ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിന് ഒരാഴ്ച മാത്രം അവശേഷിക്കേ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ നടക്കുന്നു. റീജിയണിന്റെ കീഴിലുള്ള മുഴുവന്‍ കുര്‍ബാന കേന്ദ്രങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സാന്നിധ്യം ഉറപ്പാക്കും വിധം രണ്ടു കോച്ചുകളും ധാരാളം മറ്റു വാഹനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ബ്രിസ്‌റ്റോള്‍, ഗ്ലോസ്റ്റര്‍ എന്നിവടങ്ങളില്‍ നിന്നാണ് കോച്ചുകള്‍ പുറപ്പെടുക. സമീപ പ്രദേശങ്ങളില്‍ നിന്നും തീര്‍ത്ഥാടനത്തിന് പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ റീജിയണല്‍ ട്രസ്റ്റിയുമായി ബന്ധപ്പെടുക. ഇംഗ്ലണ്ടിലെ നസ്രത്ത് എന്ന് അറിയപ്പെടുന്ന ഔവര്‍ ലേഡി ഓഫ് വാല്‍സിങ്ങാമിലേക്ക് സീറോ മലബാര്‍ സഭാംഗങ്ങള്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത്തെ തീര്‍ത്ഥാടനമാണ് ഇത്.

ജൂലൈ 15ന് രാവിലെ 9 മണിക്ക് പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പോടെ ആരംഭിച്ച് ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ചന്റെ മരിയന്‍ പ്രഭാഷണം, ആഘോഷമായ പ്രദക്ഷിണം, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവും മറ്റു രൂപതാ വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന ദിവ്യബലി, അഭിവന്ദ്യ ബിഷപ്പ് അലന്‍ ഹോപ്‌സിന്റെ ആശംസാ പ്രസംഗം എന്നിവയോടെ വൈകുന്നേരം 5 മണിക്ക് തീരുന്ന തീര്‍ത്ഥാടനത്തില്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണില്‍ നിന്നും കഴിയുന്നത്രയും പേര്‍ സംബന്ധിച്ച് പരിശുദ്ധ അമ്മയുടെ അനുഗ്രഹം പ്രാപിക്കുകയും രൂപതാ തീര്‍ത്ഥാടനം വിപുലമാക്കുകയും ചെയ്യണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ കോ ഓര്‍ഡിനേറ്റര്‍ ഫാ. പോള്‍ വെട്ടിക്കാട്ടും മറ്റു കുര്‍ബാന സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്ന ഫാ.സിറില്‍ ഇടമന, ഫാ.സണ്ണി പോള്‍, ഫാ. ജോസ് മാളിയേക്കല്‍, ഫാ.സിറില്‍ തടത്തില്‍, ഫാ.അംബ്രോസ് മാളിയേക്കല്‍, ഫാ.സജി അപ്പൂഴിപ്പറമ്പില്‍, ഫാ.ജിമ്മി പുളിക്കല്‍കുന്നേല്‍, ഫാ.ജോയി വയലില്‍, ഫാ.ടോണി പഴയകുളം എന്നിവര്‍ എല്ലാവരെയും സാദരം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന ട്രസ്റ്റിമാരുമായി ബന്ധപ്പെടുക.

ഫിലിപ്പ് കണ്ടോത്ത്, റീജിയണല്‍ ട്രസ്റ്റി
റോയി സെബാസ്റ്റിയന്‍, ജോയിന്റ് റീജിയണല്‍ ട്രസ്റ്റി
ജയിംസ് പയ്യപ്പള്ളി, വാല്‍സിങ്ങാം പില്‍ഗ്രിമേജ് കോഓര്‍ഡിനേറ്റര്‍