കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍; ഐശ്വര്യയുടെ ദുരൂഹമരണത്തില്‍ പോലീസ് അന്വേഷണം

കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍; ഐശ്വര്യയുടെ ദുരൂഹമരണത്തില്‍ പോലീസ് അന്വേഷണം
January 17 09:34 2020 Print This Article

കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് കഴിഞ്ഞ ദിവസം കാണാതായ കോളജ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ആറ്റില്‍ നിന്ന് കണ്ടെത്തി. പാരിപ്പള്ളി സ്വദേശിനി ഐശ്വര്യ (19)യുടെ മൃതദേഹം ഇന്നു രാവിലെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് പെണ്‍കുട്ടിയെ കാണാതായത്.

ഐശ്വര്യയുടെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ക്യൂബാ ടീം അംഗങ്ങള്‍ ആയ ഫയര്‍ &റെസ്‌ക്യൂ ഓഫീസര്‍മാരായ വിപിന്‍, വിജേഷ്, ശ്രീകുമാര്‍, ഹരിരാജ്, ജിമ്മി ജോസഫ്, സരുണ്‍, നിജിന്‍ ബാബു, ജെയിംസ് എന്നിവരാണ് തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles