ഒമ്‌നിയുടെ നേതൃത്വത്തില്‍ ബെല്‍ഫാസ്റ്റില്‍ നടക്കുന്ന പൊന്നോണം 2017 പതിവിലും ഗംഭീരമായാണ് നടത്തുന്നത്. പതിവുപരിപാടികള്‍ക്കു പുറമേ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ മുഴുവന്‍ മലയാളികളേയും ഉള്‍പ്പെടുത്തിക്കൊണ്ട് വന്‍പിച്ച കലാ, കായിക പരിപാടികളാണ് മിസ്റ്റര്‍ കുഞ്ഞുമോന്‍, മിസ്റ്റര്‍ ബിനു മാനുവല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി പദ്ധതിയിട്ടിരിക്കുന്നത്.

അതിന്റെ ആദ്യപടിയാണ് ഈ മാസം 22ാം തീയതി ശനിയാഴ്ച നടത്തുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്. 201 പൗണ്ടും എവര്‍ റോളിംഗ് ട്രോഫിയും ഒന്നാം സമ്മാനമായുള്ള ടൂര്‍ണ്ണമെന്റില്‍ 75 പൗണ്ടും എവര്‍ റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനവും 50 പൗണ്ട് മൂന്നാം സമ്മാനവുമാണ്. വൈസ് മൂവ് മോര്‍ട്ട്‌ഗേജസും, ജോവിനാസ് ക്യാറ്ററിംഗ് സര്‍വ്വീസും, മിസ്റ്റര്‍ സ്‌പൈസുമാണ് സപോണ്‍സേഴ്‌സ്. 22ാം തീയതി രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 20 ടീമുകള്‍ക്കാണ് മാറ്റുരയ്ക്കാന്‍ പറ്റുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഡബ്ലിനില്‍ നിന്നും 14 ടീമുകള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 20 ടീമുകള്‍ക്കു മാത്രമെ മത്സരിക്കാന്‍ കഴിയൂ എന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ബാബു അറിയിച്ചു. 5 ടീമുകള്‍ അടങ്ങുന്ന നാലു പൂളുകളായാണ് മത്സരങ്ങള്‍ നടക്കുക. ഒരേസമയം നാല് കോര്‍ട്ടുകളിലായി നടക്കുന്ന പൂള്‍ മത്സരങ്ങളില്‍ നിന്നും മുന്‍പന്തിയിലെത്തുന്ന 8 ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെടും. പിന്നീട് നടക്കുന്ന നോക്ക് ഔട്ട് മത്സരങ്ങളില്‍ നിന്നായിരിക്കും വിജയികളെ തീരുമാനിക്കുന്നത്. മത്സരങ്ങള്‍ക്ക് ഇനിയും നിങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ താഴെ പറയുന്ന കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെടുക.
പ്രിന്‍സ് ഡൊമിനിക്ക്-07575544212
ശ്രീജേഷ് നായര്‍-07523961234
ജോബി പികെ-07737471325 .