കേ​ജ​രി​വാ​ളിന്റെ ഇമേജിൽ തകർന്ന് ഡൽഹി കോൺഗ്രസ്സ്; ഫേ​സ്ബു​ക്ക് പോ​സ്റ്റിൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ വാ​ക്പോ​ര്

കേ​ജ​രി​വാ​ളിന്റെ ഇമേജിൽ തകർന്ന് ഡൽഹി കോൺഗ്രസ്സ്; ഫേ​സ്ബു​ക്ക് പോ​സ്റ്റിൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​മ്മി​ൽ വാ​ക്പോ​ര്
February 17 09:57 2020 Print This Article

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അരവിന്ദ് കേ​ജ​രി​വാ​ളി​നെ പു​ക​ഴ്ത്തി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ട്ട മ​ഹാ​രാ​ഷ്ട്ര​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വ് മി​ലി​ന്ദ് ദേവ്റയെ പ​രി​ഹ​സി​ച്ച് മ​റ്റൊ​രു കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​ജയ് മാ​ക്കാ​ൻ. ഡ​ൽ​ഹി രാ​ജ്യ​ത്തെ ഏ​റ്റ​വും സാ​ന്പ​ത്തി​ക ഭ​ദ്ര​ത​യു​ള്ള സം​സ്ഥാ​ന​മാ​യി മാ​റി​യെ​ന്നും ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഡ​ൽ​ഹി​യു​ടെ സാമ്പ​ത്തി​ക നി​ല മി​ക​ച്ച പു​രോ​ഗ​തി നേ​ടി​യെ​ന്നും ഇ​താ​ണ് യ​ഥാ​ർഥ സാ​ന്പ​ത്തി​ക മാ​നേ​ജ്മെ​ന്‍റെ​ന്നും മി​ലി​ന്ദ് ദേവ്റ ഫേ​സ്ബു​ക്കിൽ പ്രതികരിച്ചിരുന്നു.

കോ​ണ്‍​ഗ്ര​സ് വി​ട്ടു പോ​കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ങ്കി​ൽ അ​തു ചെ​യ്യു, എ​ന്നി​ട്ടാ​കാം ഈ ​അ​ർ​ധസ​ത്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്ക​ൽ എ​ന്നാ​ണ് ഇ​തി​നു മ​റു​പ​ടി​യാ​യി ഡ​ൽ​ഹി​യി​ലെ പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​യ​ജ് മക്ക​ൻ പ​റ​ഞ്ഞ​ത്.  ഷീ​ല ദീക്ഷിത് മ​ന്ത്രി​സ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്നു അ​ജ​യ് മാക്കൻ. മഹാരാഷ്ട്രയിൽ കോ​ണ്‍​ഗ്ര​സി​ന്‍റെ യു​വ​ശ​ബ്ദ​മാ​ണ് മി​ലി​ന്ദ് ദേവ്റ. നിലവിൽ മും​ബൈ റീ​ജ​ന​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles