മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ പിന്മാറുന്നു എന്ന പ്രിയദർശന്റെ പ്രസ്താവന; മോഹൻലാലിൻറെ കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു എന്ന് ഗായകന്‍ എംജി ശ്രീകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്, ആകംക്ഷയോടെ ആരാധകർ

മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാർ പിന്മാറുന്നു എന്ന പ്രിയദർശന്റെ പ്രസ്താവന; മോഹൻലാലിൻറെ  കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു  എന്ന് ഗായകന്‍ എംജി ശ്രീകുമാറിന്റെ ഫേസ് ബുക്ക് പോസ്റ്റ്, ആകംക്ഷയോടെ  ആരാധകർ
February 15 05:53 2018 Print This Article

മോഹന്‍ലാലിനെ ചരിത്ര പുരുഷനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചരിത്ര സിനിമ കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്ന് ഗായകന്‍ എംജി ശ്രീകുമാര്‍. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീകുമാര്‍ ഇക്കാര്യം അറിയിച്ചത്.

‘ഞങ്ങളുടെ പുതിയ ചിത്രം ‘കുഞ്ഞാലിമരയ്ക്കാര്‍’ ഉടന്‍ ആരംഭിക്കും. ഞങ്ങളെ അനുഗ്രഹിക്കുക. നിങ്ങളെയെല്ലാം സ്നേഹിക്കുന്നു.’ -എം.ജി ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിച്ചുള്ള ചിത്രവും അദ്ദേഹം പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. നാവികതലവനായ നാലാമത് കുഞ്ഞാലിമരയ്ക്കാറുടെ സംഭവബഹുലമായ കഥയാണ് ചിത്രം പറയുന്നത്.

നേരത്തെ മമ്മൂട്ടി- സന്തോഷ് ശിവന്‍ ടീമീന്റെ കുഞ്ഞാലിമരയ്ക്കാറും, മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലിമരയ്ക്കാറും ഏകദേശം ഒരേ സമയത്ത് പ്രഖ്യാപിക്കപ്പെട്ടിരുന്നു, എന്നാല്‍ പിന്നീട് താന്‍ തന്റെ പ്രോജക്ടില്‍ നിന്ന് പിന്മാറുന്നെന്ന് പ്രിയദര്‍ശന്‍ അറിയിച്ചു. മലയാളത്തില്‍ രണ്ട് കുഞ്ഞാലിമരയ്ക്കാറുടെ ആവശ്യമില്ലെന്ന് പറഞ്ഞ പ്രയദര്‍ശന്‍ എട്ടുമാസം കാത്തിരിക്കുമെന്നും അതിനകം മമ്മൂട്ടി-സന്തോഷ് ശിവന്‍ ടീമിന്റെ ‘കുഞ്ഞാലിമരയ്ക്കാര്‍’ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ തന്റെ പ്രൊജക്റ്റുമായി മുന്നോട്ടു പോകുമെന്നും അറിയിച്ചിരുന്നു. അങ്ങനെയിരിക്കവെയാണ് എംജി ശ്രീകുമാറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles