ഹെയർഫീൽഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിൽ ലണ്ടൻ കേന്ദ്രീകരിച്ച് ആരംഭിച്ച ലേഡി ക്വീൻ ഓഫ് റോസറി മിഷൻ അതിന്റെ സ്ഥാപനത്തിന് ശേഷം നടത്തുന്ന പ്രഥമ ജപമാല രാജ്ഞിയുടെ തിരുന്നാൾ ഹെയർഫീൽഡ് സെന്റ് പോൾസ് കത്തോലിക്കാ ദേവാലയത്തിൽ വെച്ച്  ഒക്ടോബർ 19, 20 തീയതികളിൽ വിപുലവും ആഘോഷവുമായി കൊണ്ടാടുന്നതാണ്.
വാറ്റ്‌ഫോർഡ്, ഹെയർഫീൽഡ്, ഹൈവയ്‌കോംബ് എന്നീ കുർബ്ബാന കേന്ദ്രങ്ങൾ ചേർന്ന് രൂപീകരിക്കപ്പെട്ട ലേഡി ക്വീൻ ഓഫ് റോസറി മിഷൻ സംയുക്തമായി ഈ തിരുന്നാളിന് നേതൃത്വം നൽകും. ഫാ. ജിൽസൺ മുട്ടത്തുകുന്നേൽ കപ്പൂച്ചിൻ , ഫാ. ടെബിൻ പുത്തൻപുരയിൽ സിഎംഐ എന്നിവർ തിരുന്നാൾ തിരുകർമ്മങ്ങളിൽ കാർമ്മികത്വം വഹിക്കും.
ഒക്ടോബർ 19ന് ശനിയാഴ്ച ടെൻഹാം മോസ്റ്റ്  ഹോളി നെയിം കത്തോലിക്ക ദേവാലയത്തിൽ വെച്ച്  പരിശുദ്ധ ജപമാല സമർപ്പണത്തോടെ തിരുന്നാൾ  തിരുക്കർമ്മങ്ങൾക്ക് നാന്ദി കുറിക്കും. തുടർന്ന് ആഘോഷമായ കുർബ്ബാന നടത്തപ്പെടുന്നതാണ്.
ഒക്ടോബർ 20 ന് ഞായറാഴ്ച ഹെർഫീൽഡ്  സെന്റ്. പോൾസ് ചർച്ചിൽ ഉച്ചകഴിഞ്ഞു 2.30 ന് ജപമാല സമർപ്പണം, ആഘോഷമായ തിരുന്നാൾ പാട്ടുകുർബാന, ലദീഞ്, പ്രദക്ഷിണം, സമാപന ആശിർവാദം തുടർന്ന്   സ്നേഹവിരുന്നോടുകൂടി തിരുന്നാൾ തിരുക്കർമ്മങ്ങൾ സമാപിക്കും.
ഒക്ടോബർ മാസത്തിലെ ജപമാല ഭക്തിയുടെ നിറവിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ അനുഗ്രഹങ്ങളും, കൃപകളും പ്രാപിക്കുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി തിരുന്നാൾ കമ്മിറ്റി അറിയിച്ചു. മിഷന്റെ പ്രീസ്റ്റ് ഇൻ ചാർജ്ജ് ഫാ.സെബാസ്റ്റ്യൻ ചാമക്കാലയുടെ  നേതൃത്വത്തിലുള്ള തിരുന്നാൾ സംഘാടക കമ്മിറ്റിയാണ് ജപമാലരാജ്ഞിയുടെ തിരുന്നാളിന് നേതൃത്വം നൽകുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ജോമോൻ-07804691069, ഷാജി-07737702264, ജിനോബിൻ-07785188272, ജോമി-07828708861 എന്നിവരുമായി ബന്ധപ്പെടുക.