ഗുരുദർശനം ലോകം എങ്ങും പ്രചരിക്കണം – സ്വാമി ഗുരുപ്രസാദ്

ഗുരുദർശനം ലോകം എങ്ങും പ്രചരിക്കണം – സ്വാമി ഗുരുപ്രസാദ്
November 01 13:57 2019 Print This Article

ഗുരുദർശനം ലോകം മുഴുവൻ പ്രചരിപ്പിക്കുന്നതിനു ശിവഗിരി മഠത്തിന്റെ ശാഖാ സ്ഥാപനങ്ങൾ ” ശിവഗിരി ആശ്രമം സെന്റർ ” എന്ന പേരിൽ ഉണ്ടാകണം. അമേരിക്കയിൽ സ്ഥാപിക്കാൻ പോകുന്ന ശിവഗിരി ആശ്രമം ഓഫ് നോർത്ത് അമേരിക്ക അതിനൊരു തുടക്കം ആയി മാറട്ടെ. സേവനം യു കെ ഗുരുധർമ്മ പ്രചരണസഭയുടെ ആഭിമുഖ്യത്തിൽ യു കെ യിലും ഒരു ശിവവിരി ആശ്രമം ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു എന്ന്‌ സ്വാമി ഗുരുപ്രസാദ് അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. ഗുരുദേവൻ സമൂഹ്യ പരിഷ്കർത്താവു മാത്രമല്ല ദാർശനികൻ ആയിരുന്നു, കവി ആയിരുന്നു, സാങ്കേതിക ശാസ്ത്ര വിദഗ്ധൻ ആയിരുന്നു, വിദ്യാഭ്യാസ വിചക്ഷണനുമായിരുന്നു അങ്ങനെ ഗുരു ഒരു ബഹുമുഖ പ്രതിഭആയിരുന്നു. ഗുരുവിനെ ഇനിയും കൂടുതൽ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എങ്കിൽ മാത്രമേ യഥാർത്ഥ ഗുരുവിനെമനസിലാക്കാൻ കഴിയുകയുള്ളു എന്നു ഉൽഘാടന പ്രസംഗത്തിൽ സ്വാമി ഋതംഭരാനന്ദ പറഞ്ഞു.

സമ്മേളനത്തിൽ ഡോ. ബിജു പെരിങ്ങത്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ മുംബൈ ശ്രീനാരായണ സമിതി ചെയർമാൻ ശ്രീ.എം ഐ ദാമോദരൻ, ശിവഗിരി മഠം ഓഫ് നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ്‌ ശ്രീ ചന്ദ്രബാബു, ചരിത്രകാരനും മുൻ ചെമ്പഴന്തി എസ് എൻ കോളേജ് പ്രിൻസിപ്പൽ ഡോ. പീതാംബരൻ, എസ് എൻ ജി സി വൈസ് പ്രസിഡന്റ്‌ ശ്രീ ശശിധരൻ ഭോപ്പാൽ, ശിവഗിരി മഠം ഓഫ് നോർത്ത് അമേരിക്ക ബോർഡ്‌ മെമ്പർ സജിത്ത് ശശിധർ, ധർമ്മ പ്രചാരകൻ ശ്രീ ജയചന്ദ്രബാബു., കിഷോർ രാജ്, രാജേഷ് നടേയപ്പള്ളി, തുടങ്ങിയവർ ആശസകൾ അറിയിച്ചു. പ്രശസ്ത കവി നീരാവിൽ വിശ്വമോഹൻ ഗുരുവിനെ കുറിച്ചുള്ള “അറിവ് ” എന്ന കവിതയും, നയന ഭുവനേഷിന്റെ ഭരതനാട്യവും സമ്മേളനത്തിന് കൊഴുപ്പേകി. യു കെ യുടെ വിവിധഭാഗങ്ങളിൽ നിന്നും മൂന്നുറിൽ അധികം പേർ
പങ്കെടുത്ത സമ്മേളനത്തിൽ സേവനം യു കെ ട്രഷറർ ശ്രീ സതീഷ് കുമാർ സ്വാഗതവും. ശ്രീ സജീഷ് ദാമോദരൻ കൃതജ്ഞതയും പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles