താംപ്ടണിലെ ലിയോ സ്റ്റോയി
12 വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടി ഉന്നത വിജയം കരസ്ഥമാക്കിയത് സൗത്താംപ്ടണിലെ ലിയോ സ്റ്റോയി ആണ്. ബയോളജി, മാത്സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളില്‍ അലെവെല്‍സ് പീറ്റര്‍ സൈമണ്ട്‌സ് കോളേജ് വിഞ്ചേസ്റ്ററില്‍ എ ലെവല്‍ പഠനം നടത്തി ഡോക്ടറാകുവാനാണ് തീരുമാനം.

leo

തൃശൂര്‍ സ്വദേശികളായ സ്റ്റോയി തൃശൂക്കാരന്‍-ജെസി സ്റ്റോയി ദമ്പതികളുടെ മകനാണ് ലിയോ. ഇരുവരും സൗത്താംപ്ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നത്.

പതിനൊന്ന് എ സ്റ്റാര്‍ നേടി ഡേവിസ് ജോണ്‍

ബ്രിസ്റ്റോളിലെ ഡേവിസ് ജോണിന് ലഭിച്ചിരിക്കുന്നത് 11 എ സ്റ്റാറുകളാണ്. കൂടാതെ, 5 വിഷയങ്ങള്‍ക്ക് നൂറു ശതമാനം മാര്‍ക്കും ലഭിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ഇംഗ്ലീഷ് ലാഗ്വേജ്, മാത്സ്, ഫര്‍തര്‍ മാത്സ്, ജോഗ്രഫി എന്നീ വിഷയങ്ങള്‍ക്കും ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഐസിടി, ഫ്രഞ്ച് എന്നീ വിഷയങ്ങള്‍ക്കു നൂറുശതമാനം മാര്‍ക്കോടെ എ സ്റ്റാറുമാണ് നേടിയത്. സെന്റ്. ബെഡ്‌സ് കത്തോലിക് കോളേജില്‍ നിന്നുമാണ് ഡേവിസ് ജോണ്‍ പഠനം പൂര്‍ത്തിയാക്കിയത്.

davis
ബ്രിസ്റ്റോളിലെ ഫിനാല്‍ഷ്യല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന തങ്കച്ചന്‍ ജോസഫും ബ്രിസ്റ്റോളിലെ സൗത്ത്‌മെഡ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നേഴ്‌സായി ജോലി ചെയ്യുന്ന സിസിലി വര്‍ക്കിയുമാണ് ഡേവിസിന്റെ മാതാപിതാക്കള്‍. സഹോദരി ദിവ്യാ ജോണ്‍ കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ എംഫാമിന് പഠിക്കുകയാണ്. സഹോദരന്‍ ഡാനിയേല്‍ ജോണ്‍ 5ഇയര്‍ വിദ്യാര്‍ത്ഥിയാണ്. നാട്ടില്‍ കോഴിക്കോട് കോടഞ്ചേരി സ്വദേശികളാണിവര്‍.
ഷാരോണ്‍ ചെറിയാന് 11 എ സ്റ്റാര്‍

സൗത്താംപ്ടണിലെ സെന്റ് ആന്‍സ് കാത്തോലിക് സ്‌കൂളില്‍ പഠിച്ച ഷാരോണ്‍ ചെറിയാന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാറാണ് ലഭിച്ചത്. മാത്തമാറ്റിക്സ്, ഹിസ്റ്ററി, ഡ്രാമ, ഫ്രഞ്ച്, ഇംഗ്ലീഷ് ലാഗ്വേജ്, ജോഗ്രഫി, ഇംഗ്ലീഷ് ലിറ്ററേച്ചര്‍, ബയോളജി, കെമിസ്ട്രി, ഫിസിക്സ്, റിലീജിയസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലാണ് എ സ്റ്റാര്‍ നേടി മികച്ച വിജയം നേടിയത്.

sharon
സൗത്താംപ്ടണിലെ ചെറിയാന്‍ തോമസ്-രഗീനാ ചെറിയാന്‍ ദമ്പതികളുടെ മകളാണ് ഷാരോണ്‍. ചെറിയാന്‍ സാലിസ്ബറിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും രഗീന സൗത്താംപ്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ ബാന്റ് 6 നഴ്സുമാണ്. ഷാരോണിന്റെ സഹോദരന്‍ സ്റ്റീവ് ചെറിയാന്‍ സെന്റ്. ജോര്‍ജ്ജ്സ് കാത്തലിക് കോളേജില്‍ പഠിക്കുകയാണ്.ബയോളജി, കെമിസ്ട്രി, ജോഗ്രഫി, സൈക്കോളജി എന്നീ വിഷയങ്ങളാണ് എ ലെവലില്‍ തെരഞ്ഞെടുത്ത് മെഡിസിനില്‍ ഉന്നതപഠനം നടത്തുവാനാണ് ഷാരോണിന്റെ ആഗ്രഹം.

Related News

എല്ലാ വിഷയങ്ങളിലും എ സ്റ്റാര്‍ നേടി അപര്‍ണ്ണ ബിജു; യുകെ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ ഗ്ലോസസ്റ്ററില്‍ നിന്നൊരു കൊച്ചു മിടുക്കി
.
ബെര്‍ക്കിന്‍ഹെഡിന് മുഴുവന്‍ അഭിമാനമായി ഐലിന്‍ ആന്റോ
വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,503

More Latest News

ഐടി ഉദ്യോഗസ്ഥ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

വൈറ്റ്ഫീൽഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹർമൻ കണക്ടഡ് സർവീസസ് കോർപറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയിൽ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശോഭ ലക്ഷ്മിനാരായണയാണ് (30) മരിച്ചത്. രാജാജി നഗർ സ്വദേശിയാണ്.

ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകള്‍ വിപണിയില്‍

സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം തടയാനുള്ള സേഫ് ഷോട്ട്‌സുകള്‍ വിപണിയില്‍. ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ ഒരു സേഫ് ഷോട്ട്‌സുകള്‍ പുറത്തിറക്കിയത്. ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകളാണ് ജര്‍മ്മന്‍ ഓണ്‍ലൈന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സുകളിലുള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്‌സ് വിപണിയിലെത്തിച്ചിരിക്കുന്നത്.

അമ്മ കാമുകനൊപ്പം പോയപ്പോള്‍ കുടുംബത്തിന്റെ താളം തെറ്റി; മുന്പും മൂന്നു തവണ ഹന്‍ഷയെ കാണാതായിരുന്നു;

തിരുപുരില്‍ മരിച്ച ഹാന്‍ഷ ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഒരു ദുരന്തമാകാന്‍ കാരണം കുടുംബത്തിലെ ബന്ധങ്ങളുടെ തകര്‍ച്ച കൂടിയാണെന്ന് നാട്ടുകാരും പോലീസും .സ്വന്തം കുടുംബത്തിന്റെ കുത്തഴിഞ്ഞ ജീവിതവും അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതും ഷെറിന്റെ മാനസിക നില തെറ്റിച്ചിരുന്നതായും പറയപെടുന്നു .

ഫേസ് ബൂക്കിലൂടെ ദാമ്പത്യ രഹസ്യങ്ങൾ കൂട്ടുകാരുമായി പങ്കുവച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവ

ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ അന്വേഷിക്കാന്‍ ബുധനാഴ്ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരനാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലിസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹന്‍ഷയുടെ കൂടെ ഉണ്ടായിരുന്ന കാമുകന്‍ പിടിയില്‍; പിടിയിലായത്

കാമുകനോടൊപ്പം വീടുവിട്ടിറങ്ങി ഇന്നലെ തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറി (19)ന്റെ കൂടെ ഉണ്ടായിരുന്ന അഭിരാം പോലിസ് പിടിയില്‍ .അഭിറാമിനൊപ്പമാണ് ഈ മാസം ഏഴിന് ഹൻഷ വീടുവിട്ടിറങ്ങിയത്. ഇയാൾ നിരവധി പിടിച്ചുപറി ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്.

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

പ്രശസ്ത ബോളിവുഡ് നടി രതി അഗ്നിഹോത്രി വൈദ്യുതി മോഷണത്തിൽ കുടുങ്ങി; തട്ടിച്ചത് 48ലക്ഷം

2013 ഏപ്രില്‍ നാലു മുതല്‍ രതിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരം രതി അഗ്നിഹോത്രിക്കും ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. ഏക് തുജേ കേലിയേ, കൂലി, യാദേന്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച രതി അഗ്നിഹോത്രി, ഭര്‍ത്താവ് അനില്‍ വിര്‍വാനിയോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്

ഇന്ത്യ എന്ന മഹാരാജ്യം നിങ്ങളുടെ മാത്രം അല്ല , വിമര്‍ശനങ്ങളോട് എന്തിനീ അസഹിഷ്ണുത; ബിജെപിയെയും

''തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു വിമര്‍ശനത്തേയും ആവര്‍ വെച്ചുപൊറുപ്പിക്കാറില്ല. വിമര്‍ശിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ സത്ത. സര്‍ക്കാരിനേയോ അവരുടെ പ്രത്യയശാസ്ത്രത്തേയെ വിമര്‍ശിച്ച് നിങ്ങള്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല. പന്‍സാരയും കല്‍ബുര്‍ഗിയും അതിന് ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ബിജെപിയും തങ്ങളല്ല രാജ്യമെന്ന കാര്യം മനസിലാകണം. രാജ്യത്തിന്റെ ഭാഗം മാത്രമാണ് നിങ്ങള്‍.''

വധശിക്ഷ വിധിച്ച പേന ജഡ്ജ് കുത്തിയൊടിക്കുന്നത് എന്തിനു എന്ന് അറിയാമോ ?

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ഏറ്റവും കടുത്ത കുറ്റം ചെയ്തവര്‍ക്ക് നല്‍കുന്ന ശിക്ഷയാണ് വധശിക്ഷ .വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജ് പേന കുത്തി ഒടിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.

അന്ന് ഞാൻ ജാതി പേര് പറഞ്ഞു ഇന്റർവ്യൂ നല്കിയതുകൊണ്ട് സത്യന്റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞു;

13 വര്‍ഷങ്ങള്‍ ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച രസതന്ത്രം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് മുകേഷ് വെള്ളിനക്ഷത്രം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു ഞാന്‍ ഈഴവനായത് കൊണ്ടാണ് സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്ന്. അപ്പോള്‍ അന്തിക്കാടും ഈഴവ കുടുംബത്തില്‍ പിറന്നയാളല്ലേ എന്ന് ലേഖകന്റെ ചോദ്യത്തിന് മുകേഷ് 'അതേ, ഒരു ഈഴവന് മറ്റൊരു ഈഴവനെ കണ്ടു കൂടാ' എന്ന മറുപടി നൽകി

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം, പ്രമുഖ പിന്നണി ഗായിക മുഖ്യകണ്ണി; 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായി നടത്തിയ

വിദേശ സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്‌ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു. ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇടക്കാലത്ത് നിര്‍ജീവമായ ഓപ്പറേഷന്‍ ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.

നോട്ട് നിരോധനം; ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സമരം പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍. ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. മൂന്നു യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. രാജ്യത്തെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും എന്നാണ് വിവരം.

അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാണ് മുന്‍ വ്യവസായഭീമന്റെ സ്ഥാനാരോഹണം.മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്‌ളിന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും

ഹാര്‍ഡ് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ നിലനില്‍പ്പ് സാധ്യമാകുമോ? ചോദ്യങ്ങളുമായി ടൊയോട്ട

ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ സൂചനകള്‍ നല്‍കിയ പ്രധാനമന്ത്രി തെരേസ മേയുടെ പ്രസംഗത്തിനു ശേഷം സംശയങ്ങളുമായി ജാപ്പനീസ് വാഹന നിര്‍മാണ ഭീമന്‍ ടൊയോട്ട രംഗത്ത്. ബ്രെക്‌സിറ്റിനു ശേഷം തങ്ങള്‍ക്ക് യുകെയില്‍ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ടൊയോട്ട ചോദിക്കുന്നത്. യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ നിന്ന് പിന്‍മാറുമെന്നു മേയുടെ പ്രസ്താവന കമ്പനിക്ക് നടുക്കമാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചുവെന്നും തങ്ങളുടെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ചെയര്‍മാന്‍ തകേഷി ഉചിയമാട പറഞ്ഞു.

96 ശതമാനം ആശുപത്രികളിലും ആവശ്യത്തിനുള്ള നഴ്സുമാരില്ല; എന്‍എച്ച്എസ് സംവിധാനം തകര്‍ച്ചയിലേക്ക്

ലണ്ടന്‍:രാജ്യത്തെ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തത് എന്‍എച്ച്എസിന് ഭീഷണിയാകുന്നതായി കണക്കുകള്‍. നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം ഗുരുതരമായ വീഴ്ചയിലേക്കുള്ള സൂചന നല്‍കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2014 മുതലുളള കണക്കനുസരിച്ചാണ് എന്‍എച്ച്എസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 96 ശതമാനം ആശുപത്രികളിലും ആവശ്യത്തിന് നഴ്സുമാരില്ല. രോഗികളെ വേണ്ടവിധം പരിചരിക്കാനോ അവരെ വൃത്തിയാക്കാനോ നഴ്സുമാര്‍ക്ക് ഇതുമൂലം കഴിയാറില്ല.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.