*യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണം: മോറാൻ മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത*

*യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണം: മോറാൻ  മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത*
August 06 02:48 2019 Print This Article

തിരുവല്ല: യുവാക്കൾ സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാകണമെന്നും സഭയുടെ വളർച്ചയിൽ യുവജനങ്ങളുടെ പങ്ക് നിസ്തുല്യമാണെന്നും മോറാൻ  മോർ അത്തനേഷ്യസ് യോഹൻ മെത്രാപ്പോലീത്ത. ബിലീവേഴ്സ് ഈസ്റ്റേൺ  ചർച്ച് യൂത്ത് ലീഡേഴ്സ് സെമിനാർ  തിരുവല്ല കുറ്റപ്പുഴയിൽ  സഭ ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സഭാ പരാമാധ്യക്ഷൻ കൂടിയായ  മെത്രാപ്പോലീത്ത.ജോഷ്വ മാർ ബർണബാസ്  എപ്പിസ്കോപ്പ, സഭാ സെക്രട്ടറി റവ ഡോ. ഡാനിയേൽ ജോൺസൺ, സഭ മിഷൻ ഡയറക്ടർ ഡോ. സിനി പുന്നൂസ്, യൂത്ത് ഡയറക്ടർ ഹാരിസൺ ബാബു എന്നിവർ വിവിധ സെക്ഷനുകളിൽ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള തെരഞ്ഞെടുത്ത അഞ്ഞൂറോളം യുവജന  പ്രതിനിധികളാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന യുവജന നേതൃ സെമിനാറിൽ പങ്കെടുക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles