യുകെയിലെ കുട്ടനാടൻ പ്രവാസികൾക്ക് ഒരു ഉണർത്തുപാട്ടുമായി കുട്ടനാട് സംഗമം 2019 ജൂലൈ 6 ശനിയാഴ്ച ബെർകിൻ ഹെഡിൽ

യുകെയിലെ കുട്ടനാടൻ പ്രവാസികൾക്ക് ഒരു ഉണർത്തുപാട്ടുമായി കുട്ടനാട് സംഗമം 2019 ജൂലൈ 6 ശനിയാഴ്ച ബെർകിൻ ഹെഡിൽ
June 23 13:29 2019 Print This Article

ജോണ്‍സണ്‍ കളപ്പുരയ്ക്കല്‍

ലണ്ടൻ : ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന ഇന്നലെകളുടെ ഓർമ്മകൾ പങ്കു വയ്ക്കുന്നതിനും , പൂത്തുലയുന്ന സൗഹൃദങ്ങളുടെ സംഗമവേദിയായ കുട്ടനാട് സംഗമത്തെ അണിയിച്ചൊരുക്കുന്നതിനുമുള്ള അണിയറ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തിയതായി ബെർകിൻ ഹെഡ് ടീം അറിയിച്ചു.

കഴിഞ്ഞ ദിവസം ബെർകിൻ ഹെഡിൽ ശ്രീ: ജോർജ്ജ് ജോസഫ് തോട്ടുകടവിലിന്റെ  വസതിയിൽ ശ്രീ: റോയ് മൂലംങ്കുന്നിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഇതുവരെയുള്ള പ്രവർത്തനങ്ങൾ തൃപ്തികരമെന്ന് വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾ ജനറൽ കൺവീനർമാരായ ശ്രീമതി : ജെസ്സി വിനോദ്, ശ്രീ : ജോർജ്ജ് ജോസഫ്, ശ്രീ : റോയി മൂലംങ്കുന്നം എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചു. യോഗത്തിൽ ശ്രീ : വിനോദ് മാലിയിൽ, ശ്രീ : ബ്ലസ്സൻ മണിമുറിയിൽ ,ശ്രീ : ജോൺസൺ കളപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു ശ്രീമതി : ബീന ബിജു , സോണി കൊച്ചു തെള്ളിയിൽ, സുബിൻ പെരുമ്പള്ളിയിൽ തുടങ്ങി നിരവധി ഏരിയ കോഡിനേറ്റർമാർ ടെലിഫോണിലൂടെ മാർഗനിർദേശങ്ങൾ നൽകി.

ബെർകിങ് ഹെഡ് സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂൾ (ഡോക്ടർ അയ്യപ്പപണിക്കർ നഗർ) ആണ് പത്താമത് കുട്ടനാട് സംഗമവേദി. കുട്ടനാടിൻെറ തനിമയും ഐക്യബോധവും അടുത്ത തലമുറയിലേക്ക് പകർന്നു നൽകുക , ഏതു പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിന് ഒരു കൈസഹായം എന്നീ ചിന്താധാരകളുടെ സമന്വയമാണ് കുട്ടനാട് സംഗമത്തെ മുന്നോട്ട് നയിക്കുന്നത് .

പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തിൽ പങ്കാളികളാവുന്നതോടൊപ്പം പ്രവാസി കുട്ടനാട്ടുകാരുടെ സൗഹൃദം യുകെയിൽ ഊട്ടിയുറപ്പിക്കുക എന്നതും കുട്ടനാട് സംഗമങ്ങളുടെ മുഖ്യലക്ഷ്യം ആണ്. “പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യുകെ പ്രവാസികളുടെ പങ്കും” എന്ന വിഷയത്തിൽ സിമ്പോസിയം , കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട് , ഞാറ്റുപാട്ട് , തേക്കുപാട്ട് , കൊയ്ത്തുപാട്ട് , വള്ളംകളിയുടെ ദൃശ്യാവിഷ്കരണം എന്നിവ സ്റ്റേജിൽ അവതരിപ്പിക്കുക , GCSC ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്യൻസ് അവാർഡ് , കുട്ടനാടൻ കലാപ്രതിഭകളുടെയും കുട്ടികളുടെയും കലാപരിപാടികൾ , കുട്ടനാടൻ വള്ളസദ്യ തുടങ്ങി അനവധി പരിപാടികളുമായിട്ടാണ് കുട്ടനാട് സംഗമം അണിഞ്ഞൊരുങ്ങുന്നത്. സംഗമത്തിൽ കലാപരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ ശ്രീമതി : ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

ബീന ബിജു 07865198057

കുട്ടനാടൻ സംഗമത്തിന്റെ വിജയത്തിനായി കുട്ടനാട്ടുകാരെ ബെർകിൻ ഹെഡിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി കുട്ടനാട് സംഗമം 2019 ബെർകിൻ ഹെഡ് ടീം അറിയിച്ചു.

Venue -Dr Ayyappapanikkar nagar
St:joseph catholicate primary school
Woodchurch road
Berkinhead
CH435UT

Program coordinator  Mrs. Beena Biju

  Article "tagged" as:
  Categories:
UK


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles