പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന റദ്ധാക്കൽ 2035 മുതൽ.

പെട്രോൾ ഡീസൽ കാറുകളുടെ വിൽപ്പന റദ്ധാക്കൽ 2035 മുതൽ.
February 19 00:00 2020 Print This Article

ജോർജ്ജ് സാമുവൽ

പുതിയ പെട്രോൾ, ഡീസൽ, ഹൈബ്രിഡ് കാറുകൾ യുകെയിൽ വിൽക്കുന്നതിനുള്ള വിലക്ക് 2040 ൽ നിന്ന്  2035 ലേക്ക് കൊണ്ട് വരാൻ  സർക്കാർ പദ്ധതി പ്രകാരം തീരുമാനമായി. 2050 ഓടെ ഫലത്തിൽ പൂജ്യം കാർബൺ പുറന്തള്ളുകയെന്ന ലക്ഷ്യം കൈവരിക്കാൻ യുകെ ആഗ്രഹിക്കുന്നെങ്കിൽ 2040 ൽ ഈ പദ്ധതി നടപ്പിലാക്കുന്നത്  വളരെ വൈകിപ്പോകുമെന്ന് വിദഗ്ധർ അറിയിച്ചു. നവംബറിൽ നടക്കുന്ന ഐക്യരാഷ്ട്ര കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക പരിപാടിയുടെ ഭാഗമായാണ് ബോറിസ് ജോൺസൺ ഈ നയം അവതരിപ്പിച്ചത്. ഗ്രഹത്തെ സംബന്ധിച്ചിടത്തോളം 2020 എന്നത് കാലാവസ്ഥ പ്രവർത്തനത്തിന്റെ നിർവചന വർഷമാകുമെന്ന് അദ്ദേഹം പറഞ്ഞു.  ഗ്ലാസ്‌ഗോയിൽ നടക്കുന്ന COP 26 ഉച്ചകോടി കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പുരോഗതി വിലയിരുത്തുന്നതിനായി യുഎൻ നയിക്കുന്ന വാർഷിക സമ്മേളനമാണ്.

താൻ COP 26 നെ  പ്രതീക്ഷയോടെ നോക്കി കാണുന്നുവെന്നും യുകെ സർക്കാർ “കാലാവസ്ഥാ പ്രവർത്തനത്തിന്റെ ഒരു വർഷം” ആരംഭിക്കുന്നത് പ്രോത്സാഹജനകമാണെന്നും ലണ്ടനിലെ സയൻസ് മ്യൂസിയത്തിൽ നടന്ന വിക്ഷേപണ പരിപാടിയിൽ സർ ഡേവിഡ് ആറ്റൻബറോ പറഞ്ഞു.”നമ്മൾ വൈകുന്നതിനനുസരിച്ചു പ്രശ്നം ഗുരുതരമാകും. ഇപ്പോഴാണ് ഇത് ആവശ്യമാകുന്ന സമയമെന്നും അതിനാൽ തന്നെ ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ലോക രാഷ്ട്രങ്ങളെ സംഘടിപ്പിക്കേണ്ടത് നമ്മുടെ കടമയാണെന്നും,” അദ്ദേഹം പറഞ്ഞു. 2040 എന്ന തീയതി ലക്ഷ്യം വച്ച് മുന്നോട്ട് പോയാൽ 2050 ലെ ശുചീകരണ പദ്ധതിയെത്തുടർന്ന് പരമ്പരാഗത വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെടുമെന്നു  വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്നാണ് പദ്ധതികളിലെ മാറ്റം. ഹൈബ്രിഡ് വാഹനങ്ങളും 2017 ജൂലൈയിൽ പ്രഖ്യാപിച്ച നിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരോധനം പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ മാത്രമേ ആളുകൾക്ക് ഇലക്ട്രിക് അല്ലെങ്കിൽ ഹൈഡ്രജൻ കാറുകളും വാനുകളും വാങ്ങാൻ കഴിയൂ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles