ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് അവസാനിച്ചു ; ചർച്ചാവിഷയമായി ക്രിപ്റ്റോകറൻസിയും സ്റ്റേബിൾകോയിനും

ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് അവസാനിച്ചു ; ചർച്ചാവിഷയമായി ക്രിപ്റ്റോകറൻസിയും സ്റ്റേബിൾകോയിനും
February 24 23:14 2020 Print This Article

സ്വന്തം ലേഖകൻ

റിയാദ് : ജി 20 ധനമന്ത്രിമാരുടെയും സെൻട്രൽ ബാങ്ക് ഗവർണർമാരുടെയും മീറ്റിംഗ് കഴിഞ്ഞ രണ്ടു ദിനങ്ങളിലായി സൗദി അറേബ്യയിൽ നടന്നു. ക്രിപ്റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ച് അവർ ചർച്ച ചെയ്യുകയുണ്ടായി. ഒപ്പം ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് നിശ്ചയിച്ചിട്ടുള്ള ക്രിപ്റ്റോ കറൻസി മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 22, 23 തീയതികളിലാണ് സൗദി അറേബ്യയിലെ റിയാദിൽ മീറ്റിംഗ് നടന്നത്. 2020 ലും 2021 ലും ആഗോള സാമ്പത്തിക വളർച്ച നേരിയ തോതിൽ ഉയരുമെന്നാണ് മീറ്റിംഗിനുശേഷം പുറത്തിറക്കിയ ജി 20 കമ്യൂണിക്കിൽ ധനകാര്യ മേധാവികൾ വിശദീകരിച്ചത്. ക്രിപ്റ്റോകറൻസിയെ പറ്റിയും അവർ ചർച്ച ചെയ്തു. 2019 ലെ ലീഡേഴ്സ് ഡിക്ലറേഷൻ അടിസ്ഥാനമാക്കി, വെർച്വൽ അസറ്റുകളെയും അനുബന്ധ ദാതാക്കളെയും കുറിച്ച് അടുത്തിടെ സ്വീകരിച്ച ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ് (എഫ്എടിഎഫ്) മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ അവർ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

ഫെബ്രുവരി 22, 23 തീയതികളിൽ സൗദി അറേബ്യയിൽ നടന്ന ജി 20 യോഗത്തിൽ ഇസിബി ചീഫ് ക്രിസ്റ്റിൻ ലഗാർഡും (ഇടത്) ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും.

ഒപ്പം സ്റ്റേബിൾകോയിനുകളും അവർ ചർച്ചാവിഷയമാക്കി. “ഗ്ലോബൽ സ്റ്റേബിൾകോയിനുകളെ സംബന്ധിച്ച് 2019 ഒക്ടോബറിൽ നടത്തിയ പ്രസ്താവന ആവർത്തിക്കുന്നു. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് അത്തരം അപകടസാധ്യതകൾ വിലയിരുത്തുകയും ഉചിതമായ രീതിയിൽ പരിഹരിക്കേണ്ടതുമാണ്. ” അവർ കുറിച്ചു. സ്റ്റേബിൾകോയിനുകൾ സംബന്ധിച്ച് ഒക്ടോബർ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ ജി 20 ഫിനാൻസ് മേധാവികൾക്ക് ഒരു കത്തും അയക്കുകയുണ്ടായി.

ഈ മീറ്റിംഗിന് മുന്നോടിയായി എഫ്എസ്ബി ചെയർമാൻ റാൻഡൽ കെ. ക്വാൽസ് ജി 20 ധനമന്ത്രിമാർക്കും സെൻട്രൽ ബാങ്ക് ഗവർണർമാർക്കും ക്രിപ്റ്റോകറൻസികളും സ്റ്റേബിൾകോയിനുകളും വിഷയത്തിൽ ഒരു കത്തയച്ചു. “ആഗോള സാമ്പത്തിക വ്യവസ്ഥ നിരന്തരം പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. പരമ്പരാഗത ധനകാര്യത്തിന്റെ സ്വഭാവത്തെ സാങ്കേതികവിദ്യ മാറ്റുകയാണ്; ബാങ്ക് ഇതര മേഖല വളർന്നു. കൂടുതൽ ശ്രദ്ധ ആവശ്യമാണ്. ” ക്വാൽസ് കുറിച്ചു. ഫിനാൻഷ്യൽ സ്റ്റെബിലിറ്റി ബോർഡ് (എഫ്എസ്ബി), ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐ‌എം‌എഫ്), എഫ്‌എ‌ടി‌എഫ് എന്നിവയുൾപ്പെടെ ചില ആഗോള സ്റ്റാൻ‌ഡേർഡ് സെറ്റിംഗ് ബോഡികളിൽ നിന്ന് ക്രിപ്‌റ്റോകറൻസികളെയും സ്റ്റേബിൾകോയിനുകളെയും കുറിച്ചുള്ള റിപ്പോർട്ടുകൾ ജി 20 പ്രതീക്ഷിക്കുന്നു.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles