മനുഷ്യന്റെ കണ്ണീച്ചോരയില്ലാത്ത ക്രൂരതയുടെ മറ്റൊരു മുഖം കൂടി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ; നിൽഗായിയെ ജീവനോടെ കുഴിച്ചുമൂടി, വൻരോഷം (വീഡിയോ)

മനുഷ്യന്റെ കണ്ണീച്ചോരയില്ലാത്ത ക്രൂരതയുടെ മറ്റൊരു മുഖം കൂടി വ്യക്തമാക്കുന്ന ദൃശ്യങ്ങൾ;   നിൽഗായിയെ ജീവനോടെ കുഴിച്ചുമൂടി, വൻരോഷം (വീഡിയോ)
September 05 17:34 2019 Print This Article

മനുഷ്യന്റെ ക്രൂരതയുടെ മറ്റൊരു മുഖം കൂടി വ്യക്തമാക്കുകയാണ് ഇൗ വിഡിയോ. ജീവനോടെ ഒരു മൃഗത്തെ കുഴിയിലിട്ട് മൂടുന്ന ദൃശ്യങ്ങൾ നടുക്കുന്നതാണ്. ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നില്‍ഗായി മൃഗത്തെ വലിയ കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജീവനോടെ തന്നെ മണ്ണിട്ട് മൂടുകയാണ്.
ജെസിബി ഉപയോഗിച്ചാണ് ഗ്രാമീണർ ഇൗ വലിയ കുഴിയെടുത്തത്.

പിന്നാലെ നില്‍ഗായി എന്ന മൃഗത്തെ കുഴിയിലേക്ക് തള്ളിയിടുന്നു. പിന്നീട് മണ്ണിട്ട് മൂടുന്നു. ഇത്തരം മൃഗങ്ങൾ കൃഷി നശിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ഇൗ കൊടുംക്രൂരത. കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ 300 ഓളം നില്‍ഗായി മൃഗങ്ങളെ വെടിവച്ചും അല്ലാതെയും കൊന്നതായി വൈശാലിയിലെ ഫോറസ്റ്റ് വിഭാഗം തന്നെ വ്യക്തമാക്കുന്നു. വൻരോഷമാണ് ഇതിനെതിരെ ഉയരുന്നത്.

 



വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles