ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രാഡ് ഫോർഡിൽ വീടിന് തീപിടിച്ച് 10 വയസ്സുകാരിയായ പെൺകുട്ടി ദാരുണമായി കൊല്ലപ്പെട്ടു. 37 വയസ്സുകാരിയായ ഒരു സ്ത്രീയും പതിനൊന്നും ആറും മൂന്നും പ്രായമുള്ള മൂന്നു കുട്ടികളും പരുക്ക് പറ്റി ആശുപത്രിയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പെൺകുട്ടി സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. ഞായറാഴ്ച രാവിലെയാണ് കിങ്സ് ഡെയ്ൽ ഡ്രൈവിൽ വീടിന് ഗുരുതരമായ തീപിടുത്തമുണ്ടായതായി യോർക്ക് ഷെയർ പോലീസിന് വിവരം ലഭിച്ചത്. ഇത് തികച്ചും ദാരുണമായ സംഭവമാണെന്നും ദുരന്തം നേരിട്ട കുടുംബത്തിന് എല്ലാവിധ പിന്തുണയും നൽകുന്നതായും ബ്രാഡ്‌ഫോർഡ് ജില്ലാ പോലീസിലെ ഡിറ്റക്റ്റീവ് ചീഫ് ഇൻസ്പെക്ടർ സഹീർ അബ്ബാസ് പറഞ്ഞു. തീപിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അഗ്നിശമന സേന നടത്തിയ അന്വേഷണത്തിൽ സംശയിക്കുന്ന തരത്തിൽ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
Leave a Reply