മെയ് മാസം ആറാം തീയതി ബിര്‍മിംഹാമിലെ വൂള്‍വര്‍ഹാംപ്ടണില്‍ നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന്റെ എല്ലാവിധ ഒരുക്കങ്ങളും പുര്‍ത്തിയായി. സംസ്ഥാനത്തെ മികച്ച നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ട റോഷി അഗസ്റ്റിന്‍ എംഎല്‍എ ഇടുക്കി ജില്ലാ സംഗമത്തിന് ആശംസകള്‍ നേര്‍ന്നു. നമ്മുടെ ഈ കൂട്ടായ്മ രാഷ്ടിയ ജാതിമത വിശ്വാസത്തിന് അതിതമായി ഇടുക്കി ജില്ലാക്കാര്‍ തമ്മിലുള്ള സ്‌നേഹ ബന്ധത്തിനും ആന്യനാട്ടില്‍ കഴിയുമ്പോഴും നമ്മുടെ ജില്ലയുടെ പാരമ്പര്യവും സ്‌നേഹവും കാത്തു പരിപോഷിിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ഒരു ദിനമായി മാറട്ടെ എന്നും ആശംസിച്ചു. ജന്‍മനാടിന്റെ കൂറും മണവും സംസ്‌കാരവും നിലനിര്‍ത്തി ഇടുക്കി ജില്ലക്കാര്‍ തമ്മിലുള്ള സ്‌നേഹബന്ധം ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഇടുക്കി ജില്ലാ സംഗമത്തിന്റെ കുട്ടായ്മയ്ക്ക് പ്രത്യേക നന്ദിയും രേഖപ്പെടുത്തി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ