വീക്കെന്‍ഡ് കുക്കിംഗ്; പനീര്‍ മക്നി

വീക്കെന്‍ഡ് കുക്കിംഗ്; പനീര്‍ മക്നി
March 05 04:37 2017 Print This Article

ബേസില്‍ ജോസഫ്
ചേരുവകള്‍

പനീര്‍ – 250 ഗ്രാം (ചെറിയ ക്യൂബ്‌സ് ആയി മുറിച്ചത്)
ഇഞ്ചി – 1 പീസ്
വെളുത്തുള്ളി – അരക്കുടം
സബോള – 2 എണ്ണം (ചെറുതായി അരിഞ്ഞത്)
ടൊമാറ്റോ – 2 എണ്ണം (മിക്‌സിയില്‍ അരച്ചത്)
കശുവണ്ടി – 50 ഗ്രാം (പാലില്‍ കുതിര്‍ത്ത് അരച്ചത്)
മുളക് പൊടി – 2 ടീസ്പൂണ്‍
ഗരം മസാല – 1 ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
ക്രീം – 20 എംഎല്‍
ഓയില്‍ – 100 എംഎല്‍
ബട്ടര്‍ – 25 ഗ്രാം
സ്പ്രിങ് ഒണിയന്‍ / മല്ലിയില അരിഞ്ഞത് – ഗാര്‍ണിഷിന്

പാചകം ചെയ്യുന്ന വിധം

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, സബോള, മുളകുപൊടി എന്നിവ വഴറ്റി തണുപ്പിച്ചു മിക്‌സിയില്‍ അരച്ചെടുക്കുക. ടൊമാറ്റോ മുറിച്ചതും മിക്‌സിയില്‍ അരച്ച് വയ്ക്കുക. പാനില്‍ ഓയില്‍ ചൂടാക്കി ക്യൂബ്‌സ് ആയി മുറിച്ച പനീര്‍ ഗോള്‍ഡന്‍ നിറമാകുന്നതു വരെ വറത്ത് മാറ്റി വയ്ക്കുക. ഇതേ സമയം കശുവണ്ടി പാലില്‍ കുതിരാന്‍ വയ്ക്കുക. ഗ്രേവി ഉണ്ടാക്കാനായി ഒരു പാന്‍ അടുപ്പില്‍ വച്ച് അതിലേയ്ക്ക് അരച്ചു വച്ചിരിക്കുന്ന സബോള ഗ്രേവി ചേര്‍ത്ത് ചൂടാക്കുക. എണ്ണ വലിഞ്ഞു തുടങ്ങുമ്പോള്‍ ഗരം മസാലപ്പൊടി കൂടി ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് അരച്ചെടുത്ത ടൊമാറ്റോ ചേര്‍ത്ത് ചൂടാക്കുക. തിളച്ചുതുടങ്ങുമ്പോള്‍ വറത്തു വച്ചിരിക്കുന്ന പനീര്‍ ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇതിലേയ്ക്ക് കശുവണ്ടി അരച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഗ്രേവി നന്നായി കുറുകി വരുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങി ക്രീം, സ്പ്രിങ് ഒനിയന്‍ അരിഞ്ഞതോ മല്ലിയില അരിഞ്ഞതോ കൊണ്ടോ ഗാര്‍ണിഷ് ചെയ്തു സെര്‍വ് ചെയ്യുക. ചപ്പാത്തി, റോട്ടി, നാന്‍ എന്നിവക്കൊപ്പം നല്ല കോമ്പിനേഷന്‍ ആണ് പനീര്‍ മക്നി.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles