ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെപ്രഥമമെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റേ മൂന്നാം വാർഷികവും കൃതജ്ഞതാബലിയും എയ്‌ഞ്ചൽസ് മീറ്റും ഒക്ടോബർ 26 ന് പ്രെസ്റ്റൺ കത്തീഡ്രലിൽ

ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെപ്രഥമമെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റേ  മൂന്നാം വാർഷികവും കൃതജ്ഞതാബലിയും എയ്‌ഞ്ചൽസ് മീറ്റും ഒക്ടോബർ 26 ന് പ്രെസ്റ്റൺ കത്തീഡ്രലിൽ
October 18 13:03 2019 Print This Article

ഫാ. ബിജു കുന്നയ്ക്കാട്ട് PRO

പ്രെസ്റ്റൺ: ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനത്തിൻറെയും രൂപതയുടെ പ്രഥമമെത്രാനായി മാർ ജോസഫ് സ്രാമ്പിക്കൽ അഭിഷിക്തനായതിന്റേയും മൂന്നാം വാർഷികം ഒക്ടോബര് 26 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3: 00 മണിക്ക് പ്രെസ്റ്റണിലുള്ള സെന്റ് അൽഫോൻസാ കത്തീഡ്രൽ ദേവാലയത്തിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനാകുന്ന ദിവ്യബലിയിൽ രൂപതയിലെ വൈദികരും സന്യാസി-സന്യാസിനികളും അല്മായ പ്രതിനിധികളും പങ്കെടുക്കും.

ഈ വർഷത്തെ രൂപതാവാർഷികത്തിൽ മറ്റു രണ്ടു സവിശേഷതകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്: കഴിഞ്ഞ ഞായറാഴ്ച വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട വി. ജോൺ ഹെൻറി ന്യൂമാൻറെയും വി. മറിയം ത്രേസ്യായുടെയും വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള നന്ദിസൂചകമായും ഈ വര്ഷം ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ ആദ്യകുർബ്ബാന സ്വീകരിച്ച എല്ലാ കുട്ടികളുടെയും സമ്മേളനമായ ഏയ്ഞ്ചൽസ് മീറ്റും രൂപതാവാർഷികദിനത്തിൽ ഒരുമിച്ചു ആഘോഷിക്കപ്പെടും. വി. ജോൺ ഹെൻറി ന്യൂമാന്റെയും വി. മറിയം ത്രേസ്യായുടെയും പ്രാധാന്യം ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ പ്രധാനമാണെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.

ഓരോ സ്ഥലത്തും വി. കുർബാനക്ക് നേതൃത്വം നൽകുന്ന വൈദികരും വേദപാഠ അധ്യാപകരും ഏയ്ഞ്ചൽസ് മീറ്റിനു കുട്ടികളെ കൊണ്ടുവരുന്നതിൽ ഉത്സാഹിക്കണമെന്നു മാർ സ്രാമ്പിക്കൽ ഓർമ്മിപ്പിച്ചു. വി. കുർബാനയിൽ പങ്കെടുക്കാൻ എത്തുന്ന വൈദികർ തങ്ങളുടെ തിരുവസ്ത്രം കൊണ്ടുവരണമെന്ന് വികാരി ജനറാളും വാർഷികആഘോഷങ്ങളുടെ ജനറൽ കോ ഓർഡിനേറ്ററുമായ വെരി റെവ. ഫാ. ജിനോ അരീക്കാട്ട് അറിയിച്ചു. പ്രെസ്റ്റൺ സെന്റ് അൽഫോൻസാ കത്തീഡ്രൽ ദൈവാലയത്തിന്റെ അഡ്രസ്: St. Alphonsa Syro Malabar Cathedral, St Ignatius Squire, PR1 1TT, Preston.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles