ബുധനാഴ്ച പുലർച്ചെ കുവൈത്തിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച 14 മലയാളികളെ തിരിച്ചറിഞ്ഞു. കൊല്ലം സ്വദേശികളായ ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വീട്ടില്‍ ഷമീര്‍ ഉമറുദ്ദീന്‍ (30), പുനലൂര്‍ നരിക്കല്‍ വാഴവിള അടിവള്ളൂര്‍ സാജന്‍ ജോര്‍ജ് (29), വെളിച്ചിക്കാല വടകോട്ട് വിളയില്‍ ലൂക്കോസ് (സാബു-48), പത്തനംതിട്ട സ്വദേശികളായ പന്തളം മുടിയൂര്‍ക്കോണം ശോഭനാലയത്തില്‍ പരേതനായ ശശിധരന്‍ നായരുടെയും ശോഭനകുമാരിയുടെയും മകന്‍ ആകാശ് ശശിധരന്‍ നായര്‍ (31), കോന്നി അട്ടച്ചാക്കല്‍ ചെന്നശ്ശേരില്‍ സജു വര്‍ഗീസ് (56), വള്ളിക്കോട് വാഴമുട്ടം പുളിനില്‍ക്കുന്നതില്‍ വടക്കേതില്‍ പി.വി. മുരളീധരന്‍ (68), തിരുവല്ല മേപ്രാല്‍ ചിറയില്‍ കുടുംബാംഗം തോമസ് ഉമ്മന്‍(37), കോട്ടയം സ്വദേശികളായ പാമ്പാടി വിശ്വഭാരതി കോളേജിനു സമീപം ഇടിമണ്ണില്‍ സാബു ഫിലിപ്പിന്റെ മകന്‍ സ്റ്റെഫിന്‍ ഏബ്രഹാം സാബു (29), ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടില്‍ പ്രദീപ് -ദീപ ദമ്പതികളുടെ മകന്‍ ശ്രീഹരി പ്രദീപ് (27), മലപ്പുറം സ്വദേശികളായ തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40), പുലാമന്തോള്‍ തിരുത്ത് സ്വദേശി എം.പി. ബാഹുലേയന്‍ (36), കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണന്‍, കാസര്‍കോട് സ്വദേശികളായ ചെങ്കള കുണ്ടടുക്ക ഹൗസിലെ കെ. രഞ്ജിത്ത് (34), പിലിക്കോട് എരവില്‍ സ്വദേശി കേളു പൊന്മലേരി (58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ മൊത്തം 49 പേര്‍ മരിച്ചതായാണ് വിവരം. ഇതില്‍ 41 പേരുടെ മരണം സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതില്‍ 26 പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 50 -ലധികം പേരില്‍ മൂപ്പതോളം പേര്‍ മലയാളികളാണ്.

മരിച്ച മലയാളികളുടെ എണ്ണം 14 ആയി. ചങ്ങനാശ്ശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപി (27) ന്‍റെ മരണമാണ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ജൂൺ 5നാണ് ശ്രീഹരി ജോലിക്കായി കുവൈറ്റിൽ എത്തിച്ചേർന്നത്. പിതാവ് കുവൈറ്റിൽ ജോലിചെയ്തുവരുകയാണ്. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ് ശ്രീഹരി.

ഒരു മലയാളിയുടെ മരണംകൂടി സ്ഥിരീകരിച്ചു. പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി. ബാഹുലേയൻ (36) ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിച്ചതായാണ് വിവരം. മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം എം.പി. വേലായുധന്റെയും ഓമനയുടെയും മകനാണ്. ഭാര്യ – പ്രവീണ, സഹോദരി – തുഷാര.

ഇതോടെ മരിച്ച മലയാളികളുടെ എണ്ണം 13 ആയി. തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിഞ്ഞ മലയാളികളുടെ എണ്ണം 12 ആയി. മലപ്പുറം സ്വദേശിയെയാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്. തിരൂര്‍ കൂട്ടായി കോതപറമ്പ് കുപ്പന്റെപുരക്കല്‍ നൂഹ് (40) ആണ് മരിച്ചത്. പുലര്‍ച്ചെയാണ് കുടുംബത്തെ വിവരമറിയിച്ചത്.

ഇന്ത്യയില്‍നിന്ന് തിരിച്ച കേന്ദ്രവിദേശകാര്യസഹമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ് രാവിലെ കുവൈത്തില്‍ എത്തും. മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ വ്യോമസേന വിമാനം സജ്ജമായി. കുവൈത്തിലെ തീപ്പിടിത്തത്തില്‍ മരിച്ച 11 മലയാളികളെ തിരിച്ചറഞ്ഞു. കണ്ണൂര്‍ ധര്‍മടം സ്വദേശി വിശ്വാസ് കൃഷ്ണനെയാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്. നാലു പത്തനംതിട്ട സ്വദേശികള്‍ക്ക് ജീവന്‍നഷ്ടമായി. കൊല്ലം മൂന്ന്, കാസര്‍കോട് രണ്ട്, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ജീവന്‍നഷ്ടമായത്.

കേന്ദ്രവിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു. ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എത്രയും വേഗനം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തുന്നുവെന്ന് കേന്ദ്രമന്ത്രി കീര്‍ത്തിവര്‍ധന്‍ സിങ്.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം പുതിയ വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ് കുവൈത്തിലേക്കു തിരിച്ചു. മരിച്ച ഇന്ത്യന്‍ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2 ലക്ഷം രൂപ വീതം പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. കുവൈത്ത് തീപിടിത്ത അപകടത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരള സഭയുടെ ഉദ്ഘാടന സമ്മേളനവും അനുബന്ധ പരിപാടികളും ഒഴിവാക്കി

എൻ.ബി.ടി.സി. ഗ്രൂപ്പിലെ പ്രൊഡക്ഷൻ എൻജിനിയർ തൃക്കരിപ്പൂർ എളംബച്ചി സ്വദേശി കേളു പൊന്മലേരി, കഴിഞ്ഞ പത്ത് വർഷത്തോളമായി കുവൈത്തിൽ ജോലി ചെയ്യുന്ന കാസർകോട് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34), പാമ്പാടി സ്വദേശിയും എൻജിയറുമായ സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം മുടിയൂർക്കോണം സ്വദേശം ആകാശ് എസ് നായർ, കൊല്ലം സ്വദേശി ഷമീർ, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54), കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയിൽ ലൂക്കോസ് (സാബു-45), പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്, കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ് (56) എന്നിവരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്.

കുവൈത്ത് ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി. കുവൈത്തിലെ തീപിടിത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്‍. പ്രധാനമന്ത്രി നേരിട്ട് യോ​ഗം വിളിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തിൽ വച്ചുള്ള ഏകോപനം പുരോ​ഗമിക്കുകയാണ്. വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അടിയന്തരമായി കുവൈത്തിലേക്ക് തിരിക്കും. എല്ലാവിധ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. മരിച്ചവരുടെ മൃതദേഹം നേരത്തെ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച കോട്ടയം പാമ്പാടി സ്വദേശിയും എഞ്ചിനിയറുമായ ഇടിമാലിൽ സ്റ്റെഫിൻ ഏബ്രഹാം സാബു (29)

പ്രവാസികേരളീയര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ – 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

നോർക്ക ഹെൽപ്പ് ഡസ്ക്ക് തുടങ്ങി

അനുപ് മങ്ങാട്ട് +965 90039594
ബിജോയ്‌ +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453,
സുഗതൻ – +96 555464554,
ജെ.സജീവ് – + 96599122984.

പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികൾ. 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 11 മലയാളികളാണ്. ആറ് മലയാളികളെയാണ് തിരിച്ചറിഞ്ഞത്. കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റീഫൻ എബ്രഹാം (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ (54) എന്നിവരേയാണ് ഇപ്പോൾ തിരിച്ചറിഞ്ഞത്.

കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച രണ്ടു മലയാളികളെ തിരിച്ചറിഞ്ഞു. പന്തളം സ്വദേശി ആകാശ് എസ്. നായരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. കൊല്ലം പൂയപ്പള്ളി സ്വദേശി ഷെമീറിന്റെ മൃതദേഹം നേരത്തെ തിരിച്ചറിഞ്ഞിരുന്നു.

കുവൈത്തിലെ തീപിടിത്തത്തിൽ പരിക്കേറ്റ ഇന്ത്യക്കാർക്കുള്ള സഹായം ഉറപ്പുവരുത്തുന്നതിനും മൃതദേഹങ്ങൾ നേരത്തെ നാട്ടിലെത്തിക്കുന്നത് ഉറപ്പ് വരുത്തുന്നതിനുമായി വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് അടിയന്തരമായി കുവൈത്തിലേക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശപ്രകാരമാണ് യാത്ര.

കുവൈത്ത് തീപിടുത്തത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. ദൗർഭാഗ്യകരമായ സംഭവത്തിൽ മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർക്ക് ജീവൻ നഷ്ടപ്പെട്ടതായും ചിലർക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുവൈത്ത് സർക്കാരുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യൻ എംബസിക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യന്‍ എംബസിയിലെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍: +965-65505246.