ദർശന ടി . വി , മലയാളം യുകെ ന്യൂസ് ടീം 

ന്യൂഡൽഹി:പൗരത്വനിയമവുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി സർക്കാർ പ്രചരിപ്പിക്കുന്ന പൊള്ളത്തരങ്ങൾ തുറന്നുകാട്ടി സി പി ഐ എം കൈപുസ്തകം പുറത്തിറക്കി. മോദി സർക്കാരിന്റെ 10 നുണകൾ എന്ന പേരിലാണ് പുസ്തകമിറക്കിയത്. പൗരത്വഭേദഗതി നിയമം(സിഎഎ), പൗരത്വരജിസ്റ്റർ(എൻആർസി), ജനസംഘ്യാ രജിസ്റ്റർ(എൻപിആർ)എന്നിവയാണ് അതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പൗരത്വ അവകാശത്തെ വർഗീയമായി നിർണയിക്കാനുള്ള നിയമ ഭേദഗതിയെ പാർലമെന്റിന്റെ ഇരുസഭകളിലും സി പി എം എതിർത്തു. രാജ്യത്തെ ഭരണഘടനയെ ആർ എസ് എസ് അംഗീകരിച്ചിട്ടില്ല. മനുസ്മൃതി അടിസ്ഥാനമാക്കിയുള്ള ഭരണഘടനയും രാജ്യവുമാണ് ആർ എസ് എസ് ലക്ഷ്യമിടുന്നത് അതിലേക്കുള്ള ആദ്യപടിയാണ് പൗരത്വത്തെ മതാടിസ്ഥാനത്തിൽ നിർണ്ണായിക്കാനുള്ള തീരുമാനമെന്ന് ഡൽഹിയിൽ പുറത്തിറക്കിയ പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രധാനമായും മോദിയുടെയും അമിത് ഷായുടെയും പ്രസ്‌താവനകൾ തമ്മിലുള്ള പൊരുത്തക്കേട് തുറന്നു കാണിക്കുന്നു. നുണകൾ പറയുമ്പോൾ വലിയ നുണകൾ തന്നെ പറയണമെന്നും ആവർത്തിച്ച് പറയുന്ന നുണകൾ സത്യമായി തീരുമെന്ന നാസിപ്രത്യയ ശാസ്ത്രത്തെയാണ് പ്രധാനമന്ത്രി മോദി പിന്തുടരുന്നതെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു.