ഗ്വാട്ടിമല സിറ്റി ഷെല്‍ട്ടര്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പെണ്‍കുട്ടികള്‍ മരിച്ചു

ഗ്വാട്ടിമലയിലെ ഷെല്‍ട്ടര്‍ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 19 പെണ്‍കുട്ടികള്‍ മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാന്‍ ജോസ് പിനുലയിലെ വിര്‍ജന്‍ ഡി അസന്‍ഷണ്‍ ഷെല്‍ട്ടര്‍ ഹോമിലാണ് തീപിടിത്തമുണ്ടായത്. ഗ്വാട്ടിമലസിറ്റിയില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയാണ് സംഭവസ്ഥലം. സ്ഥാപനത്തിലെ അന്തേവാസികള്‍ തന്നെയാണ് തീയിട്ടതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കൗമാര കേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. കേന്ദ്രത്തിലെ പല പെണ്‍കുട്ടികളും പീഡനത്തിനിരയായതായി റിപ്പോര്‍ട്ടുകളുണ്ട്. മോശം ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയതെന്നും പരാതികള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പിന്നാലെയാണ് ഷെല്‍ട്ടര്‍ ഹോമില്‍ വന്‍ തീപിടുത്തം ഉണ്ടാകുന്നത്.

Read More

ലളിതമായ ചടങ്ങുമായി ഭാവനയുടെ വിവാഹ നിശ്ചയം നടന്നു; വിവാഹം ഓഗസ്റ്റില്‍

കൊച്ചി: മലയാളത്തിലെ യുവ നായിക ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. ആഡംബരമൊഴിവാക്കി തൃശൂരിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വരുന്ന ഓഗസ്റ്റ് മാസത്തില്‍ ബംഗളുരുവില്‍ വച്ചാണ് വിവാഹം. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയത്.

Read More

വീണ്ടും പീഡനം; വാളയാറില്‍ ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു

പാലക്കാട്: വാളയാറില്‍ ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 20കാരിയായ പെണ്‍കുട്ടിയാണ് വിഷം കഴിച്ച് മരിച്ചത്. ബലാല്‍സംഗം സ്ഥിരീകരിച്ചത് പോസ്റ്റ്‌മോട്ടത്തിലാണ്. പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാര്‍ രണ്ടു മാസത്തിനിടെ പീഡനത്തിനിരയാവുകയും ഗുരൂഹ സാഹചര്യത്തില്‍ മരിക്കുകയും ചെയ്ത വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് 20കാരി ലൈംഗിക പീഡനത്തേത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാര്‍ത്തയും പുറത്തു വരുന്നത്.

Read More

എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കാന്‍ നീക്കമെന്ന് ചാന്‍സലറിനു വിമര്‍ശനം

ലണ്ടന്‍: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 425 മില്യന്‍ പൗണ്ട് എന്‍എച്ച്എസിന് അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തില്‍ സംശയം പ്രകടിപ്പിച്ച് ക്യാംപെയ്‌നര്‍മാര്‍. എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണോ പ്രത്യേക രീതിയില്‍ ഫണ്ട് അനുവദിക്കുന്നതെന്ന ചോദ്യമാണ് ഉയര്‍ന്നത്. കൂടുതല്‍ പണമനുവദിക്കുന്നതിന്റെ പേരില്‍ വ്യക്തമല്ലാത്ത പരിവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നത്. പിന്‍വാതിലിലൂടെ സ്വകാര്യവല്‍ക്കരണം നടത്താനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായി യുണൈറ്റ് നാഷണല്‍ ഓഫീസര്‍ ഫോര്‍ ഹെല്‍ത്ത്, സാറ കാര്‍പെന്റര്‍ പറഞ്ഞു.

Read More

യുകെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തും; അടുത്ത വര്‍ഷം പിന്നോട്ടു പോകുമെന്ന് വിലയിരുത്തല്‍

യുകെ സമ്പദ് വ്യവസ്ഥ ഈ സാമ്പത്തിക വര്‍ഷം രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഓഫീസ് ഓഫ് ബജറ്റ് റെസ്പോണ്‍സിബിലിറ്റി. 2017 ല്‍ ബ്രെക്സിറ്റുമായി ബന്ധപ്പെട്ട മാന്ദ്യം ഉണ്ടാകുമെന്നും പ്രവചനം പറയുന്നു. നവംബര്‍ മുതല്‍ സാമ്പത്തികരംഗം പ്രതീക്ഷിച്ചതിനേക്കാള്‍ പ്രകടനം നടത്തുന്നുണ്ട്. 1.4 ശതമാനത്തില്‍ നിന്ന് 2 ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്ന് പ്രവചിക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ 2018ല്‍ മുമ്പ് പ്രവചിച്ച 1.6 ശതമാനം വളര്‍ച്ചയുണ്ടാവില്ലെന്നും ഒബിആര്‍ പറയുന്നു.

Read More

ബജറ്റ് പ്രസംഗത്തില്‍ ഹാമണ്ട് മറന്നുപോയ നാല് കാര്യങ്ങള്‍

ലണ്ടന്‍: എന്‍എച്ച്എസിന് കൂടുതല്‍ പണം അനുവദിക്കുകയും സ്വയം തൊഴിലുകാര്‍ക്കും നിക്ഷേപകര്‍ക്കമുള്ള നികുതി വര്‍ദ്ധിപ്പിക്കുകയും വിദ്യാഭ്യാസത്തിനും പരിശീലനത്തിനും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ബജറ്റ് ഇന്നലെ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് അവതരിപ്പിച്ചു. 5ജി സാങ്കേതികതയ്ക്കും ഡ്രൈവറില്ലാ വാഹനങ്ങളുടെ ഗവേഷണത്തിനുമായി കൂടുതല്‍ പണം ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. മിനിമം വേതനത്തില്‍ വളരെ നേരിയ വര്‍ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്. ഇത്തരത്തില്‍ ജനോപകാരപ്രദവും അതേസമയം ബുദ്ധിമുട്ടുകള്‍ ഏറെ സൃഷ്ടിക്കുന്നവയുമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ബജറ്റില്‍ സ്പര്‍ശിക്കാതെ പോയ സുപ്രധാനമായ ചില കാര്യങ്ങളുണ്ട്.

Read More

മതബോധന അധ്യാപകര്‍ക്കായുള്ള ഏകദിന സെമിനാര്‍ മാര്‍ച്ച് 11, ശനിയാഴ്ച

ഹെക്സാം ആന്‍ഡ് ന്യൂകാസില്‍ രൂപത സീറോ മലബാര്‍ കമ്മ്യുണിറ്റിയുടെ നേതൃത്വത്തില്‍ രൂപതയിലെ മൂന്ന് മാസ്സ് സെന്ററുകളില്‍ നിന്നുള്ള മാതാധ്യാപകര്‍ക്കു വേണ്ടിയുള്ള ഏക ദിന സെമിനാര്‍ മാര്‍ച്ച് 11 ശനിയാഴ്ച സന്ദര്‍ ലാന്‍ഡ് സെ. ജോസഫ്സ് ചര്‍ച് പാരിഷ് ഹാളില്‍ വെച്ച് മിഡില്‍സ്ബെറോ സീറോ മലബാര്‍ ചാപ്ലയിന്‍ ബഹു. ഫാ. ആന്റണി ചുണ്ടെലിക്കാട്ടില്‍ നേതൃത്വം നല്‍കുന്നു.

Read More

സൂര്യന്റെ സായാഹ്ന കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ ഉജ്വല പൗരസ്വീകരണം ഏറ്റുവാങ്ങി

സായാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് ബിഷപ്പ് തോമസ് കെ.ഉമ്മന്‍ മാതൃവിദ്യാലയമായ എടത്വാ സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ നിന്നും മാതൃഇടവകയിലേക്ക് പൗരസ്വീകരണം ഏറ്റ് വാങ്ങി. 24 മഹായിടവകയിലെ 40 ലക്ഷത്തിലധികം വിശ്വാസികള്‍ അടങ്ങിയ സി.എസ്.ഐ സഭയുടെ മോഡറേറ്ററും ഇംഗ്ലണ്ട് ആസ്ഥാനമായി ഉള്ള ആംഗ്ലിക്കന്‍ സഭാ ആഗോള പ്രിമേറ്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട ബിഷപ്പ് തോമസ് കെ.ഉമ്മന് ജന്മനാടും മാതൃഇടവകയും മാതൃവിദ്യാലയങ്ങളും ചേര്‍ന്ന പ്രൗഢഗംഭീരമായ ഊഷ്മള പൗര സ്വീകരണം നല്‍കി.

Read More

വോൾവർഹാംപ്റ്റണിൽ ഫ്ലാറ്റ് സമുച്ചയത്തിൽ ആക്രമണം. രണ്ടു പേർ കൊല്ലപ്പെട്ടു. പോലീസിനും പരിക്ക്.

വോൾവർ ഹാംപ്റ്റണിൽ ഫ്ലാറ്റ് സമുച്ചയത്തിൽ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് കൊല്ലപ്പെട്ടത്. മറ്റൊരു സ്ത്രീയുടെ നില അതീവ ഗുരുതരമായി തുടരുന്നു. പോലീസിനും പരിക്കേറ്റിട്ടുണ്ട്. പെൻ ഏരിയയിലുള്ള മെറി ഹിൽ ഫ്ളാറ്റിലാണ് രാവിലെ 10 മണിയോടെ സംഭവം നടന്നത്. അക്രമം നടത്തിയ മുപ്പതുകാരൻ സ്വയം ജീവനൊടുക്കി. ഇയാൾ കത്തിയുമായി സ്ത്രീകളെ ആക്രമിക്കുകയായിരുന്നു. പരിഭ്രാന്തിയിലായ താമസക്കാരെ പോലീസ് ഫ്ളാറ്റ് സമുച്ചയത്തിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. സ്കൂളുകൾ ലോക്ക് ഡൗൺ ചെയ്തു.

Read More

സാമിന് ഉറക്കത്തിനിടയില്‍ വായില്‍ സയനൈഡ് കലർത്തിയ ഓറഞ്ച് ജ്യൂസ് ഒഴിച്ചു നല്‍കിയത് അരുണ്‍; മെൽബണില്‍ മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷ വിക്ടോറിയ സുപ്രീം കോടതി തള്ളി

കാമുകനൊപ്പമുള്ള അവിഹിതം തുടരാൻ വേണ്ടി ഭർത്താവിനെ സയനൈഡ് കൊടുത്തുകൊലപ്പെടുത്തിയ മെൽബണിലെ മലയാളി വീട്ടമ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. മലയാളിയായ സാം എബ്രഹാമിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോഫിയ എബ്രഹാമിന്റെ ജാമ്യാപേക്ഷയാണ് വിക്ടോറിയ സുപ്രീം കോടതി തള്ളിയത്

Read More