കാശ്മീർ വിഷയം, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നിലെ അക്രമാസക്ത സമരം; നടപടിയുണ്ടായില്ലെങ്കിൽ നയതന്ത്രബന്ധം വഷളാകുമെന്ന് ഇന്ത്യ

കാശ്മീർ വിഷയം, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്‍ ഓഫീസിനു മുന്നിലെ അക്രമാസക്ത സമരം; നടപടിയുണ്ടായില്ലെങ്കിൽ നയതന്ത്രബന്ധം വഷളാകുമെന്ന് ഇന്ത്യ
September 05 03:26 2019 Print This Article

കാശ്മീരിന്റെ സ്വയംഭരണാധികാരം നീക്കിയതിനു ശേഷം ലണ്ടനിലെ ഹൈക്കമ്മീഷൻ കാര്യാലയത്തിനു മുമ്പിൽ നടന്ന അക്രമാസക്തമായ പ്രകടനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ. ഒരു മാസത്തിനിടെ ഹൈക്കമ്മീഷനു മുമ്പിൽ രണ്ട് പ്രകടനങ്ങളാണ് സംഘടിപ്പിക്കപ്പെട്ടത്.

ഇത്തരം സമരങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തില്ലെങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിൽ വിള്ളൽ വീഴ്ത്തുമെന്ന സൂചനയും സർക്കാർ നൽകിയിട്ടുണ്ട്.

Image result for india-india-urges-uk-for-strong-action-against-london-protesters

“പാകിസ്താൻ പിന്തുണയോടെയുള്ള അക്രമാസക്തമായ പ്രകടനങ്ങളും സംഘടിതമായ വിധ്വംസനങ്ഹളും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനി മുമ്പിൽ നടക്കുന്നതിൽ ഞങ്ങൾ അതിയായ ആശങ്കയുണ്ട്,” വിദേശകാര്യമന്ത്രാലയം ബുധനാഴ്ച പറഞ്ഞു. സംഭവങ്ങളിൽ ഉൾപ്പെട്ടവർക്കെതിരെ യുകെ സർക്കാര്‍ നടപടിയെടുക്കണം. ഹൈക്കമ്മീഷൻ ഓഫീസിന്റെ സുഗമമായ പ്രവർത്തനത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കണമെന്നും ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

റിപ്പോർട്ടുകൾ പ്രകാരം 10,000 പേരാണ് ഹൈക്കമ്മീഷനു മുമ്പിലേക്ക് പ്രകടനവുമായി എത്തിയത്. ‘കശ്മീർ ഫ്രീഡം മാർച്ച്’ എന്ന പേരിലായിരുന്നു പ്രകടനങ്ങൾ. പ്ലക്കാഡുകളും മുദ്രാവാക്യങ്ങളുമായാണ് ഇവരെത്തിയത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles