തീവണ്ടികള്‍ ക്രമാനുഗതമായി ഓടി തുടങ്ങുമെന്നും ഇതിന്റെ ആദ്യ പടിയെന്ന നിലയില്‍ ഡല്‍ഹിയില്‍ നിന്നും മുംബെ, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് 30 തീവണ്ടികള്‍-15 അങ്ങോട്ടും 15 തിരികെയും- ഓടുമെന്നും സര്‍ക്കാര്‍ ഞായറാഴ്ച അറിയിച്ചു. താഴെ പറയുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് നിങ്ങളുടെ യാത്രയെ സഹായിക്കും.

. വണ്ടി പുറപ്പെടുന്നതിന് 90 മിനിട്ട് മുമ്പെങ്കിലും യാത്രക്കാര്‍ സ്റ്റേഷനില്‍ എത്തിച്ചേരണം. തീവണ്ടി പുറപ്പെടുന്നതിന് 15 മിനിട്ട് മുമ്പ് സ്റ്റേഷനിലേക്കുള്ള പ്രവേശനം തടയും.

. എല്ലാ യാത്രക്കാരെയും രോഗ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും രോഗലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂവെന്നും ആഭ്യന്തര മന്ത്രാലയം ഇന്ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

. പ്രത്യേക തീവണ്ടികളില്‍ ഏസി ഉണ്ടാവും. എന്നാല്‍ വിരിപ്പ്, ബ്ലാങ്കറ്റ്, കര്‍ട്ടനുകള്‍ എന്നിവ യാത്രക്കാര്‍ക്ക് നല്‍കില്ല. അതിനാല്‍ കിടക്കവിരികളും പുതയ്ക്കാനുള്ളവയും യാത്രക്കാര്‍ തന്നെ കൊണ്ടുവരണമെന്ന് റെയില്‍വേ അറിയിച്ചു.

. വണ്ടി പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് മാത്രമേ ടിക്കറ്റ് റദ്ദാക്കാനാവൂ. റദ്ദാക്കിയാല്‍ പകുതി തുക നഷ്ടമാകും.

. കോവിഡ്-19 നിരീക്ഷണ ആപ്പായ ആരോഗ്യസേതു തങ്ങളുടെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവരെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

. അത്യാവശ്യം സാധനങ്ങളുമായി മാത്രമേ യാത്രക്കാര്‍ യാത്ര ചെയ്യാവൂ എന്ന് മുതിര്‍ന്ന റയില്‍വേ ഓഫീസര്‍ അരുണ്‍ കുമാര്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുകയും യാത്രയില്‍ ഉടനീളം മുഖാവരണം ധരിക്കുകയും വേണം.

. ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളുടെ നിര്‍ദ്ദേശം അനുസരിച്ചുകൊണ്ട് ഒരു നിശ്ചിത ക്രമത്തില്‍ മാത്രം തീവണ്ടികളുടെ സഞ്ചാരം റയില്‍വേ അനുവദിക്കൂ.

. ഓണ്‍ലൈനില്‍ മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കൂ: ബുക്കിംഗ് ഇന്ന് വൈകിട്ട് ആരംഭിക്കും.

. സ്ഥിരീകരിക്കപ്പെട്ട ഇ-ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമേ സ്റ്റേഷനുകളില്‍ പ്രവേശനം അനുവദിക്കൂ. സ്റ്റേഷനുകളിലേക്കും പുറത്തേക്കും യാത്രക്കാരെ കൊണ്ടുപോകുന്ന ഡ്രൈവര്‍മാരുടെ നീക്കങ്ങള്‍ അനുവദിക്കപ്പെടുന്നതും ഇ-ടിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും.

. ഉദ്ദിഷ്ടസ്ഥലത്ത് എത്തിച്ചേര്‍ന്നു കഴിഞ്ഞാല്‍, യാത്രക്കാര്‍ ആ സംസ്ഥാനത്തെ ആരോഗ്യ മാര്‍ഗ്ഗരേഖകള്‍ പാലിക്കണമെന്നും നിയമം അനുശാസിക്കുന്നു.