കെന്റ് അയ്യപ്പ ക്ഷേത്രം വിനായക ചതുർഥി മഹോത്സവം 2025 സൂര്യകാലടി മഹാ ഗണപതി ഹോമം ചിങ്ങം 11, 1201 (2025 ഓഗസ്റ്റ് 27, ബുധനാഴ്ച) രാവിലെ 8:00 മുതൽ 12:00 വരെ

സ്ഥലം: Gravesend, Kent, DA13 9BL

മുഖ്യ കാർമികൻ: തന്ത്രിമുഖ്യൻ സൂര്യകാലടി മന ബ്രഹ്മശ്രീ സൂര്യൻ ജയസുര്യൻ ഭട്ടതിരിപ്പാട്. ഭക്തജനങ്ങളെ,
ഇംഗ്ലണ്ടിലെ കെന്റിൽ ആദ്യമായി നടക്കുന്ന ഈ മഹാ ഹോമത്തിൽ പങ്കുചേരുവാൻ വിനായകസ്വാമിയുടെയും അയ്യപ്പസ്വാമിയുടെയും തിരുനാമത്തിൽ സാദരം ക്ഷണിക്കുന്നു.

108 നാളീകേരവും അഷ്ടദ്രവ്യങ്ങളും അഗ്നിയിൽ അർപ്പിച്ച് മഹാഗണപതിയെ പ്രീതിപ്പെടുത്തി ഭക്തജനങ്ങൾക്ക് ശാന്തിയും സമൃദ്ധിയും അനുഗ്രഹവും പ്രാപിക്കുവാൻ വിശിഷ്ടമായി നടത്തുന്ന ഈ യജ്ഞം ആത്മീയ അനുഭവമായി തീർക്കുക.

സൂര്യകാലടി മനയുടെ ചരിത്രപ്രാധാന്യം

കേരളത്തിലെ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള സൂര്യകാലടി മന പുരാതന കാലം മുതൽ ഗണപതി ഭഗവാൻ പ്രത്യക്ഷമായി കുടികൊണ്ടിരിക്കുന്ന ദിവ്യസ്ഥലമാണ്.
സൂര്യഭഗവാനിൽ നിന്ന് മന്ത്രതന്ത്രജ്ഞാനവും താളിയോലകളും കൈപ്പറ്റിയ ഭട്ടതിരിപ്പാടിന്റെ ആത്മീയ സിദ്ധി അനന്തം.

2007 ഏപ്രിൽ 22ന് ഒരുലക്ഷത്തി എട്ട് നാളീകേരങ്ങൾകൊണ്ട് നടത്തിയ വിശ്വ മഹാഗണപതി ഹവനത്തിന്റെ മുഖ്യകാർമികത്വം വഹിച്ച ബ്രഹ്മശ്രീ സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാട്, ഇപ്പോൾ ഇംഗ്ലണ്ടിലെ കെന്റിൽ 108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഭക്തജനങ്ങളെയെല്ലാം സർവവിധ ദോഷ-ദുരിത-പീഡകളെയും നിവർത്തിക്കുന്ന ഈ ഹോമത്തിൽ പങ്കുചേരുവാൻ സാദരം സ്വാഗതം ചെയ്യുന്നു.

സഹകരണത്തിനുള്ള നിർദ്ദേശിത സംഭാവന

രജിസ്ട്രേഷൻ

QR കോഡ് സ്കാൻ ചെയ്യുക അല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക

https://forms.gle/v5FTwmSyLzakv6vs9

അവസാന തീയതി: 2025 ഓഗസ്റ്റ് 24, ഞായറാഴ്ച

ഇമെയിൽ: [email protected]
വെബ്സൈറ്റ്: www.kentayyappatemple.org
📞 വിവരങ്ങൾക്കും ബന്ധപ്പെടുവാൻ:
07838 170203 | 07985 245890 | 07935 293882 | 07877 079228 | 07973 151975