ഹന്ന യൂസഫിന്റെ മരണം: ഇരുപത്തിയേഴാം വയസ്സിൽ വിടവാങ്ങിയ ബിബിസി ജേണലിസ്റ്റിനു ആദരാഞ്ജലികൾ.

ഹന്ന യൂസഫിന്റെ  മരണം: ഇരുപത്തിയേഴാം വയസ്സിൽ വിടവാങ്ങിയ ബിബിസി ജേണലിസ്റ്റിനു ആദരാഞ്ജലികൾ.
October 04 02:17 2019 Print This Article

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ലണ്ടൻ : ഇൻഡിപെൻഡൻഡ്, ഗാർഡിയൻ, ദി ടൈംസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളിൽ എല്ലാം റിപ്പോർട്ടർ ആയി പ്രവർത്തിച്ചിരുന്ന കഴിവുറ്റ മാധ്യമ പ്രവർത്തകയായിരുന്നു ഹന്ന. ഹ്രസ്വമായ കരിയർ കാലയളവിൽതന്നെ വിവാദപരവും നിസ്സാരമല്ലാത്തതുമായ ധാരാളം റിപ്പോർട്ടുകൾ ഹന്ന ചെയ്തിട്ടുണ്ട്. കോസ്റ്റാ കോഫിയിലെ മോശമായ തൊഴിൽ സാഹചര്യം, തെരുവിലെ മനുഷ്യ ജീവിതങ്ങളുടെ അന്തി ഉറക്കം, പാർപ്പിടം ഇല്ലായ്മ തുടങ്ങിയവയാണ് പ്രധാന റിപ്പോർട്ടുകൾ.

ഇൻഡിപെൻഡൻഡിൽ എഴുതുന്ന സമയത്ത് “റേസിസം ഇൻ ദ മീഡിയ “, “ജോയ്‌സ് ഓഫ് ഹലാൽ ഹോളിഡേയ്‌സ് ” തുടങ്ങിയവ ഹന്നയുടെ ശ്രദ്ധേയമായ വർക്കുകൾ ആയിരുന്നു . കഴിഞ്ഞ രണ്ട് വർഷമായി ഹന്ന ബിബിസിയുടെ റിപ്പോർട്ടറാണ്. ഹന്നയുടെ മരണത്തിൽ തീവ്രമായ ദുഃഖമുണ്ടെന്ന് ബിബിസി ഡയറക്ടർ ഫ്രാൻ അൺസ്വാർത്‌ പറഞ്ഞു.

ഹന്ന യൂസഫ് അത്യധികം പ്രതിഭയുള്ള ഒരു മാധ്യമ പ്രവർത്തകയും ബിബിസിയിൽ ആരാധിക്കപ്പെട്ട ഒരു റിപ്പോർട്ടറും ആയിരുന്നു . തിളങ്ങിനിന്ന ഒരു വ്യക്തി പ്രഭാവം പെട്ടെന്ന് ഈ ലോകത്തുനിന്ന് ഇല്ലാതാകുന്നത് വേദനാജനകമാണ് എന്ന് കോർപ്പറേഷൻ ചീഫ് ഇന്റർനാഷണൽ കറസ്പോണ്ടൻസ് ആയ ലൈസ് ഡൗസെറ്റ് പറഞ്ഞു . നെതർലൻഡ്സിലും മാഞ്ചസ്റ്ററിലും ലണ്ടനിലും ആയി ജീവിച്ച ഹന്ന 1992 സൊമാലിയയിൽ ആണ് ജനിച്ചത് . മരണ കാരണം എന്താണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles