ബേസില്‍ ജോസഫ്

ചേരുവകള്‍ 

ബസുമതി റൈസ് 2 കപ്പ് (പ്രീ കുക്ക്ഡ് )
ബട്ടര്‍ 50 ഗ്രാം
എഗ്ഗ്2 എണ്ണം
ചിക്കന്‍ 20 ഗ്രാം (കുക്ക് ചെയ്ത് ചെറുതായിട്ട് ചോപ് ചെയ്തത് )
ചെമ്മീന്‍ 100 ഗ്രാം (കുക്ക് ചെയ്തത് )
പച്ചമുളക് ഫൈന്‍ ആയി ചോപ് ചെയ്തത് 1 എണ്ണം
മിക്‌സ്ഡ വെജ് 100 ഗ്രാം(പീസ്,കാരറ്റ് ,റെഡ് പെപ്പെര്‍ )
കുരുമുളക് പൊടി 20 ഗ്രാം
ലൈറ്റ് സോയ സോസ് 20 ml
ഷുഗര്‍ 5 ഗ്രാം
സ്പ്രിംഗ് ഒനിയന്‍ 2

ഒരു വോക്കില്‍ (ചൈനീസ് കടായി ) പകുതി ബട്ടര്‍ ചൂടാക്കി എഗ്ഗ് scramble ചെയ്ത് മാറ്റി വയ്ക്കുക. വോകിലേക്ക് സ്പ്രിംഗ് ഒനിയന്‍റെ ബള്‍ബ് ചോപ് ചെയ്തത് saute ചെയ്യുക .കൂടെ ചോപ്പ് ചെയ്ത പച്ചമുളകും, മിക്‌സ്ഡ വെജിറ്റബിളും ചേര്‍ത്ത് കുക്ക് ചെയ്യുക. ഇതിലേയ്ക്ക് കുക്ക് ചെയ്തു വച്ച പ്രൌന്‍സ്, scrambled എഗ്ഗ് എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്യുക. നന്നായി മിക്‌സ് ആയികഴിയുമ്പോള്‍ കുക്ക് ചെയ്ത് വച്ചിരിക്കുന്ന റൈസ്, ചിക്കന്‍, കുരുമുളകുപൊടി, സോയസോസ്, ഷുഗര്‍ എന്നിവ ചേര്‍ത്ത് നന്നായി ടോസ് ചെയ്ത് സ്പ്രിംഗ് ഒനിയന്‍ ലീവ്‌സ് ഗാര്‍നിഷ് ചെയ്ത് ചൂടോടെ വിളമ്പുക

(Condiments add  ചെയുമ്പോള്‍ വേണമെങ്കില്‍ അല്പം അജിനോമോടോ കൂടെ ചേര്‍ക്കാം . അജിനോമോടോ കൂടുതല്‍ രുചി തരുമെങ്കിലും ആരോഗ്യത്തിന് നന്നല്ല എന്നാണ് പറയപെടുന്നത്)

basilന്യൂപോര്‍ട്ടില്‍ താമസിക്കുന്ന ബേസില്‍ ജോസഫ് ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദാന്തര ബിരുദ ധാരിയാണ്