രാജേഷ് രാജ്

എയില്‍സ്ബറി അയ്യപ്പസമാജം നടത്തിയ അയ്യപ്പപൂജ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ അതിവിപുലമായി ആഘോഷിച്ചു. ഗുരുആചാര്യനും ഹൈവൈകൊംബ് ക്ഷേത്രത്തിലെ പൂജാരിയുമായ സതീഷ് അയ്യരുടെ കാര്‍മികത്വത്തില്‍ 22-ാം തിയതി ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഗണേശ പൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് സര്‍വൈശ്വര്യ പൂജയും സഹസ്രനാമാര്‍ച്ചനയും വിളക്കു പൂജയും പടിപൂജയും നടന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റിജോ മാത്യൂസിന്റെ നേതൃത്വത്തില്‍ സ്ട്രിംഗ് ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനങ്ങളും ഭജനയും 101 ശരണംവിളിയോടു കൂടിയുള്ള ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ബക്കിംഗ്ഹാംഷയറിലെ എയില്‍സ്ബറിയില്‍ ജാതി, മത, വര്‍ണ്ണ മതിലുകളുടെ വേര്‍തിരിവില്ലാതെ ഭക്തജനങ്ങള്‍ അയ്യപ്പ സന്നിധിയില്‍ അനുഗ്രഹീതരായി.

വൈകിട്ട് 8.30ഓടു കൂടി ഹരിവരാസനം പാടി പൂജാ ചടങ്ങുകള്‍ അവസാനിക്കുകയും അയ്യപ്പന് അര്‍പ്പിച്ച അരവണയും അപ്പവും കൂടെ സ്വാദിഷ്ടമായ ഭക്ഷണങ്ങളും പലഹാരങ്ങളും അയ്യപ്പദര്‍ശനത്തിന് എത്തിയ ഏവര്‍ക്കും വിരുന്നൊരുക്കി. എയില്‍സ്ബറിയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും വളരെ ദൂരത്തു നിന്നും വരെ എത്തിയ ഭക്തജനങ്ങള്‍ക്ക് എയില്‍സ്ബറി അയ്യപ്പസേവാ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചു.