അമൃതാനന്ദമയീ മഠത്തില്‍ ബ്രിട്ടീഷ് വനിത ആത്മഹത്യ ചെയ്തു; മഠത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത് സ്റ്റെഫേഡ് സിയോന എന്ന ബ്രിട്ടീഷ് യുവതി

അമൃതാനന്ദമയീ മഠത്തില്‍ ബ്രിട്ടീഷ് വനിത ആത്മഹത്യ ചെയ്തു; മഠത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത് സ്റ്റെഫേഡ് സിയോന എന്ന ബ്രിട്ടീഷ് യുവതി
June 25 07:09 2020 Print This Article

കൊല്ലം അമൃതാനന്ദമയീ മഠത്തില്‍ വിദേശ വനിത ആത്മഹത്യ ചെയ്തു. സ്‌റ്റെഫേഡ് സിയോന (45) എന്ന ബ്രിട്ടീഷ് യുവതിയാണ് മഠത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. കരുനാഗപ്പള്ളി വള്ളിക്കാവിലെ അമൃതാനന്ദമയി മഠത്തിൽ ഇന്ന് രാത്രി 8.30 നാണ് സംഭവം നടന്നത്. വനിതയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസും ആശ്രമ അധികൃതരും പറയുന്നു.

ഈ ഫെബ്രുവരിയിലാണ് സ്റ്റെഫേഡ്‌സിയോന കേരളത്തിലെത്തുന്നത്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക്ഡൗണോടെ സ്വദേശത്തേക്ക് പോകാൻ സാധിക്കാതിരുന്ന ഇവർ മാനസിക അവ്‌സസ്ഥതകൾ പ്രകടിപ്പിച്ചിരുന്നുവെന്ന് മഠം അധികൃതര്‍ പറയുന്നു.. ഇന്ന് ഉച്ചയ്ക്കും വനിത ആത്മഹത്യാശ്രമം നടത്തിയിരുന്നു. ആദ്യം കായലിൽ ചാടി മരിക്കാനാണ് യുവതി ശ്രമിച്ചത്. എന്നാൽ പൊലീസ് എത്തി ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് മരണം സംഭവിക്കുന്നത്.

രാത്രി ഭജന നടക്കുന്ന സമയത്ത് വീണ്ടും മഠത്തിനു മുകളിലെത്തിയ ഇവര്‍ താഴേക്കു ചാടുകയായിരുന്നു. സ്റ്റെഫേഡ്‌സിയോന രണ്ടാമത് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുമ്പോൾ എല്ലാവരും ഭജനയിലായിരുന്നു. മഠത്തിന്റെ ഏഴാം നിലയിൽ നിന്ന് ചാടിയാണ് സ്റ്റെഫേഡ്‌സിയോന ആത്മഹത്യ ചെയ്തത്. യുകെ സ്വദേശിനിയുടെ മൃതദേഹം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles