വൻകിട കമ്പനികൾ കോർപ്പറേറ്റ് ടാക്സ് നല്കാതെ കടത്തുന്നത് 100 ബില്യൻ പൗണ്ട്. വൻ നികുതി വെട്ടിപ്പ് ബ്രിട്ടന്റെ അറിവോടെ.

വൻകിട കമ്പനികൾ കോർപ്പറേറ്റ് ടാക്സ് നല്കാതെ കടത്തുന്നത് 100 ബില്യൻ പൗണ്ട്. വൻ നികുതി വെട്ടിപ്പ് ബ്രിട്ടന്റെ അറിവോടെ.
May 29 03:50 2019 Print This Article

കോർപ്പറേറ്റ് ടാക്സ് വെട്ടിച്ച് 100 ബില്യൺ പൗണ്ട് ഓരോ വർഷവും വിദേശ സ്പൈഡർ വെബുകളിൽ കമ്പനികൾ ബ്രിട്ടന്റെ അറിവോടെ നിക്ഷേപിക്കുന്നതായി റിപ്പോർട്ട്. ലോകത്തിലെ തന്നെ കമ്പനി നികുതി ഇളവ് ചെയ്യുന്നതിൽ മുന്പിലാണന്നു കഴിഞ്ഞകാല കണക്കുകൾ സൂചിപ്പിക്കുന്നു . ടാക്സ് ജസ്റ്റിസ് നെറ്റ്‌വർക്ക് മെയ് 28 ന് പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നികുതി ഒഴിവാക്കുന്ന ആദ്യത്തെ പത്ത് പ്രദേശങ്ങളിൽ നാല് ബ്രിട്ടീഷ് പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. നികുതി ഒഴിവാക്കുന്നതിൽ ആദ്യ മൂന്നു  സ്ഥാനത്തുള്ളത് ബ്രിട്ടീഷ് വിർജിൻ.ദ്വീപ്, ബർമുഡ, കായ്‌മെൻ ദ്വീപ് എന്നിവയാണ്. ഏഴാമതാണ് ജേഴ്സി യുടെ സ്ഥാനം. ഈ ലിസ്റ്റിൽ ഉൾപ്പെട്ട മറ്റു പ്രധാന രാജ്യങ്ങൾ സ്വിറ്റ്സർലൻഡ്, നെതർലൻഡ്, സിംഗപ്പൂർ, ബഹാമാസ്, ഹോങ്കോങ് തുടങ്ങിയവ ആണ്. ഇതിൽ യുകെ പതിമൂന്നാം സ്ഥാനത്താണ്. ലോക കോർപ്പറേറ്റ് നികുതി വ്യവസ്ഥയുടെ തകർച്ചയ്ക്ക് മുഖ്യപങ്കുവഹിച്ചത് യൂകെ ആണ്. “ഒഴിവാക്കുന്ന ഓരോ നാണയവും നാഷണൽ ഹെൽത്ത് സർവീസിലോട്ട് അല്ല പോകുന്നത് ” ഷാഡോ ചാൻസലർ ജോൺ മക്ഡോണൽ രോഷത്തോടെ അഭിപ്രായപ്പെടുന്നു. നികുതി ഒഴിവാക്കുന്നതിലൂടെയുള്ള പണം സ്കൂളുകളി ലോ നാഷണൽ ഹെൽത്ത് സർവീസിലോ അല്ല ചെലവഴിക്കുന്നത്. കുറഞ്ഞുകൊണ്ടിരിക്കുന്ന സാമൂഹിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി വൻകിടകമ്പനികൾ നികുതി അടക്കേണ്ടത് അനിവാര്യമാണെന്ന് ടാക്സസ് ജസ്റ്റിസ് നെറ്റ്‌വർക്ക് അഭിപ്രായപ്പെടുന്നു.

യുഎൻ റിപ്പോർട്ടുകൾ പ്രകാരം നികുതി ഒഴിവാക്കുന്ന ധനികർ, കുട്ടികളെയും വൃദ്ധരെയും ദാരിദ്രത്തിലേക്ക് ആണ് തള്ളിവിടുന്നത്. ഏകദേശം പത്തു വർഷമായി നടന്നു കൊണ്ടിരിക്കുന്ന ഈ പ്രവർത്തനങ്ങൾക്കെതിരെ രാഷ്ട്രീയ പാർട്ടികൾ മനപ്പൂർവം കണ്ണടക്കുകയാണ്.  ഇതുവഴി ഒരു ആരോഗ്യകരമായ സാമൂഹിക വ്യവസ്ഥ പുനസ്ഥാപിക്കുവാൻ സാധിക്കും.
നികുതി ഒഴിവാക്കുന്നതിലൂടെ കമ്പനികൾ, അഞ്ച് ട്രില്യൻ യൂറോ ലാഭമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. കായ്‌മെൻ ദ്വീപുകളിലെ കമ്പനികൾ അടക്കേണ്ടത് ഏകദേശം മൂന്ന് ശതമാനത്തിൽ താഴെ മാത്രം നികുതിയാണ്. ടാക്സ് ജസ്റ്റിസ് നെറ്റ്‌വർക്കിന്റെ ചീഫ് അലക്സ് കോഹൻ ഇപ്രകാരം അഭിപ്രായത്തിൽ ” ഈ വമ്പൻ രാജ്യങ്ങൾ ലോകത്തിലെ തന്നെ നികുതിവ്യവസ്ഥയെ അപ്പാടെ തകർത്തുകളഞ്ഞിക്കുകയാണ്. അധ്യാപകരെയും ആശുപത്രികളെയും സഹായിക്കുവാനുള്ള ഗവൺമെന്റിന്റെ പ്രാപ്തി കുറഞ്ഞിരിക്കുന്നു.” നേരായ സാമ്പത്തികസ്ഥിതി പുനസ്ഥാപിക്കുവാൻ ഗവൺമെന്റ് പല നിയമങ്ങളും മാറ്റങ്ങളും കൊണ്ടുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യം ആയി മാറിക്കഴിഞ്ഞിരിക്കുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles