മേഗനെതിരെ നടക്കുന്നത് ഹൃദയഭേദകമായ മാധ്യമ വിചാരണ ; ബ്രിട്ടിഷ് രാജകുമാരിക്ക് ഒപ്പം എന്ന് ഉറക്കെ പ്രഖ്യാപിച്ച് ഹിലരിയും മകളും.

മേഗനെതിരെ നടക്കുന്നത് ഹൃദയഭേദകമായ മാധ്യമ വിചാരണ ; ബ്രിട്ടിഷ് രാജകുമാരിക്ക് ഒപ്പം എന്ന് ഉറക്കെ പ്രഖ്യാപിച്ച്  ഹിലരിയും മകളും.
November 13 04:30 2019 Print This Article

ജ്യോതിലക്ഷ്മി എസ് നായർ, മലയാളം യുകെ ന്യൂസ് ടീം

ബി ബി സി റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ മാധ്യമങ്ങളുടെ സ്വകാര്യതാ ലംഘനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഹിലരി ക്ലിന്റണും മകൾ ചെൽസിയയും. ” കഴിഞ്ഞ മൂന്ന് വർഷമായി മാധ്യമങ്ങളിൽ മേഗൻ നേരിടുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ആണ്. തന്റെ പ്രീയപ്പെട്ട അച്ഛന് മേഗൻഅയച്ച കത്ത് പോലും മാധ്യമങ്ങൾ ചോർത്തുകയുണ്ടായത് ഹൃദയഭേദകവും ധാർമികതയ്ക്ക് നിരക്കാത്തതുമാണ്. ” ഹിലരി പറഞ്ഞു.

വംശീയമായി അപമാനിക്കുന്ന , ലൈംഗികതയുടെ മേമ്പൊടി ചേർത്ത വാർത്തകൾ ആണ് കഴിഞ്ഞ കുറെ നാളുകളായി ബ്രിട്ടിഷ് മാധ്യമങ്ങൾ മേഗൻ രാജകുമാരിക്ക് എതിരെ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ ഭർത്താവ് ഹാരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യത്തെ കുറിച്ച് ചോദിച്ചപ്പോൾ ആണ് ഹിലരിയും മകൾ ചെൽസിയും തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയത്.

” സ്വന്തം മകളെ എന്ന പോലെ മേഗനെ ചേർത്ത് പിടിക്കാൻ താൻ ആഗ്രഹിക്കുന്നു. എന്നിട്ട് അവളോട് പറയണം ഈ പ്രതിസന്ധി ഘട്ടങ്ങളെ ധീരമായി നേരിടണമെന്ന്. പ്രതീക്ഷ കൈവിടരുത് എന്ന് ” ഹിലരി കൂട്ടിച്ചേർത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles