കുളിമുറിയിൽ പ്രസവിച്ച യുവതി ഇരട്ടക്കുട്ടികളെ കഴുത്തറത്തു കൊന്നു, ക്രൂരതയുടെ ‘അമ്മ മുഖം; വാഗമൺ കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും

കുളിമുറിയിൽ പ്രസവിച്ച യുവതി ഇരട്ടക്കുട്ടികളെ കഴുത്തറത്തു കൊന്നു, ക്രൂരതയുടെ ‘അമ്മ മുഖം; വാഗമൺ  കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും
April 14 10:20 2018 Print This Article

കോലാഹലമേട്ടില്‍ ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്ന കേസില്‍ അമ്മയ്ക്ക് ജീവപര്യന്തം തടവും പിഴയും. വാഗമണ്‍ മൊട്ടക്കുന്ന് ഭാഗത്ത് നിരാത്തില്‍ പ്രവീണിന്റെ ഭാര്യ വിജീഷയെ(26)യാണ് ജീവപര്യന്തം തടവിനും 25,000 രൂപ പിഴയൊടുക്കാനും ശിക്ഷിച്ച്‌ ജില്ലാ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാര്‍ വിധി പ്രസ്താവിച്ചത്. പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നുമാസം കഠിനതടവ് കൂടി അനുഭവിക്കേണ്ടി വരും.

2013 ഒക്‌ടോബര്‍ പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌നേഹത്തിലായിരുന്ന വിജിഷയുടേയും പ്രവീണിന്റെയും വിവാഹത്തിന് വിജിഷയുടെ വീട്ടുകാര്‍ എതിരായിരുന്നു. ഇതിനാല്‍ വിവാഹം കഴിക്കാതെ തന്നെ പ്രവീണിന്റെ വീട്ടില്‍ ദമ്ബതികളെപ്പോലെ ഒരുവര്‍ഷത്തോളം ജീവിച്ചു വരികയായിരുന്നു. തുടര്‍ന്ന് 2013 ഒക്‌ടോബര്‍ 17 ന് ആലപ്പുഴ കളര്‍കോടില്‍ നിര്‍ധനരായ യുവതീ യുവാക്കള്‍ക്കായി നടത്തിയ സമൂഹ വിവാഹത്തിലായിരുന്നു ഇരുവരുടേയും വിവാഹം. ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവച്ചാണ് വിജിഷ കതിര്‍മണ്ഡപത്തില്‍ എത്തിയത്.

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വിജിഷ െവെകുന്നേരത്തോടെ കുളിമുറിയില്‍വച്ച്‌ ഇരട്ടക്കുട്ടികളെ പ്രസവിച്ചു. ഈ സമയം പ്രവീണിന്റെ അമ്മയും കുഞ്ഞമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. കുളിമുറിയില്‍ കയറിയ വിജിഷ പാവടവള്ളി കെട്ടുവീണു എന്നുപറഞ്ഞ് ഇത് മുറിക്കുന്നതിനായി കത്തി ആവശ്യപ്പെട്ടു. അമ്മ ഇതെടുത്തു നല്‍കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് വിജിഷ കുളിമുറിയില്‍ വീണു. ശബ്ദം കേട്ടെത്തിയ അമ്മയും കുഞ്ഞമ്മയും ഭര്‍ത്താവിനെ വിളിച്ചുവരുത്തി വിജിഷയെ ആശുപത്രിയിലെത്തിച്ചു. ഗര്‍ഭിണിയാണെന്ന കാര്യം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചതിനാല്‍ വിജിഷ പ്രസവിച്ച കാര്യവും കഴുത്തറുത്തതും അപ്പോള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്ക്കിടെ വിജിഷ പ്രസവിച്ചിട്ടുണ്ടെന്നും കുട്ടിയെ കൊണ്ടുവന്നാല്‍ മാത്രമേ ചികിത്സിക്കുകയുള്ളൂവെന്നും ഡോക്ടര്‍ പറഞ്ഞതോടെ പ്രവീണ്‍ വീട്ടിലുണ്ടായിരുന്ന പിതാവിനെ വിവരം അറിയിച്ചു. ഇദ്ദേഹം നടത്തിയ പരിശോധനയിലാണ് ഇരട്ടക്കുട്ടികളെ കഴുത്തറുത്തു കൊന്നശേഷം തുണിയില്‍ പൊതിഞ്ഞുവച്ചതായി കണ്ടെത്തിയത്. രണ്ടുകുട്ടികളുടേയും മൃതദേഹം മെഡിക്കല്‍ കോളജില്‍ എത്തിച്ച്‌ പോസ്റ്റുമോര്‍ട്ടം നടത്തി.

വിജിഷയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്യകുയായിരുന്നു. താന്‍ പ്രസവിച്ചിട്ടില്ലെന്നും കുട്ടികളെ കൊലപ്പെടുത്തില്ലെന്നുമായിരുന്നു ഇവര്‍ കോടതിയില്‍ ബോധിപ്പിച്ചത്. കഴുത്തറുത്ത നിലയില്‍ പോലീസുകാര്‍ എവിടെനിന്നോ കൊണ്ടുവന്ന കുട്ടികളുടെ മൃതദേഹമുപയോഗിച്ച്‌ മെഡിക്കല്‍ കോളജിലെ ഡോക്ടറുടെ സഹായത്തോടെ തെളിവുണ്ടാക്കി പോലീസ് കുറ്റപത്രം നല്‍കിയെന്നാണ് വിജിഷ വാദിച്ചത്. എന്നാല്‍ വിജിഷ ഗര്‍ഭിണിയാണെന്ന കാര്യം തനിക്കറിയാമായിരുന്നെന്നും വിവാഹം കഴിക്കാത്തതിനാല്‍ മാനക്കേട് ഭയന്ന് മറ്റാരോടും ഇക്കാര്യം അറിയിച്ചിരുന്നില്ലെന്നും വണ്ണം കൂടുതലായതിനാല്‍ ഗര്‍ഭിണിയാണെന്ന കാര്യം മറ്റാരുടേയും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പ്രവീണ്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു.

പ്രവീണിന്റെയും ചികിത്സിച്ച ഡോക്ടറുടേയും മൊഴികളും മെഡിക്കല്‍ പരിശോധനാത്തെതളിവുകളുമാണ് വിജിഷ കുറ്റക്കാരിയാണെന്ന് കണ്ടെത്തുന്നതിന് സഹായിച്ചത്. പീരുമേട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പി.വി. മനോജ്കുമാറാണ് കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവണ്‍മെന്റ് പ്ലീഡറും പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. ബി.സുനില്‍ദത്ത് ഹാജരായി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles