യു കെയിൽ ‘കൊറോണ വൈറസ് ‘പടരുന്നു – യു കെ സർക്കാരിന്റെ രോഗ പ്രതിരോധ പ്രവർത്തന പാളിച്ചയിൽ അമർഷം പ്രകടിപ്പിച്ചു “സമീക്ഷ -യു കെ “

യു കെയിൽ ‘കൊറോണ വൈറസ് ‘പടരുന്നു – യു കെ സർക്കാരിന്റെ രോഗ പ്രതിരോധ പ്രവർത്തന പാളിച്ചയിൽ അമർഷം പ്രകടിപ്പിച്ചു “സമീക്ഷ -യു കെ “
March 17 02:57 2020 Print This Article

ബിജു ഗോപിനാഥ്

ലണ്ടൺ : 35 പേരുടെ ജീവനെടുത്തു യുകെ യിലെ ജനസമൂഹത്തിനിടയിൽ ഭീതിപരത്തി കൊറോണ വൈറസ് യുകെയിലും പടർന്നുപിടിക്കുകയാണ് . സർക്കാരിന്റെ ഭാഗത്തുനിന്ന് വളരെ നിരുത്തരവാദിത്തപരമായ സമീപനം ആണ് ഇതുവരെ ഉണ്ടായിട്ടുള്ളത് . എന്തെങ്കിലും ലക്ഷണങ്ങൾ ഉള്ളവർ സ്വയം ഐസൊലേഷനിൽ പോകണം എന്നും മെഡിക്കൽ സംവിധാനങ്ങളെ ആശ്രയിക്കരുത് എന്നും ഉള്ള വിചിത്രമായ നിലപാടാണ് ബോറിസ് ജോൺസൻ നേത്രത്വം നൽകുന്ന യുകെയിലെ സര്കാരിനുള്ളത് . വിദേശരാജ്യങ്ങളിൽ നിന്ന് എത്തിച്ചേരുന്ന അസുഖബാധിതരെ കണ്ടെത്താൻ എയർപോർട്ടുകളിൽ യാതൊരുവിധ പരിശോധനകളും നടത്തുന്നില്ല . ആയിരങ്ങൾ കൂടുന്ന ഫുട്ബോൾ മതസരങ്ങളും നൈറ്റ്‌ ക്ലബ്‌ കൂടിച്ചേരലുകളും ഇപ്പോഴും നിർബാധം തുടരുന്നു. സർക്കാർ തന്നെ 10, 000 ലധികം മരണങ്ങളും വളരെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വേര്പാടിനെ നേരിടാനും ജനങ്ങൾ സന്നദ്ധരാവണം എന്നുവരെ അറിയിച്ച സാഹചര്യത്തിൽ, ബ്രിട്ടനിലെ പൊതുസമൂഹവുംഒന്നര മില്യൺ. വരുന്ന ഇന്ത്യൻ സമൂഹവും കടുത്ത ആശങ്കയിൽ ആണ് .

രോഗം ഉള്ളവരെയും അവരുമായി ഇടപഴകുന്നവരെയും കൊലയ്ക്കുകൊടുക്കുന്ന ക്രൂരമായ നിലപാട് ആണ് ഇതെന്നും ലാഘവബുദ്ധി കൈവെടിഞ്ഞു ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തിര നടപടികൾ കൈകൊള്ളണമെന്നും അടിന്തിരമായി ചേർന്ന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

രാജ്യതിർത്തി കടന്നുവരുന്ന ജനങ്ങളെ മോണിറ്റർ ചെയ്യാനും കൊറോണ വൈറസ് പരിശോധന സംവിധാനം ഏവർക്കും എത്തിക്കാനും അടിയന്തരമായി സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നു സമീക്ഷ യു കെ അഭ്യർത്ഥിച്ചു.

സർക്കാർ നിലപാടിൽ മാറ്റം ഇല്ലെങ്കിൽ സമാനമനസ്കരായ സംഘടനകളുമായി ചേർന്ന് പ്രതിഷേധ പരിപാടികൾക്കു രൂപം നൽകാനും സമീക്ഷ യുകെ തീരുമാനിച്ചു .
കൊറോണ വൈറസ് രോഗം പടരാതിരുക്കുവാൻ ആരോഗ്യ രംഗത്തെ വിദഗ്ധർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അവശ്യ ഘട്ടങ്ങളിൽ സഹായങൾ ആവശ്യമുണ്ടെങ്കിൽ 24ഓളം ബ്രാഞ്ചുകളിലായി യു കെ യുടെ വിവിധ മേഖലകളിലുള്ള സമീക്ഷ നേതൃത്വത്തെയും പ്രവർത്തകരെയും അറിയിക്കണമെന്നും സമീക്ഷ കേന്ദ്ര നേതൃത്വം അറിയിച്ചു..കൂടുതൽ ശ്രെദ്ധയോടെ, കൂടുതൽ കരുതലോടെ ഈ കൊറോണ മഹാമാരിയെ നേരിടാൻ ലോകത്തിലെ മനുഷ്യരാശിക്ക് കഴിയും എന്ന് സമീക്ഷ പ്രത്യാശ പ്രകടിപ്പിച്ചു

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles