യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ് ലൈൻ സേവനത്തിന് യുകെ മലയാളികൾക്കിടയിൽ വൻ സ്വീകാര്യത ; കൂടുതൽ മലയാളി ഡോക്ടർമാർ മെഡിക്കൽ ടീമിലേയ്‌ക്കെത്തുന്നു ; അൻപതോളം പേരുമായി വീഡിയോ കോൺഫ്രൻസ് നടത്താൻ കഴിയുന്ന ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട് ; ഹെൽപ്പ് ലൈൻ നമ്പരിലേക്ക് സഹായം ആവശ്യപ്പെട്ട് നിരവിധി ഫോൺ കോളുകൾ.

യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ് ലൈൻ സേവനത്തിന് യുകെ മലയാളികൾക്കിടയിൽ വൻ സ്വീകാര്യത ; കൂടുതൽ മലയാളി ഡോക്ടർമാർ മെഡിക്കൽ ടീമിലേയ്‌ക്കെത്തുന്നു ; അൻപതോളം പേരുമായി വീഡിയോ കോൺഫ്രൻസ് നടത്താൻ കഴിയുന്ന ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്  ;  ഹെൽപ്പ് ലൈൻ നമ്പരിലേക്ക് സഹായം ആവശ്യപ്പെട്ട് നിരവിധി ഫോൺ കോളുകൾ.
March 21 16:29 2020 Print This Article

സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് വ്യാപനം തടയുവാനും , രോഗികളായവരെ സഹായിക്കുവാനുമായി യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾക്ക് യുകെ മലയാളികൾക്കിടയിൽ ദിനംപ്രതി സ്വീകാര്യതയേറുന്നു . ഇതിനോടകം നിരവധി മലയാളികളാണ് പലതരം സഹായങ്ങൾ ആവശ്യപ്പെട്ട് 02070626688 എന്ന ഹെൽപ്പ് ലൈൻ നമ്പറിലേയ്ക്ക് വിളിച്ചത് . പൂർണ്ണമായും ബ്രിട്ടീഷ് ഗവണ്മെന്റും , ആരോഗ്യ വകുപ്പും നൽകുന്ന മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് മാത്രം പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ടീമിന്റെ ഉപദേശങ്ങൾ യുകെ മലയാളികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു എന്നാണ് തെളിയുന്നത്‌.

ആഷ്‌ഫോഡിൽ അന്യസമ്പർക്കമില്ലാതെ കഴിയേണ്ടി വന്ന ഒരു കുടുംബത്തിന്റെ ബാസിൽഡനിലുള്ള സുഹൃത്ത് സിജോ ജോർജ്ജ് വഴി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പാരസെറ്റമോൾ എത്തിച്ച് കൊടുക്കാമോ എന്ന് ചോദിച്ച് വന്ന ഫോൺ കോളിന് ഉടൻ തന്നെ ആഷ്‌ഫോഡിലെ ബോബി എബ്രഹാം എന്ന സുഹൃത്ത് വഴി മരുന്ന് എത്തിച്ച് കൊടുത്തുകൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ പരസ്പര സഹായ പദ്ധതിക്ക് തുടക്കം കുറിച്ചത് .

ഈ സഹായ പദ്ധതിയോടുള്ള യുകെ മലയാളികളുടെ പ്രതികരണങ്ങൾ കാണുക 

”  ഞാനായിരുന്നു ഇന്നലെ ഹെൽപ്പ് ലൈനിൽ വിളിച്ചത് , ആഷ്‌ഫോർഡിലിലുള്ള ഫ്രണ്ടിനും ഫാമിലിക്കും വേണ്ടിയായിരുന്നു വിളിച്ചത് . അവർക്ക് രാത്രി തന്നെ മെഡിസിൻ കിട്ടി . ഒത്തിരി നന്ദിയെന്ന് സിജോ ജോർജ്ജ്   ”

”  എന്ത് സഹായത്തിനും ഞാൻ റെഡിയെന്ന് ആഷ്‌ഫോർഡിലെ ബോബി എബ്രഹാം . ഉടൻ തന്നെ ബോബി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ പരസ്പര സഹായ പദ്ധതിയിൽ വോളണ്ടിയറാകുന്നു  ”

”  എനിക്ക് ഒരു സഹായം വേണ്ടി വന്നാൽ ആരോക്കൊയോ ഇവിടെയുണ്ട് എന്ന ഒരു തോന്നൽ , ഹെൽപ്പ് ലൈനിലെ മലയാളിയായ ചേച്ചിയുമായി സംസാരിച്ചതിന് ശേഷം എനിക്ക് വളരെ ആശ്വാസം തോന്നുന്നുവെന്ന് മറ്റൊരു മലയാളി സ്റ്റുഡന്റ്   ”

മലയാളി സ്റ്റുഡന്റിന്റെ പ്രതികരണം കേൾക്കാൻ  ഈ വീഡിയോ ക്ലിക്ക് ചെയ്യുക 

”  ഇങ്ങനെയുള്ള കാര്യങ്ങളാണ് സാധാരണ ആളുകൾ യുകെയിലെ മലയാളി കൂട്ടായ്മകളിൽ നിന്ന് പ്രതീക്ഷിക്കുന്നത് … എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ ദയവായി എന്നെ ബന്ധപ്പെടുക എന്ന് സിന്ധു എൽദോ എന്ന യുകെ മലയാളിയുടെ മറുപടി   ”

യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ തുടങ്ങി വച്ച കൊറോണ വൈറസ് തടയൽ പരസ്പര സഹായ യജ്ഞത്തെ യുകെ മലയാളികൾ നെഞ്ചിലേറ്റിയിരിക്കുന്നു എന്നാണ് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നത് .

അതോടൊപ്പം ഡോക്ടർമാരും രോഗികളുമായി നേരിട്ട് കണ്ട് സംസാരിക്കാൻ ഉണർവ്വ് ടെലി മെഡിസിൻ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായ ബിജോയ് എം ജി യുടെ സഹായത്താൽ ഡോക്ടർ ഓൺലൈൻ എന്ന അത്യാധുനിക വീഡിയോ കോൺഫ്രൻസ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത് . ഈ വീഡിയോ സംവിധാനത്തിലൂടെ രോഗികളുടെ യഥാർത്ഥ അവസ്ഥ ഡോക്ടർമാർക്ക് നേരിട്ട് കാണുവാനും അതനുസരിച്ച് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കഴിയും എന്നത് വളരെ ഗുണകരമാണ്. അതോടൊപ്പം ഒരേസമയം ഒന്നിൽ കൂടുതൽ രോഗികളുമായി പല ഡോക്ടർമാർക്ക് നേരിട്ട് കണ്ട് സംസാരിക്കാനും കഴിയുന്നു .

ഇതേ വീഡിയോ കോൺഫ്രൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് യുകെയിലെ ആരോഗ്യ വകുപ്പ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങളും , പരിശീലനവും യുകെയുടെ പല ഭാഗങ്ങളിലുള്ള വോളണ്ടിയർമാർക്ക് ഒരേ സമയം നൽകുവാനും , ഓരോ ദിവസത്തെയും സ്ഥിഗതികൾ വിലയിരുത്തി കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുവാനും കഴിയുന്നു .

ഡോ : സോജി അലക്സിന്റെ നേതൃത്വത്തിൽ മാതൃകാപരവും അഭിന്ദനീയവുമായ സേവനമാണ് യുകെ മലയാളികൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത് . ഈ ഹെൽപ് ലൈൻ സംവിധാനത്തിന്റെ മഹത്വം മനസ്സിലാക്കി യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ മെഡിക്കൽ ടീമുമായി സഹകരിക്കാൻ അനേകം ഡോക്ടർമാരാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്

യുകെയുടെ നാനാഭാഗങ്ങളിൽ നിന്നായി 115 ഓളം വോളണ്ടിയർമാരാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ കൊറോണ വ്യാപനം തടയുന്ന പ്രവർത്തനങ്ങളിലും , രോഗികളായവർക്ക് സഹായമെത്തിച്ച് കൊടുക്കുന്ന പ്രവർത്തനങ്ങളിലും പങ്കെടുക്കാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് . ബ്രിട്ടീഷ് ഗണ്മെന്റിനൊപ്പം നിന്നുകൊണ്ട് മലയാളികളുടെയും മറ്റ് യുകെ നിവാസികളുടെയും വേദനയിലും , ആവശ്യങ്ങളിലും സഹായമാകാൻ കഴിയുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷനിലെ ഓരോ പ്രവർത്തകരും .

ഹെല്‍പ്പ് ലൈന്‍ നമ്പര്‍ റെഡി: 02070626688 വിളിക്കൂ കോവിഡിനെ പ്രതിരോധിക്കൂ, യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19  ഹെൽപ്പ് ലൈൻ സപ്പോര്‍ട്ടിന് 20-ൽ അധികം ഡോക്ടര്‍മാരുടെ ക്ലിനിക്കൽ ഗ്രൂപ്പ്

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles