ഓണപ്പൂക്കളും പൂവിളിയുമായി ഡോർസെറ്റ് ; ഓണാഘോഷത്തിന് മുഖ്യ അതിഥിയായി യുക്മ ദേശീയ അധ്യക്ഷൻ മനോജ് പിള്ള , പ്രതിഭകൾക്ക് ആദരവും

ഓണപ്പൂക്കളും പൂവിളിയുമായി ഡോർസെറ്റ് ; ഓണാഘോഷത്തിന് മുഖ്യ അതിഥിയായി യുക്മ ദേശീയ അധ്യക്ഷൻ മനോജ് പിള്ള , പ്രതിഭകൾക്ക് ആദരവും
September 20 02:33 2019 Print This Article

ഇംഗ്ലണ്ടിൻെറ സൗത്ത് വെസ്റ്റ് തീരത്തേക്ക് ഈ ശനിയാഴ്ച ഓണപ്പൂക്കളും പൂവിളിയുമായി ഡോർസെറ്റ് മലയാളികളുടെ വക ഓണാഘോഷം . ആഘോഷങ്ങൾക്ക് മണിക്കൂറുകളുടെ കയ്യകലം മാത്രം ബാക്കി നിൽക്കെ പൂവിളിയും സദ്യയും പുലികളിയും ഒക്കെയായി ഒരു കുറവും ഇല്ലാത്ത ഓണാഘോഷം സംഘടിപ്പിച്ചു ആഘോഷ തിമിർപ്പിനെ ഉച്ചസ്ഥായിയിൽ എത്തിക്കുകയാണ് ഡോര്സെറ് കേരള കമ്യുണിറ്റി . ഇത്തവണ ആഘോഷങ്ങൾക്ക് പകിട്ടേറിയപ്പോൾ യുക്മ ദേശീയ അധ്യക്ഷനും ഡോർസെറ്റ് കേരള കമ്മ്യൂണിറ്റിയുടെ സ്വകാര്യ അഹങ്കാരവുമായ മനോജ് പിള്ളയാണ് മുഖ്യാതിഥി എന്നതും പ്രത്യേകതയായി .

കൂടാതെ ഇക്കഴിഞ്ഞ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ കായിക മേളയിൽ പ്രതിഭ തെളിയിച്ചു, വിജയത്തിന്റെ മിന്നൽക്കൊടി പാറിച്ച ഡികെസിയുടെ കായികതാരങ്ങളെ പ്രത്യേകം അഭിനന്ദിക്കുവാനും ഇത്തവണത്തെ ഓണാഘോഷം വേദിയാകും. ഇക്കഴിഞ്ഞ എ ലെവൽ , ജി സി എസ ഇ പരീക്ഷകളിൽ വിജയം നുണഞ്ഞ പ്രതിഭകളും ഓണാഘോഷ പരിപാടികളിൽ മിന്നിത്തിളങ്ങുമെന്നു ഡി കെ സി പ്രസിഡന്റ് സോണി കുര്യൻ വ്യക്തമാക്കി. ഇത്തവണ ഡോര്സെറ്റിന്റെ അഭിമാനമായി ഒരു പിടി കുട്ടികളാണ് ദേശീയ തലത്തിൽ തന്നെ ശ്രദ്ധ നേടുന്ന പ്രകടനം നടത്തിയിരിക്കുന്നത് .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles