ഇന്ത്യ–യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ച് ചരിത്രം കുറിച്ചു. ഏകദേശം 200 കോടി ജനങ്ങളെ ബാധിക്കുന്ന ഈ കരാറിനെ ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. വ്യാപാര കരാറിനൊപ്പം പ്രതിരോധ–സുരക്ഷാ സഹകരണ കരാറിലും ഇരു കൂട്ടരും ഒപ്പുവെച്ചു. ചരിത്ര മുഹൂർത്തമെന്നായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രതികരണം. യൂറോപ്യൻ യൂണിയൻ വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് കരാർ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.

കരാർ പ്രകാരം യൂറോപ്പിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വൻ വിലക്കുറവ് പ്രതീക്ഷിക്കുന്നു. യൂറോപ്പിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏകദേശം 97 ശതമാനം ഉത്പന്നങ്ങൾക്ക് താരിഫ് കുറയുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യും. പാസ്ത, ചോക്ലേറ്റ് തുടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങളുടെ തീരുവ ഒഴിവാക്കാനും, വൈനുകളുടെ തീരുവ 150 ശതമാനത്തിൽ നിന്ന് ക്രമേണ 20 ശതമാനമായി കുറയ്ക്കാനും ധാരണയായി. കാറുകളുടെ താരിഫ് 110 ശതമാനത്തിൽ നിന്ന് 10 ശതമാനമായി താഴ്ത്തും. ബിയർ, ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയ്ക്കും വലിയ തീരുവ ഇളവുകൾ ലഭിക്കും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2030 വരെ നീളുന്ന വിവിധ മേഖലകളിലെ സഹകരണ അജണ്ടയും കരാറിന്റെ ഭാഗമാണ്. ഗ്രീൻ ഹൈഡ്രജൻ ടാസ്‌ക് ഫോഴ്‌സ്, പ്രതിരോധ വ്യവസായ സഹകരണം, സമുദ്രസുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ സംയുക്ത പ്രവർത്തനത്തിന് ധാരണയായി. മൊബിലിറ്റി കരാർ വഴി ഇന്ത്യൻ പ്രൊഫഷണലുകൾക്ക് യൂറോപ്പിൽ കൂടുതൽ അവസരങ്ങൾ തുറക്കുമെന്നും വ്യക്തമാക്കി. കർഷകർക്കും ചെറുകിട വ്യാപാരികൾക്കും യൂറോപ്പ് എന്ന വലിയ വിപണി ലഭിക്കുന്നതോടെ ഇത് കേവലം വ്യാപാര കരാർ മാത്രമല്ല, ഇരു മേഖലകളിലെയും ജനങ്ങളുടെ സമൃദ്ധിക്കായുള്ള ഒരു ബ്ലൂപ്രിന്റ് കൂടിയാണെന്ന് സംയുക്ത പ്രസ്താവനയിൽ നേതാക്കൾ പറഞ്ഞു.