ഇറ്റാലിയൻ ഏയർപോർട്ടിൽ കുടുങ്ങി ഗർഭിണികളും കുട്ടികളുമടങ്ങുന്ന പ്രവാസി മലയാളി സംഘം. ഇന്ത്യയിൽ ഫ്ലൈറ്റ് ഇറക്കാൻ ഗവൺമെന്റ് അനുവദിക്കുന്നില്ലെന്ന് വിമാന കമ്പനികൾ.. വീഡിയോ

ഇറ്റാലിയൻ ഏയർപോർട്ടിൽ കുടുങ്ങി ഗർഭിണികളും കുട്ടികളുമടങ്ങുന്ന പ്രവാസി മലയാളി സംഘം. ഇന്ത്യയിൽ ഫ്ലൈറ്റ് ഇറക്കാൻ ഗവൺമെന്റ് അനുവദിക്കുന്നില്ലെന്ന് വിമാന കമ്പനികൾ.. വീഡിയോ
March 10 16:28 2020 Print This Article

ഇറ്റാലിയൻ എയർപോർട്ടിൽ കുടുങ്ങി നേഴ്‌സുമാർ അടക്കമുള്ള മലയാളി പ്രവാസികൾ. സംഘത്തിൽ കുട്ടികളും  ഗർഭണികളും അടക്കമുള്ളവരാണ് എന്ന് വിഡിയോയിൽ പറയുന്നു.  എമിറേറ്റ്സ് എയർലൈൻസിനോ ഇറ്റാലിയൻ ഗവൺമെൻറിനോ ട്രാവൽ ചെയ്യുന്നതിൽ പ്രശ്‌നം ഇല്ലെങ്കിലും ഇന്ത്യൻ ഗവൺമെൻറ് അനുവദിക്കുന്നില്ല എന്നതാണ് പ്രശ്നം എന്ന് എമിറേറ്റ്സ് എയർലൈൻസ് അധികൃതർ യാത്രക്കാരോട് പറഞ്ഞതായി ഇവർ പറയുന്നു.

കാരണം അവർക്കു ലഭിച്ചിരിക്കുന്ന ഇമെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ യാത്ര നിഷേധിച്ചതായി മലയാളികൾ വിഡിയോയിൽ പറയുന്നു. പ്രവാസികളായ ഞങ്ങൾ നാട്ടിലേക്കു അല്ലാതെ എവിടേക്ക് ആണ് പോകേണ്ടത് എന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നു.

ഇപ്പോഴത്തെ അവസ്ഥ നോക്കുകയെങ്കിൽ  എല്ലാവരും ഒരു ഭയപ്പാടിലാണ്. എങ്ങനെ എങ്കിലും നാട്ടിൽ എത്തിയാൽ മതി എന്നാണ് ഇറ്റലിയിൽ ഉള്ള മലയാളികൾ നോക്കുന്നത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

എയർപോർട്ടിൽ നിന്ന് മലയാളി യാത്രക്കാരുടെ താഴെ കാണുന്ന വീഡിയോ കാണുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles