ലണ്ടനിൽ ഒക്ടോബർ 19ന് നടക്കുന്ന പീപ്പിൾസ് മാർച്ചിന് ചെറുക്കാൻ വൻ സന്നാഹവുമായി പോലീസ് . ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിയിൽ 10 ലക്ഷത്തിലധികം സമരക്കാർ പങ്കെടുക്കും

ലണ്ടനിൽ ഒക്ടോബർ 19ന് നടക്കുന്ന  പീപ്പിൾസ് മാർച്ചിന് ചെറുക്കാൻ വൻ  സന്നാഹവുമായി   പോലീസ് . ബ്രിട്ടീഷ്  ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിയിൽ 10 ലക്ഷത്തിലധികം സമരക്കാർ പങ്കെടുക്കും
October 14 03:00 2019 Print This Article

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

യുകെ : ഒക്ടോബർ 19ന് നടക്കേണ്ടുന്ന പീപ്പിൾസ് മാർച്ചിനെതിരെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും മുഴുവൻ പോലീസ് അംഗങ്ങളും പ്രതിരോധത്തിന് ഇറങ്ങും. ബ്രിട്ടീഷ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റാലി ആയേക്കാവുന്ന ആന്റി ബ്രെക്സിറ്റ് മാർച്ചിനെതിരെയാണ് സേനയുടെ നീക്കം. പാർലമെന്റിനു പുറത്താണ് പീപ്പിൾസ് വോട്ട് മാർച്ച് നടക്കുക. അതേസമയം എക്സ്റ്റിംഗ്ഷൻ റിബല്യൻ ക്ലൈമറ്റ് ക്യാംപെയിൻ തുടരുന്ന അവരുടെ പ്രതിഷേധത്തിന്റെ പിന്നാലെ അന്ന് രാത്രി തന്നെ നടത്തുമെന്നാണ് സൂചന.

സംഭവത്തിൻെറ പ്രാധാന്യവും വലിപ്പവും പരിഗണിച്ച് സ്കോട്ട്ലൻഡ് യാർഡ് നാഷണൽ പോലീസ് കോർഡിനേഷൻ സെന്ററിലെ ഓഫീസർമാരുടെ സഹായവും തേടും. ശനിയാഴ്ചത്തെ മാർച്ചിന്റെ ചാർജുള്ള പോലീസ് മേധാവി ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറൻസ് ടൈലർ ആണ്. സമരക്കാരെ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ കൃത്യമായി ഉണ്ടാകുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

എക്സ്റ്റിംഗ്ഷൻ റിബൽയൻ പ്രതിഷേധക്കാർ തങ്ങളുടെ പ്രകടനം നടത്താൻ ഇരുന്ന സ്ഥലം ഉൾപ്പെടെ പീപ്പിൾസ് വോട്ട് മാർച്ചിന് വിട്ടു കൊടുത്തിരിക്കുകയാണ്. ബ്രിട്ടൻ കണ്ടതിൽ ഏറ്റവും വലിയ ആന്റി ബ്രക്സിറ്റ് റാലി ആകും ഇത്. ഏകദേശം 172 ഓളംകോച്ചുകളാണ് പ്രതിഷേധക്കാർ ബുക്ക് ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം പൗണ്ട് കാമ്പയിനു വേണ്ടി കണ്ടെത്തിക്കഴിഞ്ഞു. പാർലമെന്റിനുള്ളിൽ ബോറിസ് ജോൺസൺ തീരുമാനമെടുക്കുമ്പോൾ പുറത്ത് പ്രതിഷേധക്കാർ ഇരമ്പാൻ ആണ് സാധ്യത. മാർച്ചിന് നേരിടാനുള്ള മുൻകരുതലായി ഇതുവരെ ഏകദേശം 1100 ത്തിൽ അധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles