ടീം ഡാഗെൻഹാമും ഈസ്റ്റ് ലണ്ടൻ മലയാളി അസോസിയേഷനും (ELMA) സംയുക്തമായി അവതരിപ്പിക്കുന്ന പുതുമയാർന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് മാസം നാലാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഈസ്റ്റ് ലണ്ടണിലെ ക്യാമ്പിയൻ സ്കൂൾ ഹാളിൽ വച്ച് നടത്തപ്പെടും. “ഇസ്രായേലിൻ നാഥനായി വാഴുമേക ദൈവം …” എന്ന എക്കാലത്തെയും ഹിറ്റ്ഗാന ശില്പി പീറ്റർ ചേരാനല്ലൂറിൻെറ നേതൃത്വത്തിൽ ആയിരിക്കും സ്നേഹ സംഗീത രാവ് എന്ന ഈ ഗാനനിശ അരങ്ങേരുന്നത്.

സ്നേഹ സങ്കീർത്തനം എന്ന മുൻ സംഗീത പരിപാടിയുടെ സീസൺ 2 ആയിട്ടാണ് സ്നേഹ സംഗീത രാവ് അരങ്ങേറുക. അത്യന്താധുനിക സൗകര്യ ങ്ങൾ നിറഞ്ഞ ക്യാമ്പിയൻ സ്കൂളിന്റെ ഹാളിൽ 500-ൽ അധികം ആളുകൾക്ക് ഇരിപ്പടം ഒരുക്കും. മുന്തിയ ശബ്ദം വെളിച്ച വിന്യാസവും, കൂറ്റൻ ഡിജിറ്റൽ വോളും, ഫ്‌ളവേഴ്‌സ്, ഏഷ്യാനെറ്റ് ചാനലുകളിലെ സംഗീത പപരിപാടികളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന കൊച്ചു മിടുക്കി മേഘന കുട്ടിയുടെ സാന്നിധ്യം ലണ്ടൻ മലയാളികൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. യുവജനങ്ങളുടെ സംഗീത തുടിപ്പ് ക്രിസ്റ്റ കല. കേരളകര കടന്ന് യൂറോപ്പിലും അമേരിക്കയിലും ആരാധക ലക്ഷങ്ങളെ സൃഷ്ടിച്ച യുവഗായകൻ ലിബിൻ സകരിയ, കീബോർഡറിൽ ഇന്ദ്രജാലം തീർക്കുന്ന ഏഷ്യാനെറ്റ് ബൈജു കൈതരാൻ. പ്രശസ്തഗായകരുടെ ശബ്ദത്തിൽ പാടി നമ്മെ അമ്പരിപ്പിക്കുന്ന ചാർളി ബഹറിൻ.
വ്യത്യസ്തമായ ഈ സംഗീത വിരുന്ന് മലയാളി സുഹൃത്തുക്കൾക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും:

പ്രകാശ് അഞ്ചൽ – 07786282497
സോണി – 07886973751

ഹാളിനോട് ചേർന്ന് സൗജന്യ കാർപാർക്കിങ് ലഭ്യമാണ്.