കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള വാഹനങ്ങള്‍ക്ക് ഗതാഗത നിയമലംഘനത്തിന് ചുമത്തിയിരിക്കുന്നത് ഒന്നര ലക്ഷം രൂപയിലേറെ വരുന്ന തുകയുടെ പിഴ. രണ്ട് വാഹനങ്ങള്‍ക്കാണ് ഇത്രയും തുക പിഴയിട്ടിരിക്കുന്നത്. കെഎല്‍ 1 ബി ക്യു 8035 എന്ന രജിസ്‌ട്രേഷന്‍ നമ്പറിലുള്ള വാഹനം 59 തവണ നിയമലംഘനം നടത്തിയതായാണ് ഗതാഗത വകുപ്പിന്റെ കണക്ക്. കെ എല്‍ 1 ബി ക്യു 7563 എന്ന നമ്പറിലുള്ള വാഹനം 38 തവണ നിയമലംഘനം നടത്തിയിട്ടുണ്ട്.
ആദ്യ വാഹനത്തിന് 86,200 രൂപയും രണ്ടാമത്തേതിന് 56,200 രൂപയുമാണ് പിഴയായി അടക്കേണ്ടത്. അമിത വേഗമുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ നല്‍കിയിരിക്കുന്നത്. മോട്ടോര്‍വാഹന ചട്ടത്തിലെ 183-ാം വകുപ്പ് അനുസരിച്ച് ആദ്യത്തെ നിയമലംഘനത്തിന് ഡ്രൈവറുടെ പേരില്‍ 400 രൂപയും ഉടമയുടെ പേരില്‍ 300 രൂപയുമാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ ഡ്രൈവറില്‍ നിന്ന് 1000 രൂപയും ഉടമയില്‍ നിന്ന് 500 രൂപയുമാണ് ഈടാക്കുന്നത്.
ഇപ്രകാരം രണ്ടു വാഹനങ്ങള്‍ നടത്തിയ നിയമലംഘനങ്ങളില്‍ നിന്നായി 1,42,400 രൂപയാണ് മൊത്തം പിഴത്തുക. പിഴത്തുക ഈടാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി നടപടികള്‍ സ്വീകരിച്ചു വരുന്നു എന്നാണ് തിരുവനന്തപുരം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട ഓഫീല
Leave a Reply