പ്രിൻസ് വില്യമിന്റെ സമ്പത്ത് എത്ര? ഊഹിക്കാവുന്നതിലുമധികം.

പ്രിൻസ് വില്യമിന്റെ സമ്പത്ത് എത്ര? ഊഹിക്കാവുന്നതിലുമധികം.
February 19 04:00 2020 Print This Article

സ്വന്തം ലേഖകൻ

ഇംഗ്ലണ്ടിന്റെ ഭാവി രാജാവും, ബ്രിട്ടീഷ് രാജകുടുംബത്തിലെ ഉയർന്ന പദവിക്കാരനുമായ പ്രിൻസ് വില്യമിന്റെ സമ്പാദ്യം എത്രയെന്നത് കൗതുകകരമാണ്. 37 വയസ്സുകാരനായ കേംബ്രിഡ്ജ് പ്രഭു, 40 മില്യൺ ഡോളറിന്റെ അവകാശിയാണ്. റോയൽ എയർഫോഴ്സ് സെർച്ച് ആൻഡ് റെസ്ക്യൂ ഫോഴ്സ് ടീമിൽ ജോലി ചെയ്തു നേടിയ മിലിറ്ററി ശമ്പളവും, പരമ്പരാഗതമായി കിട്ടിയ പണവും ആണിത്.

1994ൽ മുത്തശ്ശിയായ ക്വീൻ എലിസബത്ത്1, തന്റെ 70 മില്യൻ പൗണ്ട് ട്രസ്റ്റ് ഫണ്ടിൽ നിക്ഷേപിച്ചിരുന്നു, ആ തുകയുടെ അവകാശികൾ പൗത്രന്മാരായ പ്രിൻസ് വില്യമും പ്രിൻസ് ഹാരി യുമായിരുന്നു. മുത്തശ്ശി മരിച്ചപ്പോൾ പ്രിൻസ് വില്യമിനു 14 മില്യൺ ലഭിച്ചു. തുകയുടെ സിംഹഭാഗവും പ്രിൻസ് ഹാരിക്ക് ആണ് ലഭിച്ചത്. വില്യം കിരീടാവകാശി ആണ് എന്നതിനാലാണ് ഇത്. ഇരുവർക്കും 40 വയസ്സ് ആകുമ്പോൾ രണ്ടാം ഇൻസ്റ്റാൾമെന്റ് തുകയായ 8 മില്യൻ പൗണ്ട് ഇനിയും ലഭിക്കും. വില്യം രാജകുമാരന്റെ അമ്മയായ പ്രിൻസസ് ഡയാന വഴി ഹാരിക് 10 മില്യൺ ഡോളർ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ഇരുപത്തിയഞ്ചാമത്തെ വയസ്സുമുതൽ 450, 000 ഡോളർ വാർഷിക വരുമാനം ലഭിക്കുന്നുണ്ട്. വെയിൽസ്‌ രാജകുമാരി മരിച്ചപ്പോൾ, തന്റെ ആഭരണങ്ങളും, സ്വകാര്യ വസ്തുക്കളും, വിവാഹ ഗൗണും ഉൾപ്പെടെയുള്ള സാധനങ്ങളുടെ അവകാശം പ്രിൻസ് വില്യമിനും സഹോദരനുമാണ്.

68, 000നും 74, 000 ഇടയിൽ ഒരു തുക റോയൽ എയർഫോഴ്സിൽ ഹെലികോപ്റ്റർ പൈലറ്റ് എന്ന ജോലിയിൽ നിന്നും വില്യമിന് ലഭിച്ചിരുന്നു. എന്നാൽ 2013ൽ ഈ ജോലിയിൽ നിന്ന് വിരമിച്ചു. അതിനുശേഷം ഈസ്റ്റ് ആൻഡ് എയർ ആംബുലൻസിൽ ഡ്രൈവറായി 2015ൽ പ്രവേശിച്ചു. 62, 000 ഡോളറായിരുന്നു അതിൽ നിന്ന് ലഭിച്ച ശമ്പളം. എന്നാൽ അത് മുഴുവൻ ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു. ഇപ്പോൾ അദ്ദേഹം ഒരു മുഴുവൻസമയ റോയൽ ആണ്. അതിനാൽ അദ്ദേഹത്തിന് താൽക്കാലിക ആവശ്യങ്ങൾക്കുള്ള പണം റോയൽ പോക്കറ്റ് മണിയായി ലഭിക്കും. സോവറിൻ ഗ്രാൻഡ് എന്ന പേരിലുള്ള മറ്റൊരു തുക അദ്ദേഹത്തിന്റെ യാത്രകൾക്കും മറ്റാവശ്യങ്ങൾക്കുമായി ലഭിക്കുന്നുണ്ട്. ഇത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നുള്ളതാണ്.

ഒമ്പതു വർഷം നീണ്ട ദാമ്പത്യത്തിൽ, പ്രിൻസ് വില്യമിന്റെയും ഭാര്യ കേറ്റ് മിഡിൽടൺ ഇന്റെയും ഒരുമിച്ചുള്ള സമ്പാദ്യമാണ് 40 മില്യൺ ഡോളർ. എന്തായാലും സ്ത്രീധനമായി പത്തോ ഇരുപതോ മില്യൺ ഡോളർ കേറ്റ് കൊണ്ടുവന്നു എന്നാണ് കരുതുന്നത്. 50 മില്യൺ ഡോളർ മൂല്യമുള്ള പാർട്ടി പീസസ് എന്ന ബിസിനസ് സ്ഥാപനം കേംബ്രിഡ്ജിലെ ഡച്ചസ്ന്റെ ഉടമസ്ഥതയിൽ ഉണ്ട്. ചുരുക്കിപ്പറഞ്ഞാൽ ഇരുവർക്കും നല്ല ആസ്തി ഉണ്ടെന്നു സാരം.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles