പോപ്പിന് കൊറോണ എന്ന അഭ്യൂഹങ്ങൾ ശക്തം: പോപ്പിന്റെ ആരോഗ്യനിലയെക്കുറിച്ച് വിശദീകരിക്കാതെ വത്തിക്കാൻ

പോപ്പിന് കൊറോണ എന്ന അഭ്യൂഹങ്ങൾ ശക്തം: പോപ്പിന്റെ  ആരോഗ്യനിലയെക്കുറിച്ച് വിശദീകരിക്കാതെ വത്തിക്കാൻ
February 29 05:03 2020 Print This Article

കൊറോണ വൈറസ് ബാധിച്ചവരെ പിന്തുണച്ചതിനു പിറ്റേന്ന് തന്നെ പോപ്പിന് വൈറസ് ബാധയെന്ന് സംശയം. എൺപത്തി മൂന്നു കാരനായ പോപ്പിന് ചെറിയ ശാരീരിക പ്രശ്നങ്ങൾ ഉണ്ടെന്നും, അദ്ദേഹത്തിന്റെ ഇന്നത്തെ ദിവസത്തെ ജോലി തുടരുമെന്നും എന്നാൽ വത്തിക്കാനിലെ ഹോട്ടലായ സാന്ത മാർത്തയുടെ പരിസരങ്ങളിൽ തന്നെ ഉണ്ടാകും എന്നും വത്തിക്കാൻ അറിയിച്ചു. പോപ്പിന്റെ രോഗം എന്താണെന്ന് സ്ഥിതീകരിച്ചിട്ടില്ലെങ്കിലും ആഷ് വെഡ്നെസ്‌ഡേ മാസിൽ തുടർച്ചയായി ചുമക്കുന്നതും മൂക്ക് തുടയ്ക്കുന്നതും കാണാമായിരുന്നു.

ഇന്നലെയാണ് പോപ്പ് കൊറോണ ബാധിച്ചവർക്കും അവരെ ചികിത്സിക്കുന്നവർക്കും തന്റെ ഐക്യദാർഢ്യം അറിയിച്ചത്. കോവിഡ് 19 എന്നറിയപ്പെടുന്ന വൈറസ് ഇറ്റലിയിൽ 400 പേരെ ബാധിച്ചിട്ടുണ്ട്. അവരിൽ ഏറിയ പങ്കും വടക്കൻ ഇറ്റലി ക്കാരാണ്. റോമിൽ മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും മൂന്നുപേരും സുഖം പ്രാപിച്ചു. പോപ്പ് ഫ്രാൻസിസ് സെന്റ് ജോൺ ലാറ്ററൻ ബസിലിക്കയിൽ റോം ക്ലർജിയെ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നു.

അർജന്റെയിൻ പോപ്പ് ആരോഗ്യവാനായിരുന്നു. ചെറുപ്പകാലത്ത് ശ്വാസകോശത്തിന് ബാധിച്ച അസുഖത്തിൽ ഒരു ഭാഗം നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്, നടക്കാൻ ബുദ്ധിമുട്ട് നേരിടുന്ന സിയാറ്റിക്ക എന്ന അസുഖവും ഉണ്ട്. എന്നിരിക്കിലും വളരെ തിരക്കുപിടിച്ച ഒരു ജീവിതശൈലിയാണ് പോപിന്റെത്. ലെൻറ് ആഷ് വെഡ്നെസ്‌ഡേ സെർവീസുകൾ കൊറോണ കാരണം ചുരുക്കിയിരുന്നു. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ അദ്ദേഹം വിശ്രമത്തിൽ ആയിരിക്കും. സെൻ പീറ്റേഴ്സ് സ്ക്വയറിൽ ഇന്നലെ എത്തിയ കാണികളിൽ അധികം പേരും മാസ്ക് ധരിച്ചിരുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles