യുകെയില്‍ ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം 40,000ത്തിലധികം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നു; വായു മലിനീകരണം വര്‍ഷത്തില്‍ 20 ബില്ല്യണ്‍ പൗണ്ടിന്റെ നഷ്ടവും രാജ്യത്തിനുണ്ടാക്കുന്നതായി എംപിമാരുടെ മുന്നറിയിപ്പ്. 0

ഗണ്യമായ വര്‍ധിച്ചുകൊണ്ടിരിക്കുന്ന വായു മലിനീകരണം യുകെയിലെ ജനങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുവെന്ന് മുന്നറിയിപ്പ് നല്‍കി എംപിമാര്‍. വര്‍ധിച്ചു വരുന്ന വായു മലിനീകരണം ഏതാണ്ട് 40,000ത്തോളം അകാല മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കൂടാതെ മലനീകരണം രാജ്യത്തിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുവെന്നും എംപിമാര്‍ പറയുന്നു. ഏകദേശം 20 മില്ല്യണ്‍ പൗണ്ടാണ് രാജ്യത്തിന് മലിനീകരണത്തിലൂടെ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കായി ചെലവഴിക്കേണ്ടി വരുന്നതെന്നും അവര്‍ പറയുന്നു. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടികള്‍ ഫലം കാണുന്നില്ലെന്നും മന്ത്രിമാര്‍ യഥാര്‍ഥ നേതൃത്വ ഗുണം കാണിക്കുന്നതില്‍ പരാജയപ്പെടുകയാണെന്നും നാല് പാര്‍ലമെന്ററി കമ്മറ്റി ഉള്‍പ്പെട്ട ജോയിന്റ് റിപ്പോര്‍ട്ട് ആരോപിക്കുന്നു. മാറി വരുന്ന സര്‍ക്കാരുകള്‍ക്ക് വായു മലിനീകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയാതിരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് 40 എംപിമാര്‍ ഉള്‍പ്പെടുന്ന സംഘം വ്യക്തമാക്കുന്നു.

Read More

കണ്ണുകളിൽ നിറയെ ഉറുമ്പുകൾ ! 11 വയസുകാരിക്ക് അപൂര്‍വരോഗം, അത്ഭുതത്തോടെ ഡോക്ടര്‍മാര്‍……. 0

മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോഴാണ് കണ്ണിനുള്ളില്‍ ഉറുമ്പ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. എന്നാല്‍ ഉറക്കത്തിനുള്ളില്‍ കണ്ണിനുള്ളില്‍ പോയതാകാമെന്ന് കരുതി ഇവര്‍ അത് എടുത്തുകളയുകയും ചെയ്തു. എന്നാല്‍ പിന്നീടും കണ്ണു വേദനിക്കാന്‍ തുടങ്ങിയതോടെ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോകുകയായിരുന്നു. നിലവില്‍ 60 ഓളം ഉറുമ്പുകളാണ് കുട്ടിയുടെ കണ്ണില്‍ നിന്നു പുറത്തു വന്നത്.

Read More

ചാണകത്തിൽ മുങ്ങി ഒരു രാജ്യം ! ഫാമുകളില്‍ കുമിഞ്ഞുകൂടിയ ചാണകം എന്ത് ചെയ്യണമെന്നറിയാതെ തലവേദന സൃഷ്ടിച്ചിരിക്കുവാണ് നെതര്‍ലാന്‍ഡില്‍ 0

ഫാമുകളില്‍ ചാണകം കുമിഞ്ഞു കൂടിയിരിക്കുകയാണ്. ഇതോടെ മറ്റൊരു മാര്‍ഗവുമില്ലാതെ ചാണം അനധികൃതമായി പുറന്തള്ളുകയാണ് കര്‍ഷകര്‍ ചെയ്യുന്നത്. എന്നാല്‍ ഇതോടെ ഫോസ്ഫറസ് മൂലം ഭൂഗര്‍ഭ ജലമലിനീകരണം വ്യാപകമാവുകയും അമോണിയ വര്‍ധിച്ചതിലൂടെ വായുമലിനീകരണം ഉയരുകയും ചെയ്യുകയാണ്. ഫോസ്ഫറസിന്റെയും അമോണിയയുടെയും നിയന്ത്രണത്തിനായി യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് ലംഘിക്കപ്പെട്ടു കഴിഞ്ഞു.

Read More

ഷമാം പഴത്തിന് യു എ ഇ യില്‍ വിലക്ക്… ലിസെറ്ററിയ എന്ന ബാക്ടീരിയ ബാധയെ തുടർന്ന് മരിച്ചത് മൂന്ന് പേർ; മുന്നറിയിപ്പുമായി കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പ് 0

ഇത്തരം പഴങ്ങള്‍ പൊതുജനങ്ങള്‍ ഭക്ഷിക്കരുത് എന്നും മുന്നറിയിപ്പുണ്ട്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഷമാം പഴത്തിന് (റോക്ക് മെലണ്‍, സ്വീറ്റ് മെലണ്‍) യു എ ഇ യില്‍ വിലക്ക്. ഇവ യു എ ഇ വിപണിയില്‍ നിന്നും പിന്‍വലിക്കാനും നീക്കം ചെയ്യാനും യു എ ഇ കാലാവസ്ഥ വ്യതിയാന പാരിസ്ഥിതിക വകുപ്പാണ് ഉത്തരവിട്ടത്.

Read More

കാന്‍സര്‍ വ്യാപകമാകുന്നു : അജിനോമോട്ടോയ്ക്ക് നിരോധനം 0

ഇസ്ലാമബാദ് : കാന്‍സറിനു കാരണമാകുന്നു എന്ന കാരണത്താല്‍ ഹോട്ടലുകളില്‍ സ്ഥിരമായി ഉപയോഗിയ്ക്കുന്ന അജിനോമോട്ടോയ്ക്ക് പാകിസ്ഥാന്‍ നിരോധനമേര്‍പ്പെടുത്തി . പാക്കിസ്ഥാന്‍ സുപ്രീംകോടതിതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.. അജിനോമോട്ടോ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അതിനാല്‍ രാജ്യത്ത് ഇവയുടെ വില്‍പന, ഇറക്കുമതി, കയറ്റുമതി എന്നിവ നിരോധിക്കുന്നുവെന്നും കോടതി ഉത്തരവിട്ടു.

Read More

ടൈപ്പ്-1, ടൈപ്പ്-2 മാത്രമല്ല പ്രമേഹ രോഗം അഞ്ച് തരമുണ്ടെന്ന് പുതിയ പഠനം 0

സാധാരണ നിലയിലുള്ള ടൈപ്പ്-1, ടൈപ്പ്-2 മാത്രമല്ല പ്രമേഹ രോഗം അഞ്ച് തരമുണ്ടെന്ന് വെളിപ്പെടുത്തലുമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്. നിലവിലുള്ള രണ്ട് തരമല്ലാതെ കൗമാരത്തില്‍ അഞ്ച് തരം പ്രമേഹ രോഗം നിങ്ങളെ പിടികൂടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. പ്രമേഹ രോഗത്തിലെ പുതിയ കാറ്റഗറികള്‍ മനസ്സിലാക്കുന്ന ഡോക്ടര്‍മാര്‍ക്ക് മികച്ച ചികിത്സ നടത്തുന്നതിനും സഹായിക്കുമെന്നും ഇത് ചികിത്സാ രീതിയെ തന്നെ മാറ്റാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ജീവനു തന്നെ ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള രോഗമാണ് പ്രമേഹം. ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ ഉണ്ടായേക്കാം. ഫലപ്രദമായി ചികിത്സാ രീതിയെ കണ്ടെത്തുന്നതിന് പുതിയ കാറ്റഗറികള്‍ തിരിച്ചറിയുന്നത് സഹായകമാവും. ഇത് ചികിത്സയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതുമാണ്.

Read More

എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ ചാർജ് വർദ്ധിപ്പിക്കുന്നു. ഇംഗ്ലണ്ടിൽ ഇനി ഓരോ പ്രിസ്ക്രിപ്ഷനും £8.80 നല്കണം. കൂടിയ നിരക്ക് നിലവിൽ വരുന്നത് ഏപ്രിൽ മുതൽ. 0

എൻഎച്ച്എസ് പ്രിസ്ക്രിപ്ഷൻ ചാർജ് വർദ്ധിപ്പിക്കാൻ ഗവൺമെന്റ് തീരുമാനിച്ചു. ഇനി മുതൽ ഓരോ പ്രിസ്ക്രിപ്ഷനും £8.80 നല്കണം. കൂടിയ നിരക്ക് നിലവിൽ വരുന്നത് ഏപ്രിൽ മുതലായിരിക്കും. 2.3 ശതമാനം വർദ്ധനയാണ് ഗവൺമെൻറ് വരുത്തിയിരിക്കുന്നത്. നിലവിൽ £8.60 ആണ് നിരക്ക്. ഇംഗ്ലണ്ടിൽ മാത്രമേ പ്രിസ്ക്രിപ്ഷന് ചാർജ് ഈടാക്കുന്നുള്ളു. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ പ്രിസ്ക്രിപ്ഷൻ സൗജന്യമാണ്. മുൻകൂട്ടി മൂന്നു മാസത്തെ ചാർജായ 29.10 പൗണ്ട് അടയ്ക്കുന്നവർക്ക് നിരക്ക് വർദ്ധനയില്ല. വാർഷിക പ്രിസ്ക്രിപ്ഷൻ ചാർജായ 104 പൗണ്ട് നിരക്കിലും വർദ്ധന വരുത്തിയിട്ടില്ല.

Read More

ആരോഗ്യരംഗത്തു വൻ മാറ്റങ്ങൾക്ക് വഴി തുറന്ന് ബ്രെയിന്‍ മെഷീൻ; ഓട്ടിസം ബാധിച്ചവര്‍ക്ക് പരിശീലനം നല്‍കുന്നതിനടക്കം ബ്രെയിന്‍ മെഷീന്‍ ഉപയോഗിക്കാം 0

അമേരിക്കയിലെ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാനോടെക്നോളജിയാണ് ബ്രെയിന്‍ മെഷീനും നാനോ ബയോ സെന്‍സറും വികസിപ്പിച്ചെടുത്തത്. നെറ്റിയോട് ചേര്‍ത്തുവെക്കുന്ന ബ്രയിന്‍ മെഷീന്‍ ഇ.ഇ.ജി തരംഗങ്ങളെ വേര്‍തിരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി റോബോര്‍ട്ടിലേക്കെത്തിക്കും. ചിന്തകള്‍ക്കനുസരിച്ചും, കണ്ണിന്‍റെ ചലനങ്ങള്‍ക്കനുസരിച്ചും റോബോര്‍ട്ട് പ്രവര്‍ത്തിക്കും.

Read More

യുകെയിൽ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സ് റിട്ടയർ ചെയ്തു. എൻഎച്ച്എസിൽ ജോലി ചെയ്തത് 66 വർഷം. നഴ്സായി ജോലി ചെയ്ത ഓരോ നിമിഷവും ആസ്വദിച്ചുവെന്ന് മോണിക്ക ബുൾമാൻ. 0

നഴ്സായി ജോലി ചെയ്ത ഓരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഇനി എന്റെ പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കണം. മോണിക്ക ബുൾമാൻ പറയുന്നു. യുകെയിൽ ഏറ്റവും കൂടുതൽ സർവീസുള്ള നഴ്സാണ് മോണിക്ക ബുൾമാൻ. എൻഎച്ച്എസിൽ 66 വർഷം നഴ്സായി ജോലി ചെയ്ത മോനിക്ക റിട്ടയർ ചെയ്യുകയാണ്. എൻഎച്ച്എസിന് നാല് വർഷം പ്രായമുള്ളപ്പോൾ ആണ് മോനിക്ക ബുൾമാൻ സ്റ്റേറ്റ് എൻറോൾഡ് നഴ്സായി ജോലിക്ക് കയറിയത്. എൻഎച്ച്എസ് ആരംഭിച്ചത് 1948 ജൂലൈ 5 നാണ്. 1952 ൽ തന്റെ പത്തൊമ്പതാം വയസിൽ എൻഎച്ച്എസിൽ ട്രെയിനിയായി നഴ്സിംഗ് കരിയർ തുടങ്ങിയ മോനിക്ക ബുൾമാൻ 1957 ൽ സ്റ്റേറ്റ് രജിസ്റ്റേർഡ് നഴ്സ് എന്ന ഇപ്പോഴത്തെ രജിസ്റ്റേർഡ് ജനറൽ നഴ്സിന് തുല്യമായ പോസ്റ്റിൽ നിയമിക്കപ്പെട്ടു.

Read More

ഇ-സിഗരറ്റുകള്‍ തലച്ചോറുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചേക്കാം; മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍ 0

ഇ-സിഗരറ്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുമായി വിദഗ്ദ്ധര്‍. ഇ-സിഗരറ്റുകളുടെ കോയില്‍ ചൂടാക്കുന്ന സമയത്ത് അപകടരമായ പദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നതായും സിഗരറ്റ് വലിക്കുന്ന സമയത്ത് ഇവ ശരീരത്തലെത്തി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുള്ളതായും പുതിയ പഠനം വ്യക്തമാക്കുന്നു. ഇ-സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന ക്രോമിയം, മാഗ്നീസ്, നിക്കല്‍ തുടങ്ങിയ പദാര്‍ഥങ്ങള്‍ ശ്വാസകോശം, കരള്‍, ഹൃദയം തുടങ്ങിയവയ്ക്ക് ദോഷകരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള പദാര്‍ഥങ്ങള്‍ ചിലപ്പോള്‍ കാന്‍സറിന് തന്നെ കാരണമായേക്കാം. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദ്ധ സംഘം ഏതാണ്ട് 56 ഓളം പേരുടെ ഇ-സിഗരറ്റ് ഉപകരണം പരിശോധിച്ചതില്‍ നിന്നും അപകടകരമായ പദാര്‍ഥങ്ങള്‍ ഇവയില്‍ നിന്ന് ഉണ്ടാക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

Read More