Sreejith
സ്വന്തം ലേഖകന്‍ തി​രു​വ​ന​ന്ത​പു​രം : സ​ഹോ​ദ​ര​ന്‍ ശ്രീ​ജീ​വി​ന്റെ ക​സ്​​റ്റ​ഡി മ​ര​ണ​ത്തി​ല്‍ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട്​ പാ​റ​ശ്ശാ​ല സ്വ​ദേ​ശി ശ്രീ​ജി​ത്ത് വീ​ണ്ടും സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ല്‍ സ​മ​രം ആ​രം​ഭി​ച്ചു. സി.​ബി.​ഐ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന്​ ബു​ധ​നാ​ഴ്ച സ​മ​രം അ​വ​സാ​നി​പ്പി​ച്ച്‌​ മ​ട​ങ്ങി​യ ശ്രീ​ജി​ത്ത് ജീ​വ​ന്​ ഭീ​ഷ​ണി​യു​ണ്ടെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ഉ​ട​ന്‍ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​മാ​ണ് വീ​ണ്ടും സ​മ​രം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ സ​മീ​പ​വാ​സി​ക​ളാ​യ​തി​നാ​ല്‍ വീ​ട്ടി​ല്‍ നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ജീ​വ​ന് സം​ര​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് താ​ന്‍ വീ​ണ്ടും സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലേക്കെ​ത്തി​യ​തെ​ന്ന്​ ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. നേ​ര​ത്തേ 782 ദി​വ​സ​ത്തോ​ളം പി​ന്നി​ട്ട സ​മ​ര​ത്തെ തു​ട​ര്‍​ന്ന്​ സി.​ബി.​ഐ കേ​സ് ഏ​റ്റെ​ടു​ക്കു​ക​യും ശ്രീ​ജി​ത്തി​ന്റെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച്‌​ വീ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​ത്. ര​ണ്ടു ​ദി​വ​സ​ത്തെ ആ​ശു​പ​ത്രി​ വാ​സ​ത്തി​ന് ശേ​ഷ​മാ​ണ് ശ്രീ​ജി​ത്ത് സ​മ​ര​ത്തിനെ​ത്തി​യ​ത്. സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യു​ടെ മ​റ​പി​ടി​ച്ച്‌​ ത​ന്റെ പേ​രി​ല്‍ ചി​ല​ര്‍ വ്യാ​പ​ക​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തി​യ​താ​യും ശ്രീ​ജി​ത്ത് ആ​രോ​പി​ച്ചു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയോട് ചോദ്യങ്ങള്‍ ചോദിച്ച ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിനെ മര്‍ദ്ദനമേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ല് തകര്‍ന്ന നിലയിലാണ് ആന്‍ഡേഴ്‌സണെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതെന്ന് കൈരളി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്‍ഡേഴ്‌സന്റെ വീടിനു നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായിരുന്നു. സമരത്തില്‍ മുതലെടുപ്പിനെത്തിയ ചെന്നിത്തലക്ക് മുന്‍ കെഎസ്‌യു പ്രവര്‍ത്തകന്‍ കൂടിയായ ആന്‍ഡേഴ്‌സണ്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടിയിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തലയെ ശ്രീജിത്ത് സന്ദര്‍ശിച്ചിരുന്നതാണെന്നും സമരത്തേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ചെന്നിത്തല പരിഹസിച്ചെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാലകുകയും ചെയ്തു. പിന്നീട് ആന്‍ഡേഴ്‌സണെതിരെ കെഎസ്‌യു നേതാവ് ശ്രീദേവ് സോമന്‍ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: ശ്രീജിവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. പക്ഷേ അന്വേഷണം ആരംഭിക്കും വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു. സിബിഐ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയിരുന്നു. ശ്രീജിവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കുമെന്ന വിജ്ഞാപനം എം.വി ജയരാജന്‍ സമരപ്പന്തലിലെത്തി ശ്രീജിത്തിന് കൈമാറി. എന്നാല്‍ അന്വേഷണം ആരംഭിക്കും വരെ നിരാഹാര സമരം തുടരാനാണ് ശ്രീജിത്തിന്റെ തീരുമാനം. ശ്രീജിത്തിന്റെ അനിശ്ചിതകാല കാല സമരം 771 ദിവസം പിന്നിട്ടിരിക്കെ സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് വന്‍ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുകയാണ്. നേരത്തെ അന്വേഷണം ഏറ്റെടുക്കണമെന്ന് സിബിഐയോട് സര്‍ക്കാര്‍ ആവിശ്യപ്പെട്ടിരുന്നെങ്കിലും തള്ളുകയായിരുന്നു. ശ്രീജിത്തിന്റെ സമരം ശക്തിയായതോടെ സിബിഐക്കു മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയായിരുന്നു. കുറ്റാരോപിതരായ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ തീരുമാനം വരാനിരിക്കെയാണ് സിബിഐ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു ശ്രീജിവെന്നാണ് പൊലീസ് ഭാഷ്യം എന്നാല്‍ തന്റെ സഹോദരനെ പൊലീസ് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു.
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി സംഗീതസംവിധായകന്‍ ഗോപി സുന്ദറിന്റെ മി്യുസിക് വീഡിയോ. ഗോപി സുന്ദര്‍, സിത്താര, അഭയ ഹിരണ്‍മയി, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ബുധനാഴ്ച വൈകിട്ടാണ് യൂട്യൂബിലെത്തിയത്. ഒന്നര ലക്ഷത്തിലേറെപ്പേര്‍ ഇതുവരെ കണ്ടു കഴിഞ്ഞ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ കോപ്പി സുന്ദറെന്ന് വിളിച്ച ട്രോളന്‍മാരെക്കൊണ്ട് ഒറ്റ ഗാനത്തിലൂടെ ഗോപി സുന്ദര്‍ എന്ന് വിളിപ്പിച്ചിരിക്കുകയാണ് ശ്രീജിത്തിനെ പുന്തുണക്കുന്ന ഈ വീഡിയോ. യൂട്യൂബില്‍ നിന്ന് ഈ ഗാനത്തിന് ലഭിക്കുന്ന വരുമാനം ശ്രീജിത്തിന് നല്‍കുമെന്നും ഒരു സംഗീതകാരന്‍ എന്ന നിലയില്‍ പ്രതിഷേധിക്കാന്‍ ഈ വിധത്തിലേ കഴിയൂ എന്നും ഫേസ്ബുക്കില്‍ ഗോപി സുന്ദര്‍ കുറിച്ചു. വീഡിയോ കാണാം https://www.youtube.com/watch?v=surcS-nuBHs&feature=youtu.be
കൊല്ലം: ശ്രീജിത്തിന്റെ സമരം മുതലെടുക്കാന്‍ ശ്രമിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണ്‍ എഡ്വേര്‍ഡിന്റെ വീടിന് നേരെ കല്ലേറ്. ഇക്കാര്യം ആന്‍ഡേഴ്‌സണ്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തന്റെ വീട്ടുകാരെ ഉപദ്രവിക്കരുതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ ആന്‍ഡേഴ്‌സണ്‍ പറയുന്നു. നേരത്തെ രമേശ് ചെന്നിത്തല സമരപ്പന്തലിലെത്തി ശ്രീജിത്തിനെ കാണുകയും നിയമ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ സമരത്തിന് മുന്‍പ് ചെന്നിത്തലയെ ശ്രീജിത്തിനൊപ്പം പോയി കണ്ടെതായി ആന്‍ഡേഴ്‌സണ്‍ പറയുന്നു. അന്ന് തങ്ങളെ പരിഹസിക്കുകയാണ് ചെന്നിത്തല ചെയ്തതെന്നും ആന്‍ഡേഴ്‌സണ്‍ ആരോപിച്ചു. ശ്രീജിത്തിന്റെ കാര്യം സംസാരിക്കാന്‍ നിങ്ങളാരാണെന്ന് ചോദിച്ച ചെന്നിത്തലയോട് ഞാന്‍ പൊതുജനമാണെന്ന് മറുപടി പറഞ്ഞ ആന്‍ഡേഴ്‌സണിന്റെ വാക്കുകള്‍ക്ക് നവ മാധ്യമങ്ങളില്‍ വന്‍ അംഗീകാരമാണ് ലഭിച്ചത്. കല്ലുകള്‍ എറിയുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങള്‍ എന്നെ എറിയുക, ഇരുട്ടിന്റെ മറവില്‍ വീടിനും വീട്ടുകാര്‍ക്കും എതിരേ എറിയുന്നത് ഭീരുത്വമാണെന്ന് ആന്‍ഡേഴ്‌സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെഎസ്യു പ്രവര്‍ത്തകന്‍ ശ്രീദേവ് സോമന്‍ ഫേസ്ബുക്കില്‍ 'കുന്നത്തൂരിലെ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ ആന്‍ഡേഴ്‌സണെ രാഷ്ട്രീയമായി നേരിടും' എന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ് ആന്‍ഡേഴ്‌സന്റെ വീടിനുനേരെ കല്ലേറുണ്ടായിരിക്കുന്നത്. തന്റെ അനുജന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ശ്രീജിത്ത് സെക്രട്ടേറിയേറ്റ് പടിക്കല്‍ ആരംഭിച്ച സമരം 767 ദിവസങ്ങള്‍ പിന്നിട്ടു.
RECENT POSTS
Copyright © . All rights reserved