ചാരപ്രവർത്തനത്തിന് അറസ്റ്റിലായ ബ്രിട്ടീഷ് ഇറാനിയൻ യുവതി നീതി തേടുന്നു. നസാനിൻ സാഗാരി റാഡ്ക്ലിഫ്ന് മകളെ യുകെയിലേക്ക് തിരിച്ചയക്കണം.

ചാരപ്രവർത്തനത്തിന് അറസ്റ്റിലായ ബ്രിട്ടീഷ് ഇറാനിയൻ യുവതി നീതി തേടുന്നു. നസാനിൻ സാഗാരി റാഡ്ക്ലിഫ്ന്  മകളെ യുകെയിലേക്ക് തിരിച്ചയക്കണം.
October 05 05:04 2019 Print This Article

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഇറാൻ : ഇറാനിലെ അമ്മമാർക്കുള്ള ഒരു തുറന്ന കത്തിലൂടെ തന്റെ അവസ്ഥ ലോകത്തെ അറിയിച്ച പൊരുതാനുറച്ചിരിക്കുകയാണ് നസാനിൻ എന്ന യുവതി. 2016 ചാരപ്രവർത്തനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത നാസ്നിന് അഞ്ചു വർഷത്തേക്കാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യുവതിയും ബന്ധുക്കളും ഇത് പാടേ നിഷേധിക്കുന്നു. തന്റെ മകളെ ബന്ധുക്കളെ കാണിക്കാൻ ഇറാനിലേക്ക് കൊണ്ടുവന്നതായിരുന്നു യുവതി. എന്നാൽ അവർ ഇറാനിലെ ജനങ്ങളെ മാധ്യമ പ്രവർത്തനം നടത്താൻ പഠിപ്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്ന ചാര പ്രവർത്തക എന്നാരോപിച്ചായിരുന്നു അറസ്റ്റ് ചെയ്തത്.

ഫോറിൻ സെക്രട്ടറിയായ ഡൊമിനിക് റാബ് കത്തിനെ ഹൃദയഭേദകമായത് എന്നാണ് വിശേഷിപ്പിച്ചത്. നസാനിൻ സകാരി റാഡ്ക്ലിഫ്ന്റെ അറസ്റ്റ് ന്യായീകരിക്കാനോ അംഗീകരിക്കാനോ സാധിക്കാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തം കുഞ്ഞിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് അവർ ഇപ്പോൾ പോരാടുന്നത്. കഴിഞ്ഞ ആഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇറാൻ പ്രസിഡണ്ടുമായി നസാനിന്റെ മോചനത്തെ കുറിച്ച് ചർച്ച നടത്തിയിരുന്നു.

40 വയസ്സുകാരിയായ നസാനിന്റെ അഞ്ചു വയസ്സായ മകൾ ഗബ്രിയേലയ്ക്കെങ്കിലും ഇറാൻ എക്സിറ്റ് വിസ നൽകണമെന്ന ആഗ്രഹം ആണ് ഇപ്പോൾ അവർക്കുള്ളത്. ബ്രിട്ടനിൽ ഉള്ള ഭർത്താവ് സകാരി റാഡ്ക്ലിഫ്ന്റെ അടുത്തെത്തി മകൾക്ക് സ്കൂൾ വിദ്യാഭ്യാസം കൊടുത്തു തുടങ്ങാനാണ് കുടുംബത്തിന്റെയും ആഗ്രഹം. എന്നാൽ രാഷ്ട്രീയ ചെസ്സ് കളിയിലെ വെറും ഒരു കളിപ്പാവ മാത്രമാണ് താൻ എന്നും തനിക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയില്ല എന്നും അവർ പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles