ടെസ്ല തങ്ങളുടെ ആദ്യത്തെ മെയ്ഡ് ഇൻ ചൈന കാറുകൾ നിരത്തിലിറങ്ങുന്നു: ഇലക്ട്രോണിക് വാഹന നിർമ്മാണ രംഗത്ത് വൻ കുതിച്ചു ചാട്ടം.

ടെസ്ല  തങ്ങളുടെ ആദ്യത്തെ മെയ്ഡ് ഇൻ ചൈന കാറുകൾ നിരത്തിലിറങ്ങുന്നു: ഇലക്ട്രോണിക് വാഹന നിർമ്മാണ രംഗത്ത് വൻ കുതിച്ചു ചാട്ടം.
December 31 05:00 2019 Print This Article

ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഷങ്കായിയിലുള്ള കമ്പനിയുടെ ജിഗാ ഫാക്ടറിയിലാണ് 15 മോഡൽ ത്രീ സെഡാൻസ് കൈമാറിയത്. ലോകത്തിലെ ഏറ്റവും വലിയ കാർ മാർക്കറ്റിന്റെ സിംഹഭാഗവും കൈയടക്കാനുള്ള കുതിപ്പിലാണ് എലോൺ മസ്ക്ന്റെ കമ്പനി. ട്രേഡ് വാർ മൂലം മിക്കവാറും അമേരിക്കൻ കമ്പനികളെല്ലാം തന്നെ ചൈനയുടെ പുറത്തേക്ക് നിർമ്മാണ രംഗം വ്യാപിപ്പിക്കുമ്പോൾ, ടെസ്ല മാത്രമാണ് രാജ്യത്തിന് അകത്തേക്ക് കാർ നിർമ്മാണവുമായി കടന്നുചെല്ലുന്നത്. ഷങ്കായിയിലെ കമ്പനിയുടെ മൾട്ടി ബില്യൺ ഡോളർ പ്ലാന്റിൽ വച്ച് നടന്ന ചടങ്ങിലാണ് പതിനഞ്ചോളം വരുന്ന ജീവനക്കാർക്ക് അവർ വാങ്ങിയ കാറുകൾ കൈമാറിയത്.

ചാന്ദ്രവർഷം (25 ജനുവരി ) തുടങ്ങുന്നതിനു മുമ്പ് തന്നെ ടെസ്ല തങ്ങളുടെ വാഹനങ്ങൾ കൈമാറാൻ തീരുമാനിച്ചിരുന്നു. ചൈനീസ് നിർമ്മിത മോഡൽ ത്രീ കാർ വില ഏകദേശം 50,000 പൗണ്ട് ആണ്. ഇത് ആഗോള ബ്രാൻഡുകൾ ആയ ബിഎംഡബ്ല്യു മെഴ്സിഡസ് ബെൻസ് അതുപോലെ ഇലക്ട്രിക് കാർ നിർമ്മാതാക്കളായ എൻ ഐ ഒ, സ്പെങ് മോട്ടോഴ്സ് എന്നിവരുമായി മത്സരിക്കും.

യുഎസ് ന്റെ ടെക്നോളജി ഭീമന്മാർ ആയ ആപ്പിൾ ,ഗൂഗിൾ, എച്ച്പി ഡെൽ എന്നിവർ നിർമ്മാണപ്രവർത്തനങ്ങൾ ചൈനയിൽ നിന്ന് മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു. ചൈനയിൽ നിർമിക്കുന്ന സാധനങ്ങൾ അമേരിക്കയിലേക്ക് ഇമ്പോർട്ട് ചെയ്യുമ്പോൾ കൂടുതൽ താരിഫ് ഉണ്ടാകുന്നു, എന്നതാണ് അതിനെ കൂടുതൽ ചെലവുറ്റത് ആക്കുന്നത്. സമ്മാനമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്ന്റെ, അമേരിക്കയിൽ തന്നെ കാറുകൾ നിർമ്മിക്കണമെന്ന നിർബന്ധവും ഇതിനു പിന്നിലുണ്ട്. ടെസ്ല ഉണ്ടാക്കുന്ന കാറുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്നതിനു പകരം, ചൈനയിൽ തന്നെ കച്ചവടസാധ്യത നോക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles