എട്ടുവർഷം മുമ്പ് കാണാതായ മകനെ ഒരു അച്ഛൻ കാത്തിരിക്കുന്നു. പാലക്കാട് കൊടുവായൂർ സ്വദേശി ബിനോയിയെയാണ് അച്ഛൻ രാധാകൃഷ്ണൻ കാത്തിരിക്കുന്നത്. ബിനോയിയുടെ അമ്മ ജലജ രാധാകൃഷ്ണൻ മാർച്ച് 15ന് ആണ് മരിച്ചത്. മകൻ്റെ തിരിച്ചുവരവിനു വേണ്ടി കാത്തിരിക്കുന്നതായും മാർച്ച് 25ന് മരണാനന്തര ചടങ്ങുകൾ നടക്കുമെന്നും പിതാവ് രാധാകൃഷ്ണൻ പറഞ്ഞു. രാധാകൃഷ്ണൻ്റെ അയൽവാസിയായ ഷമീർ ചീരക്കുഴിയാണ് തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ബാംഗ്ലൂർ സുഹൃത്തുക്കളുടെ ശ്രദ്ധക്ക് എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിൽ ഷമീറിനെ ബന്ധപ്പെടാനുള്ള വിശദാംശങ്ങളും ഉണ്ട്.എട്ടു വർഷം മുമ്പ് പിതാവിനോട് വഴക്കിട്ട് നാടുവിട്ടതാണ് ബിനോയ്. ഇടയ്ക്ക് സുഹൃത്തുക്കൾ ബിനോയിയെ ബാഗ്ലൂരിൽ വെച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് ബാംഗ്ലൂരിൽ വിശദമായി അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല. ഷമീറിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ
‘ബാംഗ്ലൂർ സുഹൃത്തുക്കളുടെ ശ്രദ്ധക്ക് കഴിഞ്ഞ എട്ടു വർഷമായി മകനെ കാണാതെ ഹ്യദയം പൊട്ടിമരിച്ച ഒരമ്മയുടെ അന്ത്യാഭിലാഷം പൂർത്തീകരിക്കാന്‍ , അവരുടെ ചിതക്ക് കൊള്ളിവെയ്‌ക്കാന്‍ നിങ്ങളുടെ സഹായം തേടുന്നു 8 വഷങ്ങള്‍ക്ക് മുന്‍പ് പിതാവിനോട് വഴക്കിട്ട് നാടുവിട്ട പാലക്കാട് കൊടുവായൂർ സ്വദേശി ബിനോയ് കഴിഞ്ഞ എതാനും മാസങ്ങള്‍ക്ക് മുന്‍പ് ബാംഗ്ലൂരില്‍വെച്ച് കണ്ടതായ് സൂചന ലഭിച്ചിട്ടുണ്ട്. അവന്റെ അമ്മ മരണപെട്ട് അഞ്ച് ദിവസം പിന്നിട്ടിരിക്കുന്നു ഫ്രീസറില്‍ കിടന്ന് മരവിച്ച് കൊണ്ടിരിക്കുന്ന ആ അമ്മയോട് നീതി പുലർത്താന്‍ നമ്മള്‍ക്ക് കഴിയണം സുഹുർത്തുക്കളെ ബാംഗ്ലൂരിലെ വിവിധ സോഷ്യല്‍മീഡിയ—,റേഡിയോ—നൃുസ്‌പേപ്പർ—ചാനല്‍ വഴി ബിനോയിയെ കണ്ടെത്തി അവന്റെ അമ്മയെ അവസാനമായി കാണാന്‍ മരണാനന്തര ചടങ്ങ് നടത്താന്‍ നിങ്ങള്‍ സഹായിക്കണം മകനേ ഈ അച്ഛനോട് പൊറുക്കടാ………!!!!!!!! മകനെ കാത്ത് കണ്ണീരോടെ ഒരച്ഛൻ; അറിയിക്കാനുള്ളത് അമ്മയുടെ മരണ വാർത്ത എട്ട് വർഷം മുമ്പാണ് ബിനോയിയെ രാധാകൃഷ്ണനും ഭാര്യയ്ക്കും നഷ്ടമായത്. വീട്ടുകാരോട് വഴക്കിട്ട് ഇറങ്ങിപ്പോകുകയായിരുന്നു ബിനോയ്. ഹോട്ടൽമാനേജ്‌മെന്റ് പഠനം പൂർത്തിയാക്കാതെ ഇടയ്ക്ക് വച്ച് പഠനം നിർത്തിയ മകനെ താൻ ചീത്ത പറഞ്ഞു. അത് അവന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ അവൻ ഇറങ്ങിപ്പോകുകയാണുണ്ടായതെന്ന് നിറകണ്ണുകളോടെ രാധാകൃഷ്ണൻ പറഞ്ഞു. ഇപ്പോൾ ബിനോയ്ക്ക് 28 വയസ്സ്. ഇടയ്ക്ക് സുഹൃത്തുക്കൾ ബിനോയിയെ ബാഗ്ലൂരിൽ വച്ച് കണ്ടെന്ന് പറഞ്ഞിരുന്നു. തുടർന്ന് ബാഗ്ലൂരിൽ വിശദമായി അന്വേഷിച്ചെങ്കിലും ബിനോയിയെ കണ്ടെത്താനായില്ല. നിരാശയോടെ മടങ്ങിയെങ്കിലും അവൻ പ്രിയപ്പെട്ട അമ്മയെ കാണാനെങ്കിലും മടങ്ങി വരുമെന്ന് രാധാകൃഷ്ണൻ പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനി അവനെ കാത്തിരിക്കാൻ കൊടുവായൂരിലെ വീട്ടിൽ അമ്മയില്ല. രാധാകൃഷ്ണൻ മാത്രം. മകന്റെ വേർപാടിലും കൂട്ടായി ഉണ്ടായിരുന്ന ഭാര്യയും മരിച്ചതോടെ നഷ്ടപ്പെട്ട മകനെ അവസാനമായി കാണാൻ വേണ്ടി മാത്രമാണ് രാധാകൃഷ്ണൻ ജീവിക്കുന്നത്. ഈ കാത്തിരിപ്പിന് അവസാനമുണ്ടാകാൻ, തന്റെ പ്രിയപ്പെട്ട മകൻ അവന്റെ അമ്മയ്ക്ക് അന്ത്യകർമ്മങ്ങൾ ചെയ്യണമെന്ന അമ്മയുടെ ആഗ്രഹം സഫലമാക്കുകയാണ് രാധാകൃഷ്ണന്റെ അവസാന ആഗ്രഹം. ഒടുവിൽ കണ്ണീരോടെ തന്റെ മകനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണേ എന്ന് പറയുമ്പോഴും ആ അച്ഛന്റെ കണ്ണിൽ പ്രതീക്ഷയുടെ നേരിയ കിരണം മാത്രം. Please contact Thavalathingal Cheerakuzhy Pazhayannur ( P.o ) Trissur ( D.t ) Pin 680587 9567297532, 9495007671 Watsapp 9567297532 FB : Shameer Cheerakuzhy Email : [email protected]’
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!