ലണ്ടൻ റീജണൽ കൺവെൻഷൻ ഒക്ടോബർ 24 നു വ്യാഴാഴ്ച ആരംഭിക്കും . പനക്കൽ അച്ചൻ നയിക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാൻ പ്രാർത്ഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം.

ലണ്ടൻ റീജണൽ കൺവെൻഷൻ ഒക്ടോബർ 24 നു വ്യാഴാഴ്ച  ആരംഭിക്കും . പനക്കൽ അച്ചൻ  നയിക്കുന്ന  കൺവെൻഷനിൽ പങ്കെടുക്കാൻ   പ്രാർത്ഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം.
October 14 02:33 2019 Print This Article
ലണ്ടൻ:  റെയിൻഹാമിലെ, ഔർ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തിൽ ലണ്ടൻ  ബൈബിൾ കൺവെൻഷന് വേദിയൊരുങ്ങുമ്പോൾ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങൾക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ പരിശുദ്ധ അമ്മയുടെ ശക്തമായ മാദ്ധ്യസ്ത സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം ഭവനങ്ങളിലും, കൂട്ടായ്മ്മകളിലും, പ്രാർത്ഥനാഗ്രൂപ്പുകളിലും സജീവമായി പ്രാർത്ഥനായജ്ഞത്തിലാണ്.
ലണ്ടൻ റീജണൽ കൺവെൻഷൻ ഒക്ടോബർ 24 നു വ്യാഴാഴ്ച  രാവിലെ 9:00 മണിക്ക് ആരംഭിച്ചു വൈകുന്നേരം 5:00 മണിക്ക് സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ നടത്തപ്പെടുന്ന ബൈബിൾ കൺവെൻഷന്റെ ലണ്ടൻ റീജണൽ കൺവെൻഷൻ പ്രശസ്ത വചന പ്രഘോഷകൻ  ജോർജ്ജ് പനക്കൽ അച്ചൻ നയിക്കും.രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കൺവെൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഫാ.ജോസഫ് എടാട്ട്, ഫാ. ആൻറണി പറങ്കിമാലിൽ എന്നിവരും വിവിധ ശുശ്രുഷകളിൽ പങ്കു ചേരും.
പ്രാർത്ഥനയുടെയും, നവീകരണത്തിന്റെയും, ദൈവ കൃപയുടെയും നിറവിൽ രൂപതയെ സുവിശേഷവൽക്കരണത്തിന്റെ പുത്തൻ ഉണർവ്വിലേക്ക് നയിക്കപ്പെടുന്നതിലേക്കായി ലക്‌ഷ്യം വെച്ച് അഭിവന്ദ്യ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ സംഘടിപ്പിക്കുന്ന മൂന്നാമത് ലണ്ടൻ റീജണൽ കൺവെൻഷൻ
നടത്തപ്പെടുമ്പോൾ കുട്ടികൾക്കും, യുവജനങ്ങൾക്കുമായി പ്രത്യേകമായി അനുഗ്രഹീത ശുശ്രുഷകൾ ക്രമീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
നവീകരണത്തിന്റെയും, അനുഗ്രഹ കൃപാവരങ്ങളുടെയും വേദിയൊരുങ്ങുന്ന തിരുവചന വിരുന്നിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കൺവീനർ ഫാ.ജോസ് അന്ത്യാംകുളം അറിയിച്ചു.
ഫാ. ജോസ് അന്ത്യാംകുളം (07472801507)
പള്ളിയുടെ വിലാസം.

Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles