ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്സവം ഒക്ടോബർ 19-)0 തീയതി ഗ്ലോസ്റ്റർ CRYPT SCHOOL ഹാളിൽ വച്ച് നടക്കും.

ബ്രിസ്റ്റോൾ  കാർഡിഫ്  റീജിയണൽ  ബൈബിൾ  കലോത്സവം ഒക്ടോബർ 19-)0 തീയതി ഗ്ലോസ്റ്റർ CRYPT SCHOOL ഹാളിൽ വച്ച് നടക്കും.
September 04 15:03 2019 Print This Article

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബ്രിസ്റ്റോൾ കാർഡിഫ് റീജിയണൽ ബൈബിൾ കലോത്‌സവം ഗ്ലോസ്റ്റ റിലെ CRYPT SCHOOL HALL ൽ വച്ച് ഒക്ടോബർ 19 – ന് നടക്കും. ബ്രിസ്റ്റോൾ കാർഡിഫ് റീജിയണിൻെറ കീഴിലുള്ള എല്ലാ മിഷൻ സെന്ററുകളിലെയും പ്രതിഭാശാലികളായ കുട്ടികൾക്കും മുതിർന്നവർക്കും ദൈവവചനം കലാ രൂപത്തിലൂടെ പ്രകടിപ്പിക്കുവാനുള്ള ഒരു വലിയ വേദിയാണ് ഈ കലോൽത്സവം.

മൂന്നാമത് ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാ ബൈബിൾ കലോത്സവം ഇക്കുറി നവംബർ 16 – ന് ശനിയാഴ്ച ലിവർപൂളിൽ വച്ച് നടത്തപ്പെടുന്നു.

കുട്ടികൾ ബൈബിൾ സംബന്ധമായ അറിവുകൾ കലകളിലൂടെയും കാര്യങ്ങളിലൂടെയും അവതരിപ്പിച്ചുകൊണ്ട് ഈശോയെ തിരിച്ചറിയുവാനും ഈശോയിൽ അലിഞ്ഞു ചേർന്ന് തിരുവചനം പ്രലോഷിക്കുവാനും തങ്ങളുടെ ജീവിതത്തിൽ പകർത്തുവാനും വേണ്ടി ബൈബിൾ കലോത്സവം ഈ വർഷവും നടത്തപ്പെടുന്നു.

ബ്രിസ്റ്റോൾ കാർഡിഫ് റീജിയന്റ് കീഴിലുള്ള എല്ലാ മിഷൻ സെന്ററുകളിൽ നിന്നും ബൈബിൾ കലോത്സവത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഒക്ടോബർ 5 – )0 തീയതിക്കു മുൻപ് പേര് രജിസ്റ്റർ ചെയ്യണമെന്ന് റീജിയണൽ ഡയറക്ടർ റവ. ഫാ. പോൾ വെട്ടിക്കാടും ,ട്രസ്റ്റിമാരായ ഫിലിപ് കണ്ടോത്തും, റോയ് സെബാസ്റ്റ്യനും സസ്നേഹം അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ട്രസ്റ്റിമാരുമായി ബന്ധപ്പെടുക. ഫിലിപ്പ് കണ്ടോത്ത് (റീജിയണൽ ട്രസ്‌റ്റി) മൊബൈൽ നമ്പർ : 07703063836 റോയ് സെബാസ്റ്റ്യൻ ( ജോയിന്റ് റീജിയണൽ ട്രസ്‌റ്റി ) മൊബൈൽ നമ്പർ 07862701046

Venue address CRYPT SCHOOL HALL
PODSMEAD
GLOUCESTER
GL2 5AE

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles