ഭീകരാക്രമണങ്ങള്‍ ഇന്ത്യയിൽ നടത്താന്‍ സാക്കീര്‍ നായിക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും കോടികള്‍ സമാഹരിച്ചതായി ഞെട്ടിക്കുന്ന വിവരങ്ങള്‍; പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നടത്തിയ സാമ്പത്തിക ഇടപാടുകൾ പുറത്ത്

ഭീകരാക്രമണങ്ങള്‍ ഇന്ത്യയിൽ നടത്താന്‍ സാക്കീര്‍ നായിക്ക് വിദേശ രാജ്യങ്ങളില്‍ നിന്നും കോടികള്‍ സമാഹരിച്ചതായി ഞെട്ടിക്കുന്ന വിവരങ്ങള്‍; പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നടത്തിയ സാമ്പത്തിക ഇടപാടുകൾ പുറത്ത്
May 26 16:11 2020 Print This Article

ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ സൃഷ്ടിക്കാന്‍ ഇസ്ലാംമത പ്രചാരകന്‍ സാക്കീര്‍ നായിക്ക് വന്‍തുക വിദേശ രാജ്യങ്ങളില്‍ നിന്നും സമാഹരിക്കുന്നതിന്റെ വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. പതിനഞ്ച് ബാങ്ക് അക്കൗണ്ടുകളിലായി നടത്തിയ സാമ്പത്തിക ഇടപാടിനെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ഈ പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ചുരുങ്ങിയ കാലയളവില്‍ കോടി കണക്കിന് രൂപയാണ് സാക്കീര്‍ നായിക്ക് വിദേശരാജ്യങ്ങളില്‍ നിന്നും സമാഹരിച്ചത്. ഇത്തരത്തില്‍ ബാങ്കുകളില്‍ എത്തിച്ചേര്‍ന്നതില്‍ നിന്നും വന്‍ തുകകള്‍ പിന്‍ വലിക്കുകയും ചെയ്തുവെന്ന് അന്വേഷണസംഘം കണ്ടെത്തി.

തീവ്രവാദ പ്രവര്‍ത്തനം നടത്തിയതിനും രാജ്യത്ത് മത സ്പര്‍ദ്ദ വളര്‍ത്തിയതിനും ഇന്ത്യയില്‍ നിയമ നടപടി പേടിച്ചാണ് സാക്കീര്‍ നായിക്ക് നാടു വിട്ടത്. കഴിഞ്ഞ മൂന്നുവര്‍ഷമായി മലേഷ്യയില്‍ കഴിഞ്ഞു വരുകയാണ് സാക്കീര്‍ നായിക്ക്. സാക്കീറിന് ഇപ്പോള്‍ സംരക്ഷണ കവചമൊരുക്കുന്നത് പാകിസ്ഥാനാണ്.

ഇക്കാര്യത്തില്‍ ഇന്ത്യയെ എതിര്‍ക്കാനായി തുര്‍ക്കിയെ പാക്കിസ്ഥാന്‍ സമീപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടന്ന ആര്‍ട്ടിസാന്‍ ബേക്കറി തീവ്രവാദ ആക്രമണത്തില്‍ സാക്കീറിനുള്ള പങ്ക് തെളിഞ്ഞതിന് പിന്നാലെ ഇന്ത്യയെ പോലെ തന്നെ ബംഗ്ലാദേശും സാക്കീറിനെ വിട്ടുകിട്ടാന്‍ ശ്രമിക്കുകയാണ്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles